Follow Us On

03

December

2024

Tuesday

  • ആണവായുധരഹിത ലോകത്തിന് കൂട്ടായ മുന്നേറ്റം ആവശ്യം:ആർച്ച്ബിഷപ്പ് ഗാല്ലഗർ

    ആണവായുധരഹിത ലോകത്തിന് കൂട്ടായ മുന്നേറ്റം ആവശ്യം:ആർച്ച്ബിഷപ്പ് ഗാല്ലഗർ0

    വത്തിക്കാൻ സിറ്റി: ആണവായുധങ്ങൾ ഇല്ലാതാക്കുന്നതിനുള്ള ധാർമിക ആവശ്യകത ചൂണ്ടിക്കാണിച്ചുകൊണ്ട് ആണ്വായുധങ്ങളുടെ പൂർണ്ണമായ ഉന്മൂലന ദിനമായ സെപ്തംബർ ഇരുപത്തിയാറാം തീയതി ഐക്യരാഷ്ട്രസഭയിൽ പ്രസംഗിക്കവേ ആണവ നിർവ്യാപന ഉടമ്പടിയുടെ ആർട്ടിക്കിൾ ആറ് പ്രകാരമുള്ള ബാധ്യതകൾ നിറവേറ്റുന്നതിനുപകരം, ആണവായുധ രാജ്യങ്ങൾ ആണവ പ്രതിരോധത്തെ ആശ്രയിക്കുന്നത് ആശങ്കകൾ വർധിപ്പിക്കുന്നുവെന്ന് ഐക്യരാഷ്‌ട്ര സഭയിലെ അംഗരാജ്യങ്ങളുമായുള്ള ബന്ധത്തിനായുള്ള വത്തിക്കാൻ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ ഗാല്ലഗർ . ആണവായുധങ്ങളുടെ പൂർണമായ ഉന്മൂലനത്തിന്റെ ആത്യന്തിക ലക്ഷ്യം ധാർമ്മികവും മാനുഷികവുമായ അനിവാര്യതയാണെന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് ആർച്ചുബിഷപ്പ്

  • വ്യക്തിഗത സഭകളിലെ യുവജന സമ്മേളനം: പ്രമേയം പുറത്തിറക്കി ഫ്രാൻസിസ് പാപ്പ

    വ്യക്തിഗത സഭകളിലെ യുവജന സമ്മേളനം: പ്രമേയം പുറത്തിറക്കി ഫ്രാൻസിസ് പാപ്പ0

    വത്തിക്കാൻ സിറ്റി: 2025 ലെ മഹാജൂബിലി സമ്മേളനത്തിനൊരുക്കമായി 2023 ,2024 വർഷങ്ങളിൽ വിവിധ കത്തോലിക്കാ വ്യക്തിഗതസഭകളിൽ സംഘടിപ്പിക്കുന്ന യുവജന സമ്മേളനത്തിന്റെ പ്രമേയങ്ങൾ ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ചു. ആഗോളയുവജനദിനമായി 2021 ൽ ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ച ക്രിസ്തു രാജന്റെ തിരുനാൾ ദിനത്തിലാണ് വ്യക്തിഗതസഭകളിൽ യുവജനസംഗമം സംഘടിപ്പിക്കുന്നത്. 2023 ലെ വ്യക്തിഗത സഭ യുവജനസംഗമത്തിന്റെ വിഷയം ‘പ്രത്യാശയിലുള്ള സന്തോഷം’ 2024 ലേത് ‘കർത്താവിൽ പ്രത്യാശിക്കുന്നവർ ക്ഷീണിക്കാതെ നടക്കുന്നു’ എന്നതുമാണ്. സഭയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ പ്രയാസകരമായ സമയങ്ങളിൽ ലോകം മുഴുവനിലും പ്രത്യാശ

  • പരസ്പര സഹകരണത്തിന്റെ സംസ്കാരം പങ്കുവയ്ക്കപ്പെടണം:ഫ്രാൻസിസ് പാപ്പാ

    പരസ്പര സഹകരണത്തിന്റെ സംസ്കാരം പങ്കുവയ്ക്കപ്പെടണം:ഫ്രാൻസിസ് പാപ്പാ0

    വത്തിക്കാൻ സിറ്റി : വെല്ലുവിളികളെ ഒറ്റയ്ക്ക് നേരിടാതെ കൂട്ടായ്മയിൽ ശക്തി കണ്ടെത്തുവാൻ എല്ലാവരും പരിശ്രമിക്കണമെന്നും, വിഘടിപ്പിക്കുന്ന ശക്തികളെ ഒറ്റക്കെട്ടായി ചെറുത്തുകൊണ്ട്, കീഴടക്കുന്നതിനു പകരം സമാധാനം പുനസ്ഥാപിക്കുവാൻ എല്ലാവരും തയ്യാറാവണമെന്നും ഫ്രാൻസിസ് പാപ്പ. ന്യൂയോർക്കിൽ നടന്ന ‘ക്ലിന്റൺ ഗ്ലോബൽ ഇനിഷ്യേറ്റീവ് 2023’ സംഗമത്തിൽ വീഡിയോ സന്ദേശം നൽകുകയായിരുന്നു പരിശുദ്ധ പിതാവ്. ആധുനിക സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളെയും അവയെ അതിജീവിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ഓർമിപ്പിച്ച പാപ്പാ, പൊതുവായ നന്മ കൈവരിക്കുന്നതിൽ പാരസ്പര്യത്തിന്റെയും സംഭാഷണത്തിന്റെയും ആവശ്യകത പ്രധാനപ്പെട്ടതാണെന്നും സൂചിപ്പിച്ചു. ഈ ലക്ഷ്യപ്രാപ്തിക്കായി

  • നൈജീരിയയിൽ വീണ്ടും വൈദികനെ തട്ടിക്കൊണ്ടു പോയി;പ്രാർത്ഥനാഹ്വാനവുമായി നൈജീരിയൻ രൂപത

    നൈജീരിയയിൽ വീണ്ടും വൈദികനെ തട്ടിക്കൊണ്ടു പോയി;പ്രാർത്ഥനാഹ്വാനവുമായി നൈജീരിയൻ രൂപത0

    അബൂജ (നൈജീരിയ): നൈജീരിയയിൽ വീണ്ടും വൈദികനെ തട്ടിക്കൊണ്ടു പോയി. എനുഗു രൂപതയിലെ ഫാ. മാർസലീനസ് ഒബിയോമയെയാണ് കഴിഞ്ഞ ദിവസം അക്രമികള്‍ തട്ടിക്കൊണ്ട് പോയത്.പിന്നാലെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥനാഹ്വാനം ചെയ്ത് രൂപത. സെന്റ് മേരി അമോഫിയ_അഗു അഫ ഇടവകയുടെ ചുമതല ഉണ്ടായിരുന്ന ഫാ. മാർസലീനസ് ഇടവക ദേവാലയത്തിലേക്ക് വരുന്നതിനിടെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോകുകയായിരിന്നുവെന്നു രൂപതാ ചാൻസിലർ ഫാ. വിൽഫ്രഡ് ചിടി വെളിപ്പെടുത്തി. വൈദികനെ തട്ടിക്കൊണ്ടുപോയവരുടെ മാനസാന്തരത്തിനായും അദ്ദേഹത്തിന്റെ മോചനത്തിനായും എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നൈജീരിയയെ

  • കത്തോലിക്ക വിശ്വാസിയും മെക്സിക്കന്‍ അഭിനേതാവുമായ വെരാസ്റ്റെഗൂയി  പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു

    കത്തോലിക്ക വിശ്വാസിയും മെക്സിക്കന്‍ അഭിനേതാവുമായ വെരാസ്റ്റെഗൂയി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു0

    മെക്സിക്കോ സിറ്റി:സമൂഹ മാധ്യമങ്ങളിലൂടെ ജപമാല ചൊല്ലിയും ക്രിസ്തു വിശ്വാസം പരസ്യമായും പ്രഘോഷിച്ചും ഏറെ ശ്രദ്ധേയനും, ഈ വർഷത്തെ ഹോളിവുഡ് ബ്ലോക്ക്‌ബസ്റ്റർ സിനിമകളിലൊന്നായ ‘ദി സൗണ്ട് ഓഫ് ഫ്രീഡം ‘ഉൾപ്പടെയുള്ള നിരവധി സിനിമകളുടെ നിർമാതാവും മെക്സിക്കോയിലെ പ്രമുഖ അഭിനേതാവുമായ എഡ്യൂറാഡോ വെരാസ്റ്റെഗൂയി അടുത്തവർഷം നടക്കുന്ന മെക്സിക്കോയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിർദ്ദേശപത്രിക നൽകി. മെക്സിക്കോയിലെ തെരഞ്ഞെടുപ്പ് നിയമമനുസരിച്ച് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് 120 ദിവസങ്ങള്‍ക്കുള്ളില്‍ വെരാസ്റ്റെഗൂയിക്ക് മൊത്തം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വോട്ടുകളുടെ ഒരു ശതമാനത്തോളം,അതായത് പത്തുലക്ഷത്തോളം

  • ലിബിയയിലേക്ക് അന്താരാഷ്ട്ര സഹായത്തിന്  ആഹ്വാനം ചെയ്ത് ഫ്രാൻസിസ്  പാപ്പ

    ലിബിയയിലേക്ക് അന്താരാഷ്ട്ര സഹായത്തിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ0

    വത്തിക്കാൻ സിറ്റി: അപ്രതീക്ഷിത പ്രളയത്തിലും പേമാരിയിലും തകർന്നടിഞ്ഞ ലിബിയക്ക് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാൻ അന്താരാഷ്‌ട്ര സമൂഹത്തോട് വീണ്ടും അഭ്യർത്ഥിച്ചു് ഫ്രാൻസിസ് പാപ്പ. അയ്യായിരത്തിലധികം പേരുടെ മരണത്തിലും വ്യാപക നാശനഷ്ടങ്ങളിലും പകച്ചുനിൽക്കുകയാണ് ലിബിയൻ ജനത. ദുരിതമനുഭവിക്കുന്ന ആളുകൾക്ക് നമ്മുടെ തുടർച്ചയായ ഐക്യദാർഢ്യം ആവശ്യമാണെന്ന് പറഞ്ഞ അദ്ദേഹം ജീവൻ നഷ്ടപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാൻ എല്ലാ വിശ്വാസികളെയും ആഹ്വാനം ചെയ്തു. റോയിട്ടേഴ്‌സ് റിപ്പോർട്ടുചെയ്യുന്നതനുസരിച്ചു , പ്രളയത്തിന് ശേഷം കാണാതായ ആയിരക്കണക്കിന് ആളുകൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്, 5,300-ലധികം

  • റഷ്യൻ സാമ്രാജ്യത്വത്തെ പാപ്പ പുകഴ്ത്തിയിട്ടില്ല; വിശദീകരണവുമായി വത്തിക്കാൻ

    റഷ്യൻ സാമ്രാജ്യത്വത്തെ പാപ്പ പുകഴ്ത്തിയിട്ടില്ല; വിശദീകരണവുമായി വത്തിക്കാൻ0

    വത്തിക്കാൻ സിറ്റി: റഷ്യൻ യുവജന ദിനത്തിൽ അവിടത്തെ കത്തോലിക്കാ യുവജനങ്ങൾക്ക് ഫ്രാൻസിസ് പാപ്പ നൽകിയ വീഡിയോ സന്ദേശവുമായി ബന്ധപ്പെട്ട് യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക് വലിയ വേദനയും ആശങ്കയും പ്രകടിപ്പിച്ചതോടെ, റഷ്യൻ സാമ്രാജ്യത്വത്തെ ഉയർത്തികാണിക്കാൻ പാപ്പ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കി വത്തിക്കാൻ. “റഷ്യയുടെ മഹത്തായ സാംസ്‌കാരികവും ആത്മീയവുമായ പൈതൃകത്തിൽ പോസിറ്റീവായ കാര്യങ്ങൾ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും യുവജനങ്ങളെ പ്രചോദിപ്പിക്കുകയായിരുന്നു പാപ്പയുടെ ലക്ഷ്യം. തീർച്ചയായും സാമ്രാജ്യത്വ യുക്തിയെയും സർക്കാർ വ്യക്തിത്വങ്ങളെയും മഹത്വവത്കരിക്കുക പാപ്പയുടെ ലക്ഷ്യമായിരുന്നില്ല,” വത്തിക്കാൻ

  • രാഷ്ട്രീയ കിസാന്‍ മഹാസംഘ് സര്‍ക്കാരിന് കര്‍ഷക അവകാശ പത്രിക സമര്‍പ്പിക്കുന്നു

    രാഷ്ട്രീയ കിസാന്‍ മഹാസംഘ് സര്‍ക്കാരിന് കര്‍ഷക അവകാശ പത്രിക സമര്‍പ്പിക്കുന്നു0

    കോട്ടയം: കേരളം നേരിടുന്ന വിവിധ കാര്‍ഷിക പ്രശ്നങ്ങളും ഭരണസംവിധാനങ്ങളുടെ കര്‍ഷക ദ്രോഹങ്ങളും ചൂണ്ടിക്കാട്ടി കര്‍ഷക സംഘടന കളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി സംസ്ഥാന സര്‍ക്കാരിന് കര്‍ഷക അവകാശ പത്രിക സമര്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസ് അറിയിച്ചു. ഓഗസ്റ്റ് 10,11 തീയതികളില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ 14 ജില്ലാ സമിതിയംഗങ്ങള്‍ അതാത് ജില്ലാ ആസ്ഥാനത്തെത്തി കളക്ടര്‍മാര്‍ മുഖേനയാണ് സര്‍ക്കാരിന് കര്‍ഷക അവകാശ പത്രിക കൈമാറുന്നത്. വിവിധ സ്വതന്ത്ര കര്‍ഷക സംഘടനകളും പങ്കുചേരും.

Latest Posts

Don’t want to skip an update or a post?