കടുത്തുരുത്തി: ക്രൈസ്തവര്‍ മാര്‍ തോമാശ്ലീഹായുടെ ദുക്റാന ആഘോഷിക്കുന്ന ജൂലൈ 3 സര്‍ക്കാര്‍ അവധി ദിവസമായി പ്രഖ്യാപിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് കടുത്തുരുത്തി മേഖല സമ്മേളനം ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു. മാന്നാര്‍ സെന്റ് മേരിസ് ദൈവാലയ അങ്കണത്തില്‍ ചേര്‍ന്ന മേഖല സമ്മേളനം വികാരി ഫാ. സിറിയക് കൊച്ചുകൈപ്പെട്ടിയില്‍ ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് രാജേഷ് ജെയിംസ് കോട്ടായില്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി മുഖ്യ പ്രഭാഷണം നടത്തി. രൂപത ജന.സെക്രട്ടറി ജോസ് വട്ടുകുളം, മേഖല സെക്രട്ടറി ജോര്‍ജ് മങ്കുഴിക്കരി, ജെറി ജോസഫ് പനക്കല്‍, മനോജ് കടവന്റെകാല എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *