Follow Us On

10

January

2026

Saturday

വിലങ്ങാട് പുനരധിവാസം; ജനുവരിയില്‍ 19 വീടുകള്‍കൂടി ആശീര്‍വദിക്കും

വിലങ്ങാട് പുനരധിവാസം; ജനുവരിയില്‍ 19 വീടുകള്‍കൂടി ആശീര്‍വദിക്കും

കോഴിക്കോട്: ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ വിലങ്ങാട് ദുരന്തബാധിത മേഖലയില്‍ കേരള കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായി ജനുവരിയില്‍ 19 വീടുകള്‍ കൂടി വെഞ്ചിരിക്കും. ജനുവരി 12-ന് ഏഴ് വീടുകളും, 27-ന് പതിനൊന്ന് വീടുകളും, 31-ന് ഒരു വീടുമെന്ന ക്രമത്തിലാണ് ഗൃഹപ്രവേശന ചടങ്ങുകള്‍ സം ഘടിപ്പിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ആകെ 70 വീടുകളാണ് നിര്‍മിക്കുന്നത്. ഇതില്‍ 33 വീടുകള്‍ ഇതിനകം വെഞ്ചിരിച്ചു കഴിഞ്ഞു. ഈ മാസം 19 വീടുകള്‍ കൂടി വെഞ്ചിരിക്കുന്നതോടെ ഭൂരിഭാഗം കുടും ബങ്ങള്‍ക്കും സ്ഥിരതയുള്ള താമസ സൗകര്യം ഉറപ്പാക്കാന്‍ സാധിക്കും. ശേഷിക്കുന്ന വീടുകളുടെ നിര്‍മാണവും വെഞ്ചിരിപ്പും ഫെബ്രുവരി മാസത്തോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ചക്കിട്ടപാറ, മരുതോങ്കര, വിലങ്ങാട്, കണ്ണൂര്‍ മേഖലകളിലായി നിര്‍മിച്ച വീടുകളാണ് ദുരിതബാധിത കുടുംബങ്ങള്‍ക്ക് കൈ മാറുന്നത്. വിവിധ രൂപതകള്‍, സന്യാസസഭകള്‍, സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഇത്രയധികം ഭവന ങ്ങളുടെ നിര്‍മാണം സാധ്യമായത്.

താമരശേരി ബിഷപ് മാര്‍ റമീജിയോസ് ഇഞ്ചനാനിയില്‍, ഭദ്രാവതി ബിഷപ് മാര്‍ ജോസഫ് അരുമച്ചാടത്ത്, താമരശ്ശേരി രൂപത വികാരി ജനറാള്‍ മോണ്‍. ജോയ്‌സ് വയലില്‍, കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, താമരശേരി രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയായ സെന്റര്‍ ഫോര്‍ ഓവര്‍ഓള്‍ ഡെവലപ്മെന്റ് (സിഒഡി) ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര, വിലങ്ങാട് ഫൊറോന വികാരി ഫാ. വില്‍സന്‍ മുട്ടത്തുകുന്നേല്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

ഭവനനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് താമരശേരി രൂപതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയായ സി.ഒ.ഡി. ആണ്.

പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനൊപ്പം പുനരധിവാ സത്തിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളും പുരോഗമിച്ചുവരുക യാണ്. ‘സേഫ് വിതിന്‍’ എന്ന പേരില്‍ നടപ്പാക്കുന്ന രണ്ടാം ഘട്ട പദ്ധതിയില്‍ ദുരന്തത്തെ അതിജീവിക്കാനുള്ള പരിശീലനം, അടിയന്തര സാഹചര്യങ്ങളില്‍ ഇടപെടുന്നതിനുള്ള ടാസ്‌ക് ഫോഴ്സ് രൂപീകരണം, മാനസിക പിന്തുണ നല്‍കുന്നതിനുള്ള സൈക്കോ ളജിക്കല്‍ സപ്പോര്‍ട്ട് ടീമുകളുടെ രൂപീകരണവും പരിശീലനവും, വിവിധ തരത്തിലുള്ള വരുമാനമാര്‍ഗങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?