Follow Us On

07

May

2025

Wednesday

ആണവായുധരഹിത ലോകത്തിന് കൂട്ടായ മുന്നേറ്റം ആവശ്യം:ആർച്ച്ബിഷപ്പ് ഗാല്ലഗർ

ആണവായുധരഹിത ലോകത്തിന് കൂട്ടായ മുന്നേറ്റം ആവശ്യം:ആർച്ച്ബിഷപ്പ് ഗാല്ലഗർ

വത്തിക്കാൻ സിറ്റി: ആണവായുധങ്ങൾ ഇല്ലാതാക്കുന്നതിനുള്ള ധാർമിക ആവശ്യകത ചൂണ്ടിക്കാണിച്ചുകൊണ്ട് ആണ്വായുധങ്ങളുടെ പൂർണ്ണമായ ഉന്മൂലന ദിനമായ സെപ്തംബർ ഇരുപത്തിയാറാം തീയതി ഐക്യരാഷ്ട്രസഭയിൽ പ്രസംഗിക്കവേ ആണവ നിർവ്യാപന ഉടമ്പടിയുടെ ആർട്ടിക്കിൾ ആറ് പ്രകാരമുള്ള ബാധ്യതകൾ നിറവേറ്റുന്നതിനുപകരം, ആണവായുധ രാജ്യങ്ങൾ ആണവ പ്രതിരോധത്തെ ആശ്രയിക്കുന്നത് ആശങ്കകൾ വർധിപ്പിക്കുന്നുവെന്ന് ഐക്യരാഷ്‌ട്ര സഭയിലെ അംഗരാജ്യങ്ങളുമായുള്ള ബന്ധത്തിനായുള്ള വത്തിക്കാൻ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ ഗാല്ലഗർ .

ആണവായുധങ്ങളുടെ പൂർണമായ ഉന്മൂലനത്തിന്റെ ആത്യന്തിക ലക്ഷ്യം ധാർമ്മികവും മാനുഷികവുമായ അനിവാര്യതയാണെന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് ആർച്ചുബിഷപ്പ് സംസാരിച്ചത്.
ആണവായുധങ്ങളുടെ പൂർണമായ ഉന്മൂലനം കൈവരിക്കുന്നതിന് പരസ്പര വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള കൂട്ടായ മുന്നേറ്റം ആവശ്യമാണെന്നും അതിനായി പരസ്പര സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ അന്താരാഷ്ട്ര സമൂഹം കൂടുതലായി കണ്ടെത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും ആർച്ചുബിഷപ്പ് ചൂണ്ടിക്കാണിച്ചു .

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?