സാറാ തലപ്പിള്ളിൽ, റോക്ലാൻഡ്, ന്യൂയോർക്ക്
- Obituary
- April 27, 2022
കണ്ണൂർ: ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ വർക്കി കാണ്ടാവനത്തിലിന്റെ ഭാര്യ മറിയക്കുട്ടി (95) നിര്യാതയായി. സംസ്കാരം മേയ് ആറ് വൈകിട്ട് 5.00ന് കോഴിച്ചാൽ സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ. കടനാട് വട്ടക്കാട്ട് കുടുംബാംഗമാണ് പരേത. മക്കൾ: വർക്കിച്ചൻ, സിസ്റ്റർ വിൻസെൻഷ്യ എഫ്.എസ്.എൽ.ജി (ആലുവ), മേരി കുഴിക്കാട്ടിൽ, ലൈസാമ്മ കുഴുമ്പിൽ, ടോമി, ബിസിനസ് ,പയ്യന്നൂർ, സണ്ണി, ഷാജി (ശാലോം മീഡിയ, ഓസ്ട്രേലിയ), ഫാൻസി ചാമക്കാലായിൽ, അഡ്വ. ജോ (ജോമോൻ). മരുമക്കൾ: മേരി ഔസേപ്പറമ്പിൽ, പോൾ കുഴിക്കാട്ടിൽ, ജോസ് കുഴുമ്പിൽ, ജസീന്ത
റോക്ലാൻഡ്: എബ്രഹാം തലപ്പിള്ളിലിന്റെ ഭാര്യ സാറ തലപ്പിള്ളിൽ നിര്യാതയായി. മേയ് രണ്ട് വൈകിട്ട് 4.00മുതൽ 9.00വരെ ന്യൂയോർക്കിലെ ടാപ്പനിലുള്ള മോർട്ടീസ് ഫ്യുണറൽ ഹോമിൽ പൊതുദർശനം ക്രമീകരിച്ചിട്ടുണ്ട്. മൃതസംസ്ക്കാര കർമം മേയ് മൂന്ന് രാവിലെ 10.30ന് കിംഗ്സ് ഹൈവേ ഔർ ലേഡി ഓഫ് ദ സേക്രഡ് ഹാർട്ട് ദൈവാലയത്തിൽ. തുടർന്ന് ടാപ്പനിലെ സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യും. ദൈവാലയത്തിലെ മൃതസംസ്ക്കാര ശുശ്രൂഷകൾ www.stjohnnewman.org/എന്ന വെബ് ലിങ്കിൽ തത്സമയം ലഭ്യമാകും. മക്കൾ: ജാസൺ, ജെന്നി, ജാൻസി. മരുമക്കൾ: സുജാത, ഡാനിയൽ
പത്തനംതിട്ട: മൈലപ്ര പരേതനായ എം.ടി തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (റിട്ട. അധ്യാപിക- 77) നിര്യാതയായി. മൃതസംസ്ക്കാര കർമം ഏപ്രിൽ 18 ഉച്ചയ്ക്ക് 12.00ന് മൈലപ്ര സേക്രട്ട് ഹാർട്ട് ദൈവാലയത്തിൽ നടത്തി. മക്കൾ: റോസ്ലിൻ പ്രകാശ്, ജാസ്മിൻ തോമസ്, ക്രിസ്റ്റി തോമസ്. മരുമക്കൾ: പ്രകാശ് പി. ജോഷ്വാ, ജോർജ് തോമസ് (മോനായി- ശാലോം മീഡിയ, യു.എസ്.എ), ജിഷ ക്രിസ്റ്റി.
കുറുപ്പന്തറ: കുര്യംപറമ്പിൽ പരേതനായ ജോസഫ് മാത്യുവിന്റെ (പാപ്പച്ചൻ) ഭാര്യ മറിയക്കുട്ടി ജോസഫ് (78) നിര്യാതയായി. മൃതസംസ്ക്കാര കർമം ഏപ്രിൽ 10 ഞായറാഴ്ച രാവിലെ 10.30ന് മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് ദൈവാലയത്തിൽ. മക്കൾ: മാത്യു ജോസ് (ശാലോം മീഡിയ, യു.എസ്.എ), തോമസ് ജോസഫ്, ജോസ് ജോസഫ് (ബഹറിൻ), കൊച്ചുമോൾ. മരുമക്കൾ: ലിനറ്റ്, മോളി, ബിൻസി, സേവ്യർ.
അയർലൻഡ്: പരേതനായ ഉറുമ്പിൽ ആന്റണി സ്റ്റീഫന്റെ ഭാര്യ മറിയാമ്മ സ്റ്റീഫൻ (മറിയക്കുട്ടി- 78) അയർലൻഡിൽ നിര്യാതയായി. മൃതസംസ്ക്കാര കർമം മാർച്ച് 31 ഉച്ചയ്ക്ക് 1.00ന് റോസ്കോമൺ കൗണ്ടിയിലെ കാസിൽകോർട്ട് ഔർ ലേഡി ഓഫ് അസംപ്ഷൻ ദൈവാലയത്തിൽ. തൊടുപുഴ മുട്ടം ഇടവക മഠത്തിൽ കുടുംബാംഗമാണ് പരേത. മകൻ: വിനയ് സ്റ്റീഫൻ (ഡയറക്ടർ,ശാലോം മീഡിയ യൂറോപ്പ്). മരുമകൾ: ആൻസി. മൃതസംസ്ക്കാര കർമം യൂട്യൂബിലൂടെ തത്സമയം ലഭ്യമാക്കും. youtube.com/channel/UC8fErk8RXT88OWAwjERvOVA
കളമശേരി: ജോയ് കല്ലിങ്കൽ (83) നിര്യാതനായി. മൃതസംസ്ക്കാര കർമം കളമശേരി സെന്റ് പയസ് ടെൻത് ദൈവാലയത്തിൽ നടത്തി. ഭാര്യ: ആനി ജോയ്. മക്കൾ: സിമ്മി, ഷിയോണ, സഞ്ജു. മരുമക്കൾ: സാം പാപ്പാളി, ജിജോ ആറ്റുകടവിൽ (ശാലോം മീഡിയ, ബാൾട്ടിമൂർ, യു.എസ്.എ), മഞ്ജു.
കുറുപ്പന്തറ: തെങ്ങുംപള്ളിൽ ജോസഫ് തോമസിന്റെ ഭാര്യ മാർഗരറ്റ് ജോസഫ് (70) നിര്യാതയായി. മൃതസംസ്ക്കാര കർമം ഫെബ്രുവരി ഏഴ് തിങ്കളാഴ്ച രാവിലെ 10ന് മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് ദൈവാലയത്തിൽ. മക്കൾ: വോൾഗാ സെബാസ്റ്റ്യൻ (ഏറ്റുമാനൂർ) , തോമസ് ജെഫേഴ്സൺ (സാൻഫ്രാൻസിസ്കോ, യു.എസ്.എ), ഡോ. മേരി കരോളിൻ (ആൽബർട്ട, ശാലോം മീഡിയ കാനഡ). മരുമക്കൾ: സെബാസ്റ്റ്യൻ സെബാസ്റ്റ്യൻ, സിന്ധു ജെഫേഴ്സൺ, ടിജോ ജേക്കബ് (കാനഡ).
കൊച്ചി: കെ.എസ്.ആർ.ടി.സി റിട്ട. സൂപ്രണ്ട് കൊടുവേലിപ്പറമ്പിൽ കെ.ടി പൈലിയുടെ ഭാര്യ റാണി (68) നിര്യാതയായി. മൃതസംസ്ക്കാരം പിന്നീട്. വൈപ്പിൻ ഓച്ചൻതുരുത്ത് കാട്ടാശേരി കുടുംബാംഗമാണ്. മക്കൾ: അഭിലാഷ് ഫ്രേസർ (ശാലോം വേൾഡ്), സംഗീത്, അനുരാഗ്. മരുമക്കൾ: സുനിത, സ്മിത, ഹണി
Don’t want to skip an update or a post?