അന്നമ്മ വർഗീസ് (88), കടയനിക്കാട് മേലേമുറിയിൽ, മണിമല
- Obituary
- May 23, 2023
മാറിക: മഠത്താംഞ്ചേരിൽ ജോയി ജോസഫ് (73) നിര്യാതനായി. മൃതസംസ്‌ക്കാര കർമം സെപ്തംബർ 22 രാവിലെ 11.00ന് മാറിക സെന്റ് ആന്റണീസ് ക്‌നാനായ ദൈവാലയത്തിൽ. ഭാര്യ: മേരി. അരീക്കര പരപ്പനാട്ട് കുടുംബാംഗമാണ്. മക്കൾ: സിൽവി, സിബിച്ചൻ, സിനി. മരുമക്കൾ: സാബു, ആശ, ജിൻസ്. സഹോദരങ്ങൾ: സിസ്റ്റർ ലീലാമ്മ ജോസഫ്, സൈമൺ, ജെയിംസ് ജോസഫ്, മേഴ്‌സി ജോസഫ്, ജോമോൻ ജോസഫ് (നാഷണൽ കോർഡിനേറ്റർ, ശാലോം മീഡിയ, അയർലൻഡ്) മൃതസംസ്ക്കാര കർമം തത്സമയം കാണാൻ https://youtu.be/wFeE1dKI-yU
കോപ്പെൽ: ചെമ്പകശേരി ജിച്ചോയുടെ ഭാര്യ ലിജി ജോസഫ് ജിച്ചോ (49) നിര്യാതയായി. സെപ്തംബർ 13 രാവിലെ 9.00ന് കോപ്പെൽ സെന്റ് അൽഫോൻസാ ദൈവാലയത്തിലെ അനുസ്മരണാ ശുശ്രൂഷകൾക്കുശേഷം 11.30ന് റോളിംഗ് ഓക് മെമ്മോറിയൽ സെന്ററിൽ മൃതദേഹം അടക്കം ചെയ്യും. സെപ്തംബർ 13 രാവിലെ 8.30മുതൽ 9.00വരെ സെന്റ് അൽഫോൻസാ ദൈവാലയത്തിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. പൊൻകുന്നം തൈപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ആൻ ട്രീസ ജിച്ചോ, എലെൻ ട്രീസാ ജിച്ചോ.
ബാൾട്ടിമൂർ: ചെറിയാൻ പി. മാത്യുവിന്റെ ഭാര്യ മേരി ചെറിയാൻ (84) നിര്യാതയായി. സെപ്തംബർ 10 രാവിലെ 11.00ന് സെന്റ് അൽഫോൻസാ ദൈവാലയത്തിലെ ശുശ്രൂഷകൾക്കും അനുസ്മരണാ ദിവ്യബലിക്കുംശേഷം 12.00ന് ഫുൾഎർട്ടൺ സെന്റ് ജോസഫ് കാത്തലിക് സെമിത്തേരിയിൽ മൃതസംസ്‌ക്കാര കർമം നടക്കും. സെപ്തംബർ 10 രാവിലെ 10.00മുതൽ 11.00വരെ സെന്റ് അൽഫോൻസാ ദൈവാലയത്തിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. മക്കൾ: മാത്യു ചെറിയാൻ, സിറിയക് ചെറിയാൻ
അമയന്നൂർ: തെക്കേക്കര വഴനതോട്ടത്തിൽ നെടുവയലിൽ പരേതനായ എൻ. എ ജോസഫിന്റെ ഭാര്യയും കോട്ടയം മെഡിക്കൽ കോളജ് നഴ്‌സിംഗ് റിട്ട. സൂപ്രണ്ടുമായ കെ. പി മോളി (79) നിര്യാതയായി. സെപ്തംബർ ഏഴ് രാവിലെ 10.00ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം അമയന്നൂർ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിൽ മൃതദേഹം അടക്കംചെയ്യും. മക്കൾ: ബൈജു ജോസഫ് (യു.എസ്.എ), ഷാജു ജോസഫ് (യു.എ.ഇ), റ്റിജു ജോസഫ് (കാനഡ), മരുമക്കൾ: ആഷ്‌ലി, സ്മിത, ലിനി
മൂവാറ്റുപുഴ: വാഴക്കുളം കപ്യാരുമലയിൽ ബർക്കുമാൻസ് (ബേബി 69) നിര്യാതനായി. മൃതസംസ്‌കാരം ഓഗസ്റ്റ് 25 രാവിലെ 10.30ന് ബസ്ലഹേം ഹോളിഫാമിലി ദൈവാലയത്തിൽ. ഭാര്യ: മേഴ്‌സി, പാലാ പൊടിമറ്റത്തിൽ കുടുംബാംഗം. മക്കൾ: ബ്ലൂമൽ ബർക്കുമാൻസ്, ജോർവിൽ ബർക്കുമാൻസ്. മരുമക്കൾ: സനൽ സാം, നിമ്യ ജോസഫ്. സഹോദരങ്ങൾ: പരേതനായ ഫാ. ലൂക്കാസ് സി.എം.ഐ, സിസ്റ്റർ സ്റ്റെല്ല കമില്ലസ് (ജർമനി), സിസ്റ്റർ വിയാനി (സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി, കൊൽക്കത്ത), ഫാ. അലക്‌സ് (ന്യൂസിലൻഡ്), കെ. വി. ജോർജ്, ഹെലൻ, കെ. വി. സാലു,
കോട്ടയം: പരേതനായ ചുക്കനാനിൽ എബ്രഹാം ഡൊമിനിക്കിന്റെ ഭാര്യ ഏലിക്കുട്ടി എബ്രഹാം (86) നിര്യാതയായി. മൃതസംസ്‌ക്കാര കർമം ഓഗസ്റ്റ് 18 ഉച്ചയ്ക്ക് 2.00ന് എയ്ഞ്ചൽവാലി സെന്റ് മേരീസ് ദൈവാലയത്തിൽ. മക്കൾ: സിസ്റ്റർ ലീനസ് മരിയ ഡി.എം, ടോമി എബ്രഹാം, ജോൺ എബ്രഹാം, സാബു എബ്രഹാം, ട്രീസാ എബ്രഹാം, ഡെയ്‌സി എബ്രഹാം, ബിൻസി എബ്രഹാം, അമ്പിളി എബ്രഹാം. മരുമക്കൾ: ജെസി, സിബി, റോയ്, ബിന്ദു, ജെയ്‌സൺ ജോസഫ് (ഔട്ട്‌റീച്ച് നാഷണൽ കോർഡിനേറ്റർ, ശാലോം മീഡിയ, ഓസ്‌ട്രേലിയ).
കണ്ണൂർ: ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ വർക്കി കാണ്ടാവനത്തിലിന്റെ ഭാര്യ മറിയക്കുട്ടി (95) നിര്യാതയായി. സംസ്‌കാരം മേയ് ആറ് വൈകിട്ട് 5.00ന് കോഴിച്ചാൽ സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ. കടനാട് വട്ടക്കാട്ട് കുടുംബാംഗമാണ് പരേത. മക്കൾ: വർക്കിച്ചൻ, സിസ്റ്റർ വിൻസെൻഷ്യ എഫ്.എസ്.എൽ.ജി (ആലുവ), മേരി കുഴിക്കാട്ടിൽ, ലൈസാമ്മ കുഴുമ്പിൽ, ടോമി, ബിസിനസ് ,പയ്യന്നൂർ, സണ്ണി, ഷാജി (ശാലോം മീഡിയ, ഓസ്‌ട്രേലിയ), ഫാൻസി ചാമക്കാലായിൽ, അഡ്വ. ജോ (ജോമോൻ). മരുമക്കൾ: മേരി ഔസേപ്പറമ്പിൽ, പോൾ കുഴിക്കാട്ടിൽ, ജോസ് കുഴുമ്പിൽ, ജസീന്ത
റോക്‌ലാൻഡ്: എബ്രഹാം തലപ്പിള്ളിലിന്റെ ഭാര്യ സാറ തലപ്പിള്ളിൽ നിര്യാതയായി. മേയ് രണ്ട് വൈകിട്ട് 4.00മുതൽ 9.00വരെ ന്യൂയോർക്കിലെ ടാപ്പനിലുള്ള മോർട്ടീസ് ഫ്യുണറൽ ഹോമിൽ പൊതുദർശനം ക്രമീകരിച്ചിട്ടുണ്ട്. മൃതസംസ്‌ക്കാര കർമം മേയ് മൂന്ന് രാവിലെ 10.30ന് കിംഗ്‌സ് ഹൈവേ ഔർ ലേഡി ഓഫ് ദ സേക്രഡ് ഹാർട്ട് ദൈവാലയത്തിൽ. തുടർന്ന് ടാപ്പനിലെ സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യും. ദൈവാലയത്തിലെ മൃതസംസ്‌ക്കാര ശുശ്രൂഷകൾ www.stjohnnewman.org/എന്ന വെബ് ലിങ്കിൽ തത്സമയം ലഭ്യമാകും. മക്കൾ: ജാസൺ, ജെന്നി, ജാൻസി. മരുമക്കൾ: സുജാത, ഡാനിയൽ
Don’t want to skip an update or a post?