മാളയ്ക്ക് അനുഗ്രഹമായി 'നിര്‍മ്മല്‍ മരിയ'
- Uncategorized
- March 23, 2025
വത്തിക്കാൻ സിറ്റി: അപ്രതീക്ഷിത പ്രളയത്തിലും പേമാരിയിലും തകർന്നടിഞ്ഞ ലിബിയക്ക് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാൻ അന്താരാഷ്‌ട്ര സമൂഹത്തോട് വീണ്ടും അഭ്യർത്ഥിച്ചു് ഫ്രാൻസിസ് പാപ്പ. അയ്യായിരത്തിലധികം പേരുടെ മരണത്തിലും വ്യാപക നാശനഷ്ടങ്ങളിലും പകച്ചുനിൽക്കുകയാണ് ലിബിയൻ ജനത. ദുരിതമനുഭവിക്കുന്ന ആളുകൾക്ക് നമ്മുടെ തുടർച്ചയായ ഐക്യദാർഢ്യം ആവശ്യമാണെന്ന് പറഞ്ഞ അദ്ദേഹം ജീവൻ നഷ്ടപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാൻ എല്ലാ വിശ്വാസികളെയും ആഹ്വാനം ചെയ്തു. റോയിട്ടേഴ്‌സ് റിപ്പോർട്ടുചെയ്യുന്നതനുസരിച്ചു , പ്രളയത്തിന് ശേഷം കാണാതായ ആയിരക്കണക്കിന് ആളുകൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്, 5,300-ലധികം
വത്തിക്കാൻ സിറ്റി: റഷ്യൻ യുവജന ദിനത്തിൽ അവിടത്തെ കത്തോലിക്കാ യുവജനങ്ങൾക്ക് ഫ്രാൻസിസ് പാപ്പ നൽകിയ വീഡിയോ സന്ദേശവുമായി ബന്ധപ്പെട്ട് യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക് വലിയ വേദനയും ആശങ്കയും പ്രകടിപ്പിച്ചതോടെ, റഷ്യൻ സാമ്രാജ്യത്വത്തെ ഉയർത്തികാണിക്കാൻ പാപ്പ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കി വത്തിക്കാൻ. “റഷ്യയുടെ മഹത്തായ സാംസ്‌കാരികവും ആത്മീയവുമായ പൈതൃകത്തിൽ പോസിറ്റീവായ കാര്യങ്ങൾ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും യുവജനങ്ങളെ പ്രചോദിപ്പിക്കുകയായിരുന്നു പാപ്പയുടെ ലക്ഷ്യം. തീർച്ചയായും സാമ്രാജ്യത്വ യുക്തിയെയും സർക്കാർ വ്യക്തിത്വങ്ങളെയും മഹത്വവത്കരിക്കുക പാപ്പയുടെ ലക്ഷ്യമായിരുന്നില്ല,” വത്തിക്കാൻ
കോട്ടയം: കേരളം നേരിടുന്ന വിവിധ കാര്‍ഷിക പ്രശ്നങ്ങളും ഭരണസംവിധാനങ്ങളുടെ കര്‍ഷക ദ്രോഹങ്ങളും ചൂണ്ടിക്കാട്ടി കര്‍ഷക സംഘടന കളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി സംസ്ഥാന സര്‍ക്കാരിന് കര്‍ഷക അവകാശ പത്രിക സമര്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസ് അറിയിച്ചു. ഓഗസ്റ്റ് 10,11 തീയതികളില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ 14 ജില്ലാ സമിതിയംഗങ്ങള്‍ അതാത് ജില്ലാ ആസ്ഥാനത്തെത്തി കളക്ടര്‍മാര്‍ മുഖേനയാണ് സര്‍ക്കാരിന് കര്‍ഷക അവകാശ പത്രിക കൈമാറുന്നത്. വിവിധ സ്വതന്ത്ര കര്‍ഷക സംഘടനകളും പങ്കുചേരും.
ബാറ്റൻ റോ: ലൂസിയാനയിൽ ഇത്തവണയും പതിവുതെറ്റില്ല, ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ ദിനമായ ആഗസ്റ്റ് 15ന് വിശ്വാസികൾക്ക് അനുഗ്രഹമേകാൻ ദിവ്യകാരുണ്യനാഥൻ ജലമാർഗം എത്തും! അമേരിക്കയിലെ ലൂയിസിയാന സംസ്ഥാനത്തെ ലഫേയ്റ്റ് രൂപത 2015മുതൽ നദിയിലൂടെ ക്രമീകരിക്കുന്ന 40 മൈൽ ദിവ്യകാരുണ്യ പ്രദക്ഷിണം അവിസ്മരണീയമാക്കാൻ വിശ്വാസീസമൂഹം ഒരുക്കം തുടങ്ങി. ദിവ്യകാരുണ്യഭക്തി പുനരുജ്ജീവിപ്പിക്കാൻ അമേരിക്കയിലെ കത്തോലിക്കാ സഭ ആഹ്വാനംചെയ്ത മൂന്നു വർഷത്തെ ‘യൂക്കരിസ്റ്റിക് റിവൈവലി’ന്റെ പശ്ചാത്തലത്തിലാണ് ഈ വർഷത്തെ ദിവ്യകാരുണ്യ പ്രദക്ഷിണം. ‘ഫെറ്റ് ഡിയു ഡേ ടെച്ചേ’ എന്ന പേരിൽ പ്രസിദ്ധമാണ് ‘ബയൂ’
വത്തിക്കാൻ സിറ്റി: വിശുദ്ധരായ പത്രോസ്- പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ തിരുക്കർമങ്ങളിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തും വിശുദ്ധ പത്രോസിന്റെ പിൻഗാമിയായ ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചും കോൺസ്റ്റാന്റിനോപ്പിൾ പാത്രിയാർക്കീസിന്റെ പ്രതിനിധിസംഘം. പത്രോസ്- പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിൽ കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് റോമൻ സഭയ്ക്ക് ആശംസകളുമായി പ്രതിനിധി സംഘത്തെ അയക്കുന്നത് പാരമ്പര്യ ആചാരമാണ്. വിശുദ്ധ അന്ത്രയോസ് ശ്ലീഹായുടെ തിരുനാളിൽ (നവംബർ 30) പാപ്പയുടെ പ്രതിനിധി സംഘം ആശംസകളുമായി കോൺസ്റ്റാന്റിനോപ്പിളിലുമെത്തും. അപ്പോസ്തോലന്മാരായ വിശുദ്ധ പത്രോസും പൗലോസുമാണ് റോമൻ സഭയുടെ നെടുംതുണുകളെങ്കിൽ കോൺസ്റ്റാന്റിനോപ്പിളിലെ സഭയുടെ നെടുംതൂണത്രേ
വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള വൈദീകർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ വിശ്വാസീസമൂഹം അണിചേരുന്ന ‘ഗ്ലോബൽ റോസറി റിലേ ഫോർ പ്രീസ്റ്റി’ന് ഇന്ന് (ജൂൺ 16) ആരംഭമായി. വൈദികർക്കുവേണ്ടി പരിശുദ്ധ അമ്മയുടെ പ്രത്യേക മാധ്യസ്ഥ്യം യാചിക്കുക, പൗരോഹിത്യ ദൈവവിളിയെപ്രതി കൃതജ്ഞത അർപ്പിക്കുക എന്നീ ലക്ഷ്യത്തോടെ എല്ലാ വർഷവും തിരുഹൃദയ തിരുനാളിൽ സംഘടിപ്പിക്കുന്ന റോസറി റിലേയ്ക്ക് ‘വേൾഡ് പ്രീസ്റ്റ്’ എന്ന സംഘടനയാണ് നേതൃത്വം കൊടുക്കുന്നത്. 2009ൽ ആരംഭിച്ച ഗ്ലോബൽ റോസറി റിലേയുടെ 14-ാമത് എഡിഷനാണ് ഇത്തവണത്തേത്. വൈദികരുടെ വിശുദ്ധീകരണം’ എന്നതാണ് ആപ്തവാക്യം. വിവിധ
ടെക്സസ്: കാത്തലിക് ടെലിവിഷൻ രംഗത്തെ വിഖ്യാതമായ ‘ഗബ്രിയേൽ അവാർഡ്’ ഉൾപ്പെടെ 12 അന്താരാഷ്ട്ര മാധ്യമ പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കി ശാലോം മീഡിയ. ലോക സുവിശേഷവത്ക്കരണ രംഗത്ത് ആഗോള സാന്നിധ്യമായി മാറിയ ‘ശാലോം ടൈഡിംഗ്സും’ ‘ശാലോം വേൾഡും’ ആറ് വീതം പുരസ്‌ക്കാരങ്ങളാണ് ഇത്തവണ സ്വന്തമാക്കിയത്. സഭയുടെ വളർച്ചയ്ക്ക് കരുത്തേകുന്ന മാധ്യമ ഇടപെടലുകളെ ആദരിക്കാനും പ്രോത്സാഹിപ്പിക്കാനുമായി നോർത്ത് അമേരിക്കയിലെ ‘കാത്തലിക് മീഡിയ അസോസിയേഷൻ’ ഏർപ്പെടുത്തിയ ഗബ്രിയേൽ അവാർഡ്, കാത്തലിക് പ്രസ് അവാർഡ് എന്നീ വിഭാഗങ്ങളിലാണ് ശാലോം മീഡിയ തിളക്കമാർന്ന നേട്ടം കൈവരിച്ചത്.
വത്തിക്കാൻ സിറ്റി: തിരുസഭയിൽ പ്രസംഗത്തേക്കാൾ പ്രധാനപ്പെട്ടത് ജീവിതസാക്ഷ്യമാണെന്ന് ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ഇറ്റലിയിലെ സ്‌പൊളേത്തൊ- നോർച്ച അതിരൂപതയിൽ നിന്ന് വത്തിക്കാനിലെത്തിയ 2500ൽപ്പരം തീർത്ഥാടകരെ പോൾ ആറാമൻ ഹാളിൽ സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. പ്രസ്തുത അതിരൂപതയിലെ കത്തീഡ്രൽ പ്രതിഷ്~യുടെ വാർഷികത്തോട് അനുബന്ധിച്ചുള്ള ജൂബിലിയുടെ ഭാഗമായിരുന്നു തീർത്ഥാടനം. സൗന്ദര്യം തേടണമെങ്കിൽ നാം വസ്തുക്കളുടെ ഹൃദയത്തിലേക്ക് പോകണമെന്ന പറഞ്ഞ പാപ്പ, സഭയിൽ അപ്രധാനങ്ങളും ഉപരിപ്ലവങ്ങളുമായവയിൽ ശ്രദ്ധപതിച്ച് സമയം കളയാതെ ആദിമസമൂഹങ്ങളിലേക്കു നോക്കുകയും പ്രാർത്ഥന, ഉപവി, പ്രഘോഷണം എന്നീ മുൻഗണനാർഹമായവയിൽ ശ്രദ്ധിക്കുകയും
Don’t want to skip an update or a post?