Follow Us On

04

December

2024

Wednesday

കത്തോലിക്ക വിശ്വാസിയും മെക്സിക്കന്‍ അഭിനേതാവുമായ വെരാസ്റ്റെഗൂയി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു

കത്തോലിക്ക വിശ്വാസിയും മെക്സിക്കന്‍ അഭിനേതാവുമായ വെരാസ്റ്റെഗൂയി  പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു

മെക്സിക്കോ സിറ്റി:സമൂഹ മാധ്യമങ്ങളിലൂടെ ജപമാല ചൊല്ലിയും ക്രിസ്തു വിശ്വാസം പരസ്യമായും പ്രഘോഷിച്ചും ഏറെ ശ്രദ്ധേയനും, ഈ വർഷത്തെ ഹോളിവുഡ് ബ്ലോക്ക്‌ബസ്റ്റർ സിനിമകളിലൊന്നായ ‘ദി സൗണ്ട് ഓഫ് ഫ്രീഡം ‘ഉൾപ്പടെയുള്ള നിരവധി സിനിമകളുടെ നിർമാതാവും മെക്സിക്കോയിലെ പ്രമുഖ അഭിനേതാവുമായ എഡ്യൂറാഡോ വെരാസ്റ്റെഗൂയി അടുത്തവർഷം നടക്കുന്ന മെക്സിക്കോയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിർദ്ദേശപത്രിക നൽകി.

മെക്സിക്കോയിലെ തെരഞ്ഞെടുപ്പ് നിയമമനുസരിച്ച് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് 120 ദിവസങ്ങള്‍ക്കുള്ളില്‍ വെരാസ്റ്റെഗൂയിക്ക് മൊത്തം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വോട്ടുകളുടെ ഒരു ശതമാനത്തോളം,അതായത് പത്തുലക്ഷത്തോളം ഒപ്പുകള്‍ ശേഖരിച്ച് സമര്‍പ്പിക്കേണ്ടതുണ്ട്. നാമനിര്‍ദ്ദേശം നല്‍കുന്നതിനായി എത്തിയ വെരാസ്റ്റെഗൂയി, മത്സരരംഗത്തുള്ള മൊറേന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ക്ലോഡിയ ഷെയിന്‍ബോമും, പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ സോച്ചിറ്റല്‍ ഗാല്‍വെസും ഒരേ പ്രത്യയശാസ്ത്രം മുന്നോട്ടുവയ്ക്കുന്നവരാണെന്നും അതിനാൽ രാജ്യത്ത് മാറ്റം കൊണ്ടുവരേണ്ടതിനാണ് തന്റെ ശ്രമമെന്ന് പറഞ്ഞു. ‘വിവാ മെക്സിക്കോ’ പ്രസ്ഥാനത്തിലൂടെ തനിക്ക് പിന്തുണ നല്‍കാനും മെക്സിക്കന്‍ ജനതയോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

അദ്ദേഹത്തെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയ പ്രൊ -ലൈഫ്, പ്രോ-ഫാമിലി രാഷ്ട്രീയക്കാരനായ ജുവാന്‍ കാര്‍ലോസ് ലീൽ, വെരാസ്റ്റെഗൂയിയുടെ തീരുമാനത്തില്‍ തനിക്കേറെ സന്തോഷമുണ്ടെന്നും ലക്ഷക്കണക്കിനാളുകളുടെ പിന്തുണ അദ്ദേഹത്തിനുണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞു. മെക്സിക്കോയുടെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശമായതിനാല്‍ വെരാസ്റ്റെഗൂയി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ തീരുമാനിച്ചത് പ്രതീക്ഷക്ക് വകനല്‍കുന്നതാണെന്നും ക്രൈസ്തവ മൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ വെരാസ്റ്റെഗൂയിയെ പിന്തുണക്കണമെന്നും ‘യൂത്ത് ആന്‍ഡ് ലൈഫ് ‘പ്രസ്ഥാനത്തിന്റെ സഹസ്ഥാപകയായ ഫ്രിഡ എസ്പിനോസയും പറഞ്ഞു. 2020 ലെ ഗവൺമെന്റ് സെൻസസ് പ്രകാരം മെക്സിക്കോയിലെ ജനസംഖ്യയുടെ ഏകദേശം 78% കത്തോലിക്ക വിശ്വാസികളാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?