Follow Us On

28

March

2025

Friday

വ്യക്തിഗത സഭകളിലെ യുവജന സമ്മേളനം: പ്രമേയം പുറത്തിറക്കി ഫ്രാൻസിസ് പാപ്പ

വ്യക്തിഗത സഭകളിലെ യുവജന സമ്മേളനം: പ്രമേയം പുറത്തിറക്കി ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: 2025 ലെ മഹാജൂബിലി സമ്മേളനത്തിനൊരുക്കമായി 2023 ,2024 വർഷങ്ങളിൽ വിവിധ കത്തോലിക്കാ വ്യക്തിഗതസഭകളിൽ സംഘടിപ്പിക്കുന്ന യുവജന സമ്മേളനത്തിന്റെ പ്രമേയങ്ങൾ ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ചു. ആഗോളയുവജനദിനമായി 2021 ൽ ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ച ക്രിസ്തു രാജന്റെ തിരുനാൾ ദിനത്തിലാണ് വ്യക്തിഗതസഭകളിൽ യുവജനസംഗമം സംഘടിപ്പിക്കുന്നത്.

2023 ലെ വ്യക്തിഗത സഭ യുവജനസംഗമത്തിന്റെ വിഷയം ‘പ്രത്യാശയിലുള്ള സന്തോഷം’ 2024 ലേത് ‘കർത്താവിൽ പ്രത്യാശിക്കുന്നവർ ക്ഷീണിക്കാതെ നടക്കുന്നു’ എന്നതുമാണ്. സഭയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ പ്രയാസകരമായ സമയങ്ങളിൽ ലോകം മുഴുവനിലും പ്രത്യാശ പുനരുജ്ജീവിപ്പിക്കുവാൻ സന്തോഷത്തിന്റെ മിഷനറിമാരായ യുവജനങ്ങൾക്ക് കഴിയുമെന്ന് അത്മായർക്കും, കുടുംബത്തിനും, ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററി ഇതോടനുബന്ധിച്ചു പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.

ക്രിസ്തുസ് വിവിത്ത് (Christus Vivit) എന്ന സിനഡാനന്തര അപ്പസ്തോലിക പ്രബോധനത്തിൽ ലോകത്തിന്റെ യുവത്വവും,നമ്മുടെ പ്രത്യാശയുമെന്ന് ക്രിസ്തുവിനെ വിശേഷിപ്പിച്ച പാപ്പാ വരാനിരിക്കുന്ന രണ്ട് യുവജന വിഷയങ്ങൾ മുൻനിർത്തി, ക്രിസ്തീയ പ്രത്യാശയുടെ അർത്ഥത്തിലേക്ക് ആഴ്ന്നിറങ്ങാനും, ക്രിസ്തു ജീവിച്ചിരിക്കുന്നു എന്നതിന് സന്തോഷത്തോടെ സാക്ഷ്യം വഹിക്കാനും യുവജനങ്ങളെ ആഹ്വാനം ചെയ്തിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?