Follow Us On

19

February

2019

Tuesday

 • ഗർഭച്ഛിദ്രം ഉദാരമാക്കാൻ അഡ്‌ലെയിഡ്; ഫലം കാണുമോ സഭയുടെ ‘സ്വാധീനതന്ത്രം’?

  ഗർഭച്ഛിദ്രം ഉദാരമാക്കാൻ അഡ്‌ലെയിഡ്; ഫലം കാണുമോ സഭയുടെ ‘സ്വാധീനതന്ത്രം’?0

  അഡ്‌ലെയിഡ്: ഗർഭച്ഛിദ്ര നിയമങ്ങളെ ഉദാരമാക്കാൻ ഏഡ്‌ലെയിഡ് സംസ്ഥാനത്ത് അവതരിപ്പിച്ച അബോർഷൻ ലോ റിഫോം ബില്ല് അവതരണം നിഷ്ഫലമാക്കാൻ ‘സ്വാധീനതന്ത്രം’ മെനഞ്ഞ് ഓസ്‌ട്രേലിയയിലെ സഭാനേതൃത്വം. പാലർലമെന്റിൽ അവതരിപ്പിച്ച ബില്ലിന്മേൽ വരും ആഴ്ചകളിൽ ചർച്ച ആരംഭിക്കും, തുടർന്ന് വോട്ടെടുപ്പുണ്ടാകും. വിശ്വാസികളിലൂടെ സ്വാധീനംചെലുത്തി പാർലമെന്റ് അംഗങ്ങളെക്കൊണ്ട് ബില്ലിനെതിരെ വോട്ട് ചെയ്യിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഗ്രീൻസ് പാർട്ടി പ്രതിനിധിയായ ടാമി ഫ്രാങ്ക്‌സ് അവതരിപ്പിച്ച വിവാദ ബില്ലിനെതിരെ ശക്തമായ വാക്കുകളിൽ പ്രതിഷേധം അറിയിച്ച അഡ്‌ലെയിഡ് അതിരൂപതാ അഡ്മിനിസ്‌ട്രേറ്ററും പോർട്ട്പിയറെ ബിഷപ്പുമായ ഗ്രിഗറി ഒ’കെല്ലി, ഇതുസംബന്ധിച്ച്

 • മോസ്ബാക്കിന്റെ പുതിയ പുസ്തകമെത്തി; ലോകം അറിയും 21രക്തസാക്ഷികളുടെ ശക്തി

  മോസ്ബാക്കിന്റെ പുതിയ പുസ്തകമെത്തി; ലോകം അറിയും 21രക്തസാക്ഷികളുടെ ശക്തി0

  കെയ്‌റോ: ലിബിയയിൽ ഐസിസ് തീവ്രവാദികൾ കഴുത്തറുത്ത് കൊന്ന 21 കോപ്റ്റിക് രക്തസാക്ഷികൾ സമ്മാനിച്ച അത്ഭുത രോഗസൗഖ്യങ്ങൾ വിവരിക്കുന്ന ചരിത്ര നോവൽ ‘ദ 21, എ ജേർണി ഇന്റു ദി ലാൻഡ് ഓഫ് കോപ്റ്റിക് മാർട്ടിയേഴ്‌സ്’ വായനക്കാരിലേക്ക്. പ്രമുഖ എഴുത്തുകാരനും ജർമൻ നോവലിസ്റ്റുമായ മാർട്ടിൻ മോസ്ബാക്കിന്റെ ‘നോൺ ഫിക്ഷൻ’ വിഭാഗത്തിൽപ്പെടുന്ന ഈ രചന കോപ്റ്റിക് വിശ്വാസീസമൂഹത്തിന്റെ വിശ്വാസസ്‌ഥൈര്യത്തിന്റെ പ്രഘോഷണംകൂടിയാവുമെന്നാണ് റിപ്പോർട്ടുകൾ. ‘ദ 21, എ ജേർണി ഇന്റു ദി ലാൻഡ് ഓഫ് കോപ്റ്റിക് മാർട്ടിയേഴ്‌സ്’ പുറത്തെത്തിയിട്ട് ദിനങ്ങളേ ആയിട്ടുള്ളുവെങ്കിലും

 • നിർണായക സമ്മേളനത്തിന് ദിനങ്ങൾ മാത്രം: പ്രാർത്ഥന അഭ്യർത്ഥിച്ച് പാപ്പ

  നിർണായക സമ്മേളനത്തിന് ദിനങ്ങൾ മാത്രം: പ്രാർത്ഥന അഭ്യർത്ഥിച്ച് പാപ്പ0

  വത്തിക്കാൻ സിറ്റി: തിരുസഭയിൽ ഉയരുന്ന ലൈംഗീക വിവാദങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ വിളിച്ചുചേർക്കുന്ന ദേശീയ മെത്രാൻ സമിതി അധ്യക്ഷന്മാരുടെ സമ്മേളനത്തിനായി പ്രാർത്ഥന അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. ഇന്നലെ നടന്ന ത്രികാല പ്രാർത്ഥനയ്ക്കിടയിലാണ് പാപ്പ വിശ്വാസികളുടെ പ്രാർത്ഥനാ സഹായം തേടിയത്. എല്ലാ രാജ്യങ്ങളിലെ ദേശീയ മെത്രാൻ സമിതി അധ്യക്ഷന്മാരാണ് ഫെബ്രുവരി 21മുതൽ 24വരെ നടക്കുന്ന നിർണായക സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സുതാര്യത, ഉത്തരവാദിത്വം തുടങ്ങിയ പ്രമേയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചർച്ചകളായിരിക്കും സമ്മേളനത്തിന്റൈ സവിശേഷത. ത്രികാല പ്രാർത്ഥനയ്ക്കുമുമ്പായി സുവിശേഷഭാഗ്യങ്ങളെ കുറിച്ച് പാപ്പ പങ്കുവെച്ച വചനസന്ദേശവം

 • ബീഥൻ ഒരു അസാധാരണ ഗർഭിണി; മുൻഗാമികൾ മൂന്നേമൂന്നുപേർ!

  ബീഥൻ ഒരു അസാധാരണ ഗർഭിണി; മുൻഗാമികൾ മൂന്നേമൂന്നുപേർ!0

  ലണ്ടൻ: ജനിക്കാൻ പോകുന്ന കുഞ്ഞിന് എന്തെങ്കിലും പ്രശ്‌നമുണ്ടാകും എന്ന് കേൾക്കുമ്പോൾതന്നെ, ഗർഭച്ഛിദ്രം തിരഞ്ഞെടുക്കുന്നവരുടെ എണ്ണം പെരുകുന്ന ലോകത്ത് അസാധാരണക്കാരി എന്ന് വിളിക്കാം 26 വയസുള്ള ബീഥൻ സിംപ്സൺ എന്ന ഗർഭിണിയെ. ഗർഭച്ഛിദ്രം വേണ്ടെന്ന് ആദ്യമേതന്നെ ദൃഢനിശ്ചയംചെയ്ത് അവൾ കുഞ്ഞിനെ രക്ഷിക്കാൻ തിരഞ്ഞെടുത്തതും അസാധാരണമായ മാർഗംതന്നെ: ഗർഭാശയത്തിൽവെച്ചുതന്നെ കുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുക. ശസ്ത്രക്രിയ വിജയകരമായിരുന്നു. ഏപ്രിലിൽ പിറന്നുവീഴുന്ന പെൺകുഞ്ഞിനെ സ്വപ്‌നം കണ്ട് വിശ്രമിക്കുകയാണ് ആ അസാധാരണ ഗർഭിണി. യു.കെയിലെ കണക്കു ഇപ്രകാരമുള്ള ബീഥനുമുമ്പ്, വെറും മൂന്നുപേർ മാത്രമേ അതിസങ്കീർണമായ

 • ദൗത്യം ഓർമിപ്പിച്ച് ആർച്ച്ബിഷപ്പിന്റെ വാക്കുകൾ; ശാലോം വേൾഡ് ഓസ്ട്രേലിയ രണ്ടാം വർഷത്തിലേക്ക്

  ദൗത്യം ഓർമിപ്പിച്ച് ആർച്ച്ബിഷപ്പിന്റെ വാക്കുകൾ; ശാലോം വേൾഡ് ഓസ്ട്രേലിയ രണ്ടാം വർഷത്തിലേക്ക്0

  സിഡ്നി: ”ഓസ്ട്രേലിയയുടെ ആത്മീയ ഉണർവിനും വിശ്വാസപരിപോഷണത്തിനും നിർണായക പങ്കാണ് ശാലോമിന് നിർവഹിക്കാക്കാനുള്ളത്,” ഹൊബാർട്ട് ആർച്ച്ബിഷപ്പ് ജൂലിയൻ പോർട്ടിയൂസ് ഭരപ്പെടുത്ത ദൗത്യവുമായി മുന്നേറുന്ന ശാലോം വേൾഡ് ഓസ്ട്രേലിയ രണ്ടാം വർഷത്തിലേക്ക്. ശാലോം ഓസ്ട്രേലിയയുടെ രക്ഷാധികാരികൂടിയായ ആർച്ച്ബിഷപ്പ് ജൂലിയൻ പോർട്ടിയുസ് 2018 ജനുവരി 26ന് ടാസ്മാനിയ സ്റ്റേറ്റിലെ ഹൊബാർട് സെയിന്റ് മേരീസ് കത്തീഡ്രലിൽവെച്ചാണ് ശാലോം വേൾഡിന്റെ ഓസ്ട്രേലിയൻ പ്രവർത്തനങ്ങൾക്ക് ദീപം പകർന്നത്. ദൈവാനുഗ്രഹത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ, ശാലോം വേൾഡ് ഓസ്ട്രേലിയയ്ക്ക് ദൈവം സമ്മാനിച്ചത് അനവധി കൃപകളാണ്. മുഴുവൻ സമയ

 • ‘ഞാൻ’അല്ല ‘നമ്മൾ’ ആണ് ശക്തി; മറക്കരുത് പാപ്പയുടെ പ്രബോധനം

  ‘ഞാൻ’അല്ല ‘നമ്മൾ’ ആണ് ശക്തി; മറക്കരുത് പാപ്പയുടെ പ്രബോധനം0

  വത്തിക്കാൻ സിറ്റി: ക്രിസ്തീയ പ്രാർത്ഥനയുടെ തനിമ ‘ഞാൻ’ എന്നതിലല്ല ‘നമ്മൾ’ എന്ന മനോഭാവത്തിലാണെന്ന് ഫ്രാൻസിസ് പാപ്പ. ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർത്ഥനയിലെ ക്രൈസ്തവ കൂട്ടായ്മയുടെ ഭാവത്തെയും നാം ഏകദൈവത്തിന്റെ മക്കളാണെന്ന സത്യത്തെയും കുറിച്ചുള്ള ചിന്തകൾ പങ്കുവെക്കവേയാണ് പാപ്പ ഇക്കാര്യം ഉദ്‌ബോധിപ്പിച്ചത്. ക്രൈസ്തവരുടെ പ്രാർത്ഥനയിൽ ആരും അവനവനുവേണ്ടി മാത്രം അപ്പം യാചിക്കുന്നില്ല. എനിക്ക് അപ്പം നൽകണമെന്നല്ല, ഞങ്ങൾക്ക് നൽകണമേ എന്ന പദമാണ് പ്രയോഗിക്കുന്നത്. ക്രൈസ്തവരുടെ പ്രാർത്ഥനയിലെ നമ്മൾ എന്ന മനോഭാവത്തിന്റെ വ്യക്തമായ പ്രകടമാണ് ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’

 • ഇത്തവണ നമുക്കും ആഘോഷിക്കാം ‘സ്റ്റുഡൻസ് സൺഡേ’; ഫെബ്രുവരി 17ആണ് ആ സുദിനം

  ഇത്തവണ നമുക്കും ആഘോഷിക്കാം ‘സ്റ്റുഡൻസ് സൺഡേ’; ഫെബ്രുവരി 17ആണ് ആ സുദിനം0

  യു.കെ: സ്റ്റുഡന്റ്‌സ് സൺഡേ എന്ന് കേട്ടിട്ടുണ്ടോ? ലോകമെങ്ങുമുള്ള ക്രൈസ്തവർക്ക് സഭാ, റീത്ത് ഭേദമില്ലാതെ ആഘോഷിക്കാൻ അപ്രകാരം ഒരു ദിനമുണ്ട്, ലോകമെങ്ങുമുള്ള വിദ്യാർത്ഥികൾക്കുവേണ്ടി പ്രാർത്ഥിക്കാനുള്ള ദിനം- ഫെബ്രുവരിയിലെ മൂന്നാം ഞായർ, ഇത്തവണ ഫെബ്രുവരി 17. പലർക്കും അജ്ഞാതമായ ഈ പ്രാർത്ഥന ദിനാചരണം ആരംഭിച്ചിട്ട് 120 വർഷം പിന്നിടുന്നു എന്നതാണ് കൗതുകരം. എല്ലാ ക്രിസ്തുമത വിശ്വാസികളും ഒരുമിച്ച് ആചരിക്കുന്ന ദിനം എന്നതുതന്നെയാണ് ഈ ആചരണത്തെ വ്യത്യസ്ഥമാക്കുന്നത്. ഒരുപക്ഷേ, 120 വർഷം എന്ന നീണ്ട കാലയളവ് പിന്നിടുന്ന ചുരുക്കം ചില എക്യുമെനിക്കൽ

 • ബംഗ്ലാദേശിൽ ക്രൈസ്തവ വനിതാ എം.പി ഇതാദ്യം; 500-ാം പിറന്നാൾ സമ്മാനമെന്ന് വിശ്വാസികൾ

  ബംഗ്ലാദേശിൽ ക്രൈസ്തവ വനിതാ എം.പി ഇതാദ്യം; 500-ാം പിറന്നാൾ സമ്മാനമെന്ന് വിശ്വാസികൾ0

  ധാക്ക: ബംഗ്ലാദേശിൽ കത്തോലിക്കാവിശ്വാസം എത്തിയതിന്റെ 500-ാം പിറന്നാൾ ആഘോഷിക്കുന്ന വിശ്വാസീസമൂഹത്തിന് ഇരട്ടിമധുരം പകർന്ന് ഒരു സന്തോഷവാർത്ത: മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിന്റെ ചരിത്രത്തിലാദ്യമായി ഒരു ക്രിസ്ത്യൻ വനിത പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ജ്ഞാനസ്‌നാനം സ്വീകരിച്ചതിന്റെ 500-ാം പിറന്നാൾ സമ്മാനമായാണ് പ്രഥമ എം.പിയുടെ തിരഞ്ഞെടുപ്പനെ വിശ്വാസീസമൂഹം കാണുന്നത്. കത്തോലിക്കാ വിശ്വാസിയും ഭരണകക്ഷിയായ അവാമി പാർട്ടി അംഗവുമായ അഡ്വ. ഗ്ലോറിയ ജാർണാ സാർക്കറാണ് ഖുൽനായിൽനിന്ന് പാർലമെന്റിലെ അധോസഭയിലെക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ‘രാജ്യത്തെ മുഴുവൻ ക്രൈസ്തവരുടെയും വിജയം,’ തന്റെ വിജയത്തിൽ ദൈവത്തിന് നന്ദി അർപ്പിച്ച്

Latest Posts

Don’t want to skip an update or a post?