മനില: കനത്ത മഴയെയും ചുഴലിക്കാറ്റിനെയും തുടര്‍ന്നുണ്ടായ പ്രളയത്തില്‍ വെള്ളം കയറിയ ഫിലിപ്പൈന്‍സിലെ മാരികിനാ നഗരത്തിലെ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്ന ചാപ്പലില്‍ നിന്ന് ദിവ്യകാരുണ്യവും നൂറിലധികം വിശുദ്ധരുടെ തിരുശേഷിപ്പുകളും രക്ഷിച്ചു. ചാപ്പലിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായ ഡേവ് ഡെല ക്രൂസാണ് വെള്ളം ഇരച്ചെത്തിയ സമയത്ത് തന്റെ ജീവന്‍ പണയംവെച്ച് ദിവ്യകാരുണ്യവും വിശുദ്ധരുടെ തിരുശേഷിപ്പുകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.
പുലര്‍ച്ചെ 1 മുതല്‍ 3 വരെ അതിശക്തമായ മഴ പെയ്തുകൊണ്ടിരുന്നു. കെട്ടിടത്തെ പിഴുതെറിയുന്ന വിതത്തിലുള്ള കാറ്റും ശക്തമായ മഴയും. എന്തുചെയ്യണമെന്ന് അറിയാതെ ഭയന്ന് നിന്ന സമയത്ത് പെട്ടെന്ന് ദൈവം ഒരു ശക്തി അയച്ച് തന്നെക്കൊണ്ട് അത് ചെയ്യിപ്പിക്കുകയായിരുന്നുവെന്
തുടര്‍ന്ന് താഴത്തെ നിലയിയിലുള്ള തിരുശേഷിപ്പുകളും ഫര്‍ണിച്ചറുകളും മറ്റു ഉപകരണങ്ങളുമെല്ലാം അദ്ദേഹം തന്നെ മുകളിലത്തെ നിലയിലേക്ക് സുരക്ഷിതമായി മാറ്റി. രാജ്യത്ത് സമാനമായ പ്രതിസന്ധി അനുഭവിക്കുന്ന അനേകര്‍ക്കായി ഉള്ളില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടായിരുന്നു ഡെല ക്രൂസ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. യേശുവിനായിരിക്കണം നാം ജീവിതത്തില്‍ മുന്‍ഗണന നല്‍കേണ്ടന്ന് ഡൊമിനിക്കന്‍ മൂന്നാം സഭാംഗം കൂടെയായ ഡെല ക്രൂസ് പറയുന്നു. ക്രൊയേഷ്യയില്‍ നിന്നുള്ള വാഴ്ത്തപ്പെട്ട ഇവാന്‍ മെര്‍സിന്റെ നാമകരണനടപടികളുടെ വൈസ് പോസ്റ്റുലേറ്റര്‍ കൂടെയാണ് വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്ന ചാപ്പലിന്റെ അഡ്മിനിസ്‌ട്രേറ്ററായ ഡെല ക്രൂസ്.
Leave a Comment
Your email address will not be published. Required fields are marked with *