Follow Us On

23

January

2025

Thursday

സൈനീക അട്ടിമറി: ജനജീവിതം ദുരന്തപൂർണം, അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ച് നൈജറിലെ കത്തോലിക്കാ സഭ

സൈനീക അട്ടിമറി: ജനജീവിതം ദുരന്തപൂർണം, അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ച് നൈജറിലെ കത്തോലിക്കാ സഭ

നിയാമി: പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജറിലെ പട്ടാള അട്ടിമറിയും തുടർന്നുണ്ടായ വിദേശ ഇടപെടലുകളും ദരിദ്രരുടെ ജീവിതം കൂടുതൽ ദുരന്തപൂർണമാക്കുന്നുവെന്ന് തുറന്നടിച്ച് നൈജറിലെ കത്തോലിക്കാ സഭ. അതിദരിദ്രരായ രാജ്യത്തെ ജനങ്ങൾക്ക് അന്താരാഷ്ട്ര സഹായം അടിയന്തരമായി ഉറപ്പാക്കണമെന്നും നൈജറിലെ കത്തോലിക്കാ ബിഷപ്പുമാർ ആവശ്യപ്പെട്ടു. ഇക്കവിഞ്ഞ ജൂലൈ 26നാണ് നൈജറിൽ പ്രസിഡന്റ് മുഹമ്മദ് ബസൂമിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തത്.

ദാരിദ്ര്യത്തിന്റെ ദൈന്യത കാലങ്ങളായി അനുഭവിക്കുന്നവരാണെങ്കിലും സൈനിക അട്ടിമറി മൂലം ആഹാരം, വൈദ്യുതി, അവശ്യ മരുന്നുകൾ എന്നിവയ്ക്കുണ്ടായ ദൗർലഭ്യം സ്ഥിതി കൂടുതൽ പരിതാപകരമായിട്ടുണ്ട്.ഇതോടൊപ്പം വിദേശ ശക്തികൾ രാജ്യത്ത് ഇടപെടുന്നത് നൈജീരിയ, ടോഗോ, ബെനിൻ, ബുർക്കിനാഫാസോ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ക്രൈസ്തവർക്ക് കനത്ത ഭീഷണിയാകും സൃഷ്ടിക്കുക,’ ആഫ്രിക്കൻ മിഷൻ സൊസൈറ്റി സഭാംഗം ഫാ. മൗറോ പറഞ്ഞു.

1960ൽ ഫ്രഞ്ച് ഭരണത്തിൽനിന്ന് നൈജർ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള അഞ്ചാമത്തെ അട്ടിമറിയാണ് ഇപ്പോഴത്തേത്. സൈനിക ഇടപെടലിനെതിരെ മുന്നറിയിപ്പ് നൽകിയ കത്തോലിക്കാ മെത്രാൻ സംഘം ‘സംയമനവും വിവേകവും ഉത്തരവാദിത്തവും’ കാണിക്കാൻ പശ്ചിമാഫ്രിക്കൻ സർക്കാരുകളോട് ആവശ്യപ്പെട്ടു.

‘തീവ്രവാദവും അനുബന്ധ അക്രമങ്ങളും വിധവകൾ, അനാഥർ, കുടിയിറക്കപ്പെട്ടവർ, ദരിദ്രർ, അംഗവൈകല്യമുള്ളവർ തുടങ്ങിയവരുടെ ജീവിതം ദുരിതപൂർണമാക്കിയിട്ടുണ്ട്. ലിബിയയിലെ പാശ്ചാത്യ ഇടപെടൽ സ് സൃഷ്ടിച്ച ദുരന്തത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളണം. അക്രമം പ്രശ്നങ്ങൾ പരിഹരിക്കില്ല, ബലപ്രയോഗത്തിന്റെ പരിഹാരത്തിൽ തങ്ങൾക്ക് വിശ്വാസമില്ല.’

നിയാമി അതിരൂപതയിലും മാറാഡി രൂപതയിലുമായി വ്യാപിച്ചുകിടക്കുന്ന നൈജറിലെ ഇരുപത്തയ്യായിരത്തോളം വരുന്ന കത്തോലിക്കാ വിശ്വാസികൾ നിരന്തരമായ അക്രമങ്ങൾക്കും ഭീഷണികൾക്കുമിടയിൽ ഭീതിയോടെയാണ് ജീവിക്കുന്നത്. വിവിധ ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും വസ്തുവകകൾ കൊള്ളയടിക്കപ്പെടുകയും ചെയ്തു. കൂടാതെ ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണിമൂലം നിരവധി ഇടവകകളും സ്‌കൂളുകളും അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?