Follow Us On

21

November

2024

Thursday

ഹോളിവുഡ് താരത്തെ ക്രിസ്തുവിന് നേടിക്കൊടുത്ത ‘പാദ്രേ പിയോ’ ജൂൺ രണ്ടിന് തീയറ്ററുകളിലേക്ക്

ഹോളിവുഡ് താരത്തെ ക്രിസ്തുവിന് നേടിക്കൊടുത്ത ‘പാദ്രേ പിയോ’ ജൂൺ രണ്ടിന് തീയറ്ററുകളിലേക്ക്

കാലിഫോർണിയ: പ്രശസ്ത ഹോളിവുഡ് താരം ഷിയ ലാബ്യൂഫിന്റെ മാനസാന്തരത്തിലൂടെ റിലീസിംഗിന് മുമ്പേ ചർച്ചയായി മാറിയ, വിശുദ്ധ പാദ്രേ പിയോയുടെ ജീവിതം ഇതിവൃത്തമാക്കിയ സിനിമ ‘പാദ്രേ പിയോ’ ഇന്നു മുതൽ (ജൂൺ രണ്ട്) യു.എസിലെ തീയറ്ററുകളിൽ പ്രദർശനത്തിനെത്തും. പഞ്ചക്ഷതധാരിയായ വിശുദ്ധ പാദ്രേ പിയോയുടെ കഥാപാത്രത്തെയാണ്, ‘ട്രാൻസ്‌ഫോമേഴ്‌സി’ലൂടെ സുപരിചിതനായ ഷിയ ലാബ്യൂഫ് അവതരിപ്പിച്ചിരിക്കുന്നത്.

വിശുദ്ധന്റെ ജന്മനാടായ ഇറ്റലിയിലെ പുഗ്ലിയയിലായിരുന്നു ചിത്രീകരണം. ലോക മഹായുദ്ധ കാലത്ത് വിശുദ്ധ പാദ്രേ പിയോയ്ക്ക് ഉണ്ടായ ജീവിതാനുഭവങ്ങളും പഞ്ചക്ഷതം ലഭിച്ച കാലഘട്ടത്തിൽ നേരിട്ട പ്രതിസന്ധികളുമെല്ലാം സിനിമയിൽ ഇടംപിടിച്ചിട്ടുണ്ട്. ആബൽ ഫെറാരയാണ് ചിത്രത്തിന്റെ സംവിധായകൻ. വില്യം ഡാഫോയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

1887 മേയ് 25ന് ജനിച്ച പാദ്രേ പിയോ 15-ാം വയസിലാണ് ഫ്രാൻസിസ്‌ക്കൻ സന്യാസ സഭയിൽ ചേർന്നത്. ഫ്രാൻസിസ്‌കോ എന്നായിരുന്നു ജ്ഞാനസ്നാന നാമം. 1910ൽ 22-ാം വയസിൽ പൗരോഹിത്യം സ്വീകരിച്ചു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്രിസ്ത്യൻ മിസ്റ്റിക്കുകളിൽ പ്രധാനിയായിരുന്ന പാദ്രേ പിയോയ്ക്ക് നിരവധി തവണ പഞ്ചക്ഷതാനുഭവം ഉണ്ടായിട്ടുണ്ട്. ദൈവീകമായ ആ സമ്മാനത്തിലൂടെയാണ് അദ്ദേഹം പ്രശസ്തനായതും.

1968 സെപ്തംബർ 23ന് നിത്യസമ്മാനിതനായ അദ്ദേഹത്തെ വിശുദ്ധ ജോൺ പോൾ രണ്ടാമനാണ് വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കും (1999) വിശുദ്ധ പദവിയിലേക്കും (2002) ഉയർത്തിയത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?