ഡാലസ്/യുഎസ്എ: ക്രിസ്തു കേന്ദ്രികൃതമായ ജീവിതത്തിലൂടെ നോമ്പാചരണത്തെ ഫലവത്താക്കാനും ജീവിതത്തെ നവീകരിക്കാനും വിശ്വാസികള്‍ക്ക് സാധിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. ഹൃദയ നവീകരണമാകണം നോമ്പിന്റെഏറ്റവും പ്രധാന ലക്ഷ്യമെന്നും അമേരിക്കയിലെ ഡാലസിലുള്ള സെന്റ് മേരീസ് സീറോ മലങ്കര ഇടവകയില്‍ അര്‍പ്പിച്ച വിശുദ്ധ ബലിമധ്യേ നല്‍കിയ വചന സന്ദേശത്തില്‍ കര്‍ദിനാള്‍ പറഞ്ഞു. വികാരി ഫാ. അബ്രാഹം വാവോലിമേപ്പുറത്തിന്റെ നേതൃത്യത്തില്‍ വിശ്വാസികള്‍ സഭാതലവനെ ദൈവാലയത്തിലേക്ക് സ്വീകരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *