Follow Us On

22

December

2024

Sunday

സ്വവർഗ വിവാഹം: സഭയ്‌ക്കൊപ്പം ഉറച്ചുനിന്നു, ജോലി നഷ്ടമായി; കത്തോലിക്കാ വൈദീകന് 12,000 ഡോളർ നഷ്ടടപരിഹാരം നൽകി ആശുപത്രി അധികൃതർ

സ്വവർഗ വിവാഹം: സഭയ്‌ക്കൊപ്പം ഉറച്ചുനിന്നു, ജോലി നഷ്ടമായി; കത്തോലിക്കാ വൈദീകന് 12,000 ഡോളർ നഷ്ടടപരിഹാരം നൽകി ആശുപത്രി അധികൃതർ

യു.കെ: സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളിൽ ഉറച്ചുനിന്നതിന്റെ പേരിൽ ലണ്ടൻ നാഷണൽ ഹെൽത്ത് സർവീസ് ട്രസ്റ്റിൽ നിന്ന് പുറത്താക്കപ്പെട്ട കത്തോലിക്കാ വൈദീകൻ പാട്രിക് പുള്ളിസിനോക്ക് നഷ്ടപരിഹാരം നൽകി ആശുപത്രി അധികൃതർ. പീഡനം, മതപരമായ വിവേചനം, ഇരയാക്കൽ എന്നിവയുടെ പേരിൽ എൻ.എച്ച്എസിനെതിരെ കേസുകൊടുത്ത ഫാ. പാട്രികിന് ഏകദേശം 12,000 ഡോളർ നഷ്ടപരിഹാരമാണ് സെന്റ് ജോർജ് മെന്റൽ ഹെൽത്ത് എൻ.എച്ച്.എസ് നല്കിയത്.

സൗത്ത് വെസ്റ്റ് ലണ്ടനിലെയും സെന്റ് ജോർജ് മെന്റൽ ഹെൽത്ത് എൻ.എച്ച്.എസ് ട്രസ്റ്റിലെയും താൽക്കാലിക സ്റ്റാഫ് അംഗമായിരുന്നു 73 വയസുകാരനായ ഫാ. പാട്രിക്. 2019 ഓഗസ്റ്റിൽ, രോഗീ സന്ദർശനം നടത്തവേ സ്വവർഗ വിവാഹത്തെക്കുറിച്ചുള്ള രോഗിയുടെ ചോദ്യത്തിന് സഭയുടെ പ്രബോധനങ്ങളോട് ചേർന്ന് ഉത്തരം നൽകിയെന്നതായിരുന്നു ഫാ. പാട്രികിനെ ജോലിയിൽനിന്ന് പിരിച്ചുവിടാനിടയായ സംഭവത്തിന്റെ തുടക്കം. സ്വവർഗ പങ്കാളിയെ വിവാഹം കഴിക്കുന്നതിനെക്കുറിച്ചായിരുന്നു രോഗിയുടെ ചോദ്യം.

സഭാനിലപാടുകളിൽ ഉറച്ചുനിന്ന ഫാദർ പാട്രിക് അതിൽ വിയോജിപ്പ് പ്രകടിപ്പിച്ചു. എന്നാൽ അദ്ദേഹം തന്റെ നിലപാട് അവന്റെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിരുന്നില്ല. പതുക്കെ അദ്ദേഹത്തിന്റെ മനസ് തുറക്കാനാണ് ശ്രമിച്ചത്. തന്റെ ജീവിതശൈലി തന്റെ പിതാവ് അംഗീകരിക്കുന്നില്ലെന്ന് രോഗി വെളിപ്പെടുത്തിയപ്പോൾ പിതാവുമായി ഒത്തുചേർന്നുപോകാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. എങ്കിലും രോഗി പുരോഹിതനെതിരെ അധികൃതരോട് പരാതിപ്പെടുകയും തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിടുകയുമായിരുന്നു.

വരുന്ന ജൂലൈയിൽ ക്രോയ്ഡൺ എംപ്ലോയ്‌മെന്റ് ട്രിബ്യൂണലിൽ കേസ് പരിഗണിക്കേണ്ടതായിരുന്നുവെങ്കിലും പ്രസ്തുത കേസ് അന്താരാഷ്ട്ര ശ്രദ്ധ നേടിയതിനെ തുടർന്ന് സൗത്ത് വെസ്റ്റ് ലണ്ടനും സെന്റ് ജോർജ് മെന്റൽ ഹെൽത്ത് എൻ.എച്ച്.എസ് ട്രസ്റ്റും കേസ് ഒത്തുതീർപ്പാക്കാൻ തയാറാവുകയായിരുന്നുവെന്ന് ലണ്ടൻ ആസ്ഥാനമായുള്ള ക്രിസ്ത്യൻ ലീഗൽ സെന്ററിലെ അഭിഭാഷകർ അറിയിച്ചു.

2019ൽ പൗരോഹിത്യം സ്വീകരിക്കുന്നതിന് മുമ്പ് ഒരു കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് എന്ന നിലയിൽ കഴിവുതെളിയിച്ച വ്യക്തിയാണ് ഫാ. പാട്രിക്. കൂടാതെ മരണാസന്നരായ രോഗികൾക്ക് കൂടുതൽ പരിചരണം രാജ്യത്ത് ഉറപ്പാക്കുന്ന എൻഡ്ഓഫ്‌ലൈഫ് പ്രോട്ടോക്കോളായ ലിവർപൂൾ കെയർ പാത്ത്‌വേയുടെ ദുരുപയോഗം വെളിപ്പെടുത്താൻ സഹായിച്ചതിന് അംഗീകാരവും നേടിയിട്ടുണ്ട്. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം അത് പിന്നീട് നിർത്തലാക്കപ്പെടുകയും ചെയ്തിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?