വാഷിംഗ്ടണ്‍ ഡിസി: വിശ്വാസത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെ ഓര്‍മിക്കുന്നതിനായി ആചരിക്കുന്ന ‘റെഡ് വീക്കി’-നോടനുബന്ധിച്ച് 600-ലധികം ദൈവാലയങ്ങള്‍ ചുവപ്പ് നിറത്തില്‍ പ്രകാശിപ്പിക്കും. പൊന്തിഫിക്കല്‍ സംഘടനയായ എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡിന്റെ(എസിഎന്‍) നേതൃത്വത്തിലാണ് നവംബര്‍ 15 മുതല്‍ 23 വരെ റെഡ് വീക്ക് സംഘടിപ്പിക്കുന്നത്.
41.3 കോടി ക്രൈസ്തവര്‍ മതസ്വാതന്ത്ര്യം കര്‍ശനമായി നിയന്ത്രിക്കപ്പെട്ട രാജ്യങ്ങളിലാണ് താമസിക്കുന്നതെന്നും ഇതില്‍ ഏകദേശം 22 കോടിയാളുകള്‍ നേരിട്ട് പീഡനത്തിന് വിധേയരാകുന്നതായും എസിഎന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 32 രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ പീഡനത്തിനോ വിവേചനത്തിനോ വിധേയരാകുന്നതായും എസിഎന്‍ ചൂണ്ടിക്കാണിക്കുന്നു.
ഈ സാഹചര്യത്തിലാണ് രക്തസാക്ഷികള്‍ ചിന്തിയ രക്തവും ദശലക്ഷക്കണക്കിന് ആളുകള്‍ അവരുടെ വിശ്വാസത്തിനായി സഹിച്ച കഷ്ടപ്പാടുകളും ഓര്‍മപ്പെടുത്തുന്ന റെഡ് വീക്ക് എല്ലാ വര്‍ഷവും ആചരിച്ചുവരുന്നത്.
ഈ സാഹചര്യത്തിലാണ് രക്തസാക്ഷികള്‍ ചിന്തിയ രക്തവും ദശലക്ഷക്കണക്കിന് ആളുകള്‍ അവരുടെ വിശ്വാസത്തിനായി സഹിച്ച കഷ്ടപ്പാടുകളും ഓര്‍മപ്പെടുത്തുന്ന റെഡ് വീക്ക് എല്ലാ വര്‍ഷവും ആചരിച്ചുവരുന്നത്.
ഈ വര്‍ഷം, എല്ലാ ഭൂഖണ്ഡങ്ങളിലുമായി 600-ലധികം കത്തോലിക്കാ ദൈവാലയങ്ങളും സ്മാരകങ്ങളും പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ ദുരവസ്ഥയിലേക്ക് വെളിച്ചം വീശുന്നതിനും, മതപരമായ പീഡനത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും, മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുമായി ചുവപ്പ് നിറത്തില്‍ പ്രകാശിപ്പിക്കും. കൂടാതെ, ലോകമെമ്പാടും റെഡ് വീക്കിനോടനുബന്ധിച്ച് 100-ലധികം പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. നവംബര്‍ 19-ന്, പ്രചാരണത്തിന്റെ കേന്ദ്ര ദിവസമായ ചുവപ്പു ബുധനാഴ്ചയാണ് കൂടുതല്‍ പരിപാടികളും ക്രമീകരിച്ചിരിക്കുന്നത്. പ്രാര്‍ത്ഥനകള്‍, പൊതുപരിപാടികള്‍, സ്‌കൂള്‍ മീറ്റിംഗുകള്‍, സംഗീതകച്ചേരികള്‍, മാര്‍ച്ചുകള്‍ എന്നിവയില്‍ 10,000-ത്തിലധികം ആളുകള്‍ നേരിട്ട് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എസിഎന്‍ സൂചിപ്പിക്കുന്നു. മാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും 500,000-ത്തിലധികം പേര്‍ പങ്കെടുക്കും.













Leave a Comment
Your email address will not be published. Required fields are marked with *