Follow Us On

29

October

2025

Wednesday

ക്രിസ്മസിന് ഒരുക്കമായി അമേരിക്കയിലെ ഏറ്റവും വലിയ ബൈബിള്‍ പഠനത്തിന് തുടക്കം കുറിക്കാന്‍ സെന്റ് പോള്‍ സെന്റര്‍

ക്രിസ്മസിന് ഒരുക്കമായി അമേരിക്കയിലെ ഏറ്റവും വലിയ ബൈബിള്‍ പഠനത്തിന് തുടക്കം കുറിക്കാന്‍ സെന്റ് പോള്‍ സെന്റര്‍

വാഷിംഗ്ടണ്‍ ഡിസി:  ആഗമന, ക്രിസ്മസ് കാലങ്ങള്‍ക്കൊരുക്കമായി  ഒഹായോയിലെ സ്റ്റ്യൂബെന്‍വില്ല ആസ്ഥാനമായുള്ള സെന്റ് പോള്‍ സെന്റര്‍ ഫോര്‍ ബൈബിള്‍ തിയോളജി ഒരു പുതിയ ബൈബിള്‍ പഠന പരിപാടി ആരംഭിക്കുന്നു. ‘ബൈബിള്‍ എക്രോസ് അമേരിക്ക’ എന്ന് പേരിട്ടിരിക്കുന്ന ബൈബിള്‍ പഠനം നവംബര്‍ 5 ന് ആരംഭിക്കും. പ്രാര്‍ത്ഥനാപൂര്‍വം വചനം പഠിക്കാനും, ശിഷ്യത്വത്തില്‍ വളരാനും, കര്‍ത്താവില്‍ പരസ്പരം കെട്ടിപ്പടുക്കാനും കത്തോലിക്കരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഴ്‌സ് സംഘടിപ്പിക്കുന്നത്.  ഓണ്‍ലൈന്‍ കോഴ് സുകള്‍, ദൈവവചനവും ദൈവശാസ്ത്രവുമായി ബന്ധപ്പെട്ട അക്കാദമിക് പുസ്തകങ്ങളുടെ പ്രസിദ്ധീകരണം, വൈദികര്‍ക്കും അല്‍മായര്‍ക്കും വേണ്ടിയുള്ള കോഴ്‌സുകള്‍ എന്നിവ സംഘടിപ്പിച്ചുവരുന്ന സെന്റ് പോള്‍ സെന്റര്‍ ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തിക്കുന്ന ബൈബിള്‍ പഠന -ഗവേഷണ സ്ഥാപനമാണ്.

‘ബൈബിള്‍ എക്രോസ് അമേരിക്ക’ സംരംഭം കത്തോലിക്കരെ അവരുടെ കുടുംബങ്ങള്‍, സുഹൃത്തുക്കള്‍ അല്ലെങ്കില്‍ സഹ ഇടവകക്കാര്‍ എന്നിവരുമായി ചേര്‍ന്ന് ബൈബിള്‍ പഠന ഗ്രൂപ്പുകള്‍ സൃഷ്ടിക്കാനും സംഘടിപ്പിക്കാനും പ്രോത്സാഹിപ്പിക്കുന്നു. ഒരേസമയം ആയിരക്കണക്കിനാളുകള്‍ ഈ ബൈബിള്‍ പഠനത്തില്‍ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഇത് യുഎസിലെ ഏറ്റവും വലിയ ബൈബിള്‍ പഠനം ആയിരിക്കുമെന്ന് സെന്റ് പോള്‍ സെന്റര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഹാലോ, ഫോക്കസ്, മൗണ്ട് സെന്റ് മേരീസ് യൂണിവേഴ്‌സിറ്റി എന്നിവയുള്‍പ്പെടെയുള്ള മറ്റ് കത്തോലിക്കാ സംഘടനകളുമായി സഹകരിച്ചാണ് ഈ ബൈബിള്‍ പഠനപദ്ധതി പ്രവര്‍ത്തിക്കുന്നത്. സ്‌കോട്ട് ഹാനാണ് സെന്റ് പോള്‍ സെന്ററിന്റെ പ്രസിഡന്റ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?