വത്തിക്കാൻ സിറ്റി: ആഭ്യന്തര കലാപങ്ങളുടെ മുറിപ്പാടുകളുമായി കഴിയുന്ന ജനസമൂഹത്തിന് ഇടയിലേക്ക് സമാധാനത്തിന്റെയും അനുരജ്ഞനത്തിന്റെയും സന്ദേശവുമായി എത്തുന്ന ഫ്രാൻസിസ് പാപ്പയെ വരവേൽക്കാനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കി ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയും (ഡി.ആർ.സി) സൗത്ത് സുഡാനും. ജനുവരി 31മുതൽ ഫെബ്രുവരി അഞ്ചുവരെയാണ് വിശുദ്ധ പത്രോസിന്റെ 266-ാം പിൻഗാമിയായ ഫ്രാൻസിസ് പാപ്പ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഈ രണ്ട് രാജ്യങ്ങളിലും പര്യടനം നടത്തുന്നത്. പര്യടനത്തിന്റെ ആദ്യ വേദിയായ ഡി.ആർ.സിയിൽ പാപ്പ വിമാനമിറങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ, ചരിത്രത്തിൽ ഇടംപിടിക്കുന്ന ഈ പേപ്പൽ പര്യടനം
മാഡ്രിഡ്: മൊറോക്കോയിൽനിന്നുള്ള ഇസ്ലാമിക അഭയാർത്ഥിയുടെ കത്തിയാക്രമണത്തിൽ സ്പെയിനിൽ കൊല്ലപ്പെട്ട ദൈവാലയ ശുശ്രൂഷി ഡിയാഗോ വലൻസിയ പെരസിന്റെ നാമധേയം നഗരത്തിലെ സുപ്രധാന ചത്വരത്തിന് നൽകാനൊരുങ്ങി സ്പെയിനിലെ അൽഗെകിരാസ് നഗരസഭ. പ്രസ്തുത നിർദേശം അടുത്ത മുൻസിപ്പൽ പ്ലീനറി സെക്ഷനിൽ മുന്നോട്ടുവെക്കുമെന്ന കാര്യം മുനിസിപ്പാലിറ്റി മേയർ ജോസ് ഇഗ്നാസിയോ ലാൻഡല്യൂസ് ഇക്കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയായിരുന്നു. യുക്തിരാഹിത്യത്താൽ കവർന്നെടുക്കപ്പെട്ട പരിപാവനമായ ജീവനെ ആദരിക്കാൻ നഗരത്തിന് ചെയ്യാൻ കഴിയുന്ന ഏറ്റവും ഉചിതമായ കാര്യം എന്ന നിലയിലാണ് പ്രസ്തുത നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രവാദത്തിന്റെ ഇരകളുടെ
ബഹ്റൈൻ: മലയാളികൾ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് പ്രവാസികളുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായ നോർത്തേൺ അറേബ്യ അപ്പസ്തോലിക് വികാരിയത്തിന് പുതിയ ഇടയൻ. ഫ്രഞ്ച് മിഷണറിയും ട്രിനിറ്റേറിയൻ സന്യാസസഭാംഗവുമായ മോൺ. അൽഡോ ബെരാർഡിയെയാണ് പുതിയ വികാർ അപ്പസ്തോലിക്കയായി ഫ്രാൻസിസ് പാപ്പ നിയമിച്ചത്. ട്രിനിറ്റേറിയൻ സന്യാസസഭയുടെ വികാർ ജനറലായി ശുശ്രൂഷ ചെയ്യവേയാണ് പുതിയ നിയോഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സ്ഥാനാരോഹണ തീയതി പിന്നീട് പ്രഖ്യാപിക്കും. അറേബ്യയിലെ വികാരിയത്തുകളുടെ (നോർത്തേൺ ആൻഡ് സതേൺ) അധ്യക്ഷ പദവിയിലേക്ക് കപ്പൂച്ചിൻ സഭയ്ക്കു പുറത്തുനിന്നുള്ള വൈദീകനെ നിയമിക്കുന്നത് ഇതാദ്യമാണ്. വടക്കൻ അറേബ്യയുടെ പ്രഥമ
വിശുദ്ധ കുർബാന മുടക്കാതെ 94% നൈജീരിയൻ കത്തോലിക്കർ വാഷിംഗ്ടൺ ഡി.സി: ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ അനുദിനം വ്യാപകമാകുമ്പോഴും ഏറ്റവും കൂടുതൽപേർ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടി നൈജീരിയ! നൈജീരിയൻ കത്തോലിക്കരിൽ 94% പേർ ആഴ്ചയിൽ ഒരിക്കലോ അല്ലെങ്കിൽ ഒന്നിലധികം തവണയോ ദിവ്യബലിയിൽ പങ്കെടുക്കുന്നു എന്ന് ഏറ്റവും പുതിയ സർവേ വ്യക്തമാക്കുന്നു. വിവിധ ഗവേഷണങ്ങളിലൂടെ ശ്രദ്ധേയരായ ‘കാര’ (സെന്റർ ഫോർ അപ്ലൈഡ് റിസർച്ച് ഇൻ ദ അപ്പസ്തലേറ്റ്) കത്തോലിക്കാ വിശ്വാസികൾ കൂടുതലുള്ള 36 രാജ്യങ്ങളിൽ
നെയ്റോബി: മാതാപിതാക്കളെയും മൂന്ന് സഹോദരങ്ങളെയും അരുംകൊല ചയ്ത ഘാതകന് നിരുപാധികം ക്ഷമ നൽകിയ കത്തോലിക്കാ വൈദീകന്റെ സാക്ഷ്യം ശ്രദ്ധേയമാകുന്നു. ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽനിന്നുള്ള ഈശോ സഭാംഗം ഫാ. മാർസെൽ ഉവിനേസയാണ് തന്റെ കുടുംബാംഗങ്ങളെ ഒന്നടങ്കം കൺമുന്നിലിട്ട് വധിച്ചയാൾക്ക് മാപ്പു നൽകി ക്രിസ്തീയക്ഷമയുടെ ഉദാത്ത മാതൃക പകർന്ന ആ വൈദീകൻ. ‘റൈസൺ ഫ്രം ദ ആഷസ്: തിയോളജി ആസ് ഓട്ടോബയോഗ്രഫി ഇൻ പോസ്റ്റ്- ജിനോസൈഡ് റുവാണ്ട’ എന്ന തന്റെ ഗ്രന്ഥത്തിലാണ് ആരുടെയും ഹൃദയം കവരുന്ന ക്ഷമയുടെ അധ്യായം അദ്ദേഹം
ആഗോള സഭ തിരുവചന ഞായർ ആചരിക്കുമ്പോൾ (ജനു.22) ബൈബിൾ വചനങ്ങൾ മനപാഠമാക്കാൻ, ‘ബൈബിൾ മെമ്മറി മാൻ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രൊഫ. ടോം മെയെർ നൽകുന്ന ‘അഞ്ച് കൽപ്പനകൾ’ പരിചയപ്പെടാം. കാലിഫോർണിയ: ബൈബിൾ വാക്യങ്ങൾ ഓർമയിൽ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഏറെയാണെങ്കിലും അതിൽ വിജയിക്കുന്നവരുടെ എണ്ണം, ആഗ്രഹിക്കുന്നവരുടെ എണ്ണത്തിനടുത്തെങ്ങും എത്തില്ല. എന്നാൽ, ആ ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു പൊടിക്കൈ- ‘മെയെർ ടെക്നിക്ക്’! ‘ബൈബിൾ മെമ്മറി മാൻ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന, കാലിഫോർണിയ റെഡിംഗിലെ ബൈബിൾ കോളേജ് പ്രൊഫസർ
‘മില്ലേനിയം സെയിന്റ്’ എന്ന വിശേഷണത്തോടെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ട കാർലോ അക്യുറ്റിസിനെ അനുസ്മരിപ്പിക്കുംവിധം ദിവ്യകാരുണ്യ ഭക്തിയിൽ ജീവിച്ച ജീസസ് യൂത്ത് അജ്ന ജോർജിന് (2023 ജനുവരി 21) സ്വർഗത്തിൽ ഒന്നാം പിറന്നാൾ! ദിവ്യകാരുണ്യ ഭക്തിക്കായി ജീവിതം സമർപ്പിക്കുക, കാൻസറിന്റെ കഠിന വേദനകളെ പരാതികൂടാതെ ഏറ്റുവാങ്ങി ദൈവസ്തുതിക്കായി കാഴ്ചവെക്കുക, മരണം തൊട്ടടുത്തെത്തുമ്പോഴും ദിവ്യകാരുണ്യനാഥനെ പുഞ്ചിരിയോടെ ചേർത്തുപിടിക്കുക… പറഞ്ഞുവരുന്നത് തിരുസഭ 2020ൽ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയ കാർലോ അക്യുറ്റിസിനെ കുറിച്ചല്ല, കാർലോയുടെ വിശുദ്ധജീവിതം അനുസ്മരിപ്പിക്കുന്ന അജ്നയെ കുറിച്ചാണ്. കഴിഞ്ഞ വർഷം
ജോഷിമഠ് (ഉത്തരാഖണ്ഡ്): ഭൂമി ഇടിഞ്ഞുതാഴുന്നതിനെ തുടര്ന്ന് ദുരിതത്തിലായ ജോഷിമഠിലെ ജനങ്ങള്ക്ക് ഭക്ഷ്യവസ്തുക്കളുമായി പോയ മലയാളി വൈദികന് തിരികെയുള്ള യാത്രയില് വാഹനാപകടത്തില് മരിച്ചു. കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ ഇടവാകാംഗമായ ഫാ. മെല്ബില് അബ്രാഹം പള്ളിത്താഴത്ത് (37) ആണ് കര്മ്മമേഖലയില്വച്ച് നിത്യപിതാവിന്റെ സന്നിധിയിലേക്ക് യാത്രയായത്. റിട്ടയേര്ഡ് അധ്യാപകരായ പള്ളിത്താഴത്ത് ബാബു- കാത്റിന് ദമ്പതികളുടെ മൂന്നുമക്കളില് ഇളയവനാണ് ഫാ. മെല്ബിന്. സീറോമലബാര് സഭയുടെ മിഷന് രൂപതയായ ബിജ്നോര് രൂപതാ വൈദികനായ ഫാ. മെല്ബിന് അദ്ദേഹത്തിന്റെ മിഷന് സ്റ്റേഷനില്നിന്നും 320 കിലോമീറ്റര് അകലെയുള്ള
Don’t want to skip an update or a post?