ലക്സംബർഗ്: നോർവേ, റഷ്യ, സ്വിറ്റ്സർലൻഡ്, തുർക്കി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളുൾപ്പെടെ 32 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾക്കെതിരെ കാലാവസ്ഥാപ്രതിസന്ധിയുമായി ബന്ധപ്പെട്ട് 11 നും 24 നും ഇടയിൽ പ്രായമുള്ള കുട്ടികൾ 2020 സെപ്റ്റംബറിൽ നൽകിയിട്ടുള്ള പരാതി യൂറോപ്യൻ കോടതി ഇന്ന് പരിഗണിക്കും. 2015 ലെ പാരീസ് ഉടമ്പടി പ്രകാരം ഏറ്റെടുത്ത കാലാവസ്ഥാ പ്രതിബദ്ധതകൾ മാനിക്കുന്നതിൽ വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ ഭരണകൂടങ്ങൾ പരാജയപ്പെട്ടതിനും, ആഗോളതാപനത്തിന്റെ വർദ്ധനവ് + 1.5 ഡിഗ്രി സെൽഷ്യസിനു താഴെയായി നിലനിർത്താൻ മതിയായ നടപടികൾ കൈക്കൊള്ളാതിരുന്നതിനുമാണ് ഈ രാജ്യങ്ങൾക്കെതിരെ കുട്ടികൾ കോടതിയിൽ പരാതി നൽകിയത്.
കാലാവസ്ഥാ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളോടുള്ള കുട്ടികളുടെ ഉത്കണ്ഠയും,ആശങ്കകളും ദൂരീകരിക്കുവാനും, ഭാവിയിൽ സത്വരമായ നടപടികൾ സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകുവാനും കുട്ടികളുടെ ഈ നടപടി സഹായകരമാകുമെന്നു വിലയിരുത്തപ്പെടുന്നു.ആന്ദ്രേ (15 വയസ്സ്), കാറ്ററിന (23 വയസ്സ്), ക്ലോഡിയ (24 വയസ്സ്), മരിയാന (11 വയസ്സ്), മാർട്ടിം (20 വയസ്സ്), സോഫിയ (18 വയസ്സ്) എന്നിവരാണ് കോടതിയെ സമീപിച്ചവർ
Leave a Comment
Your email address will not be published. Required fields are marked with *