പോപ്പ് ലിയോ പതിനാലാമന്‍: സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യം
- Featured, INTERNATIONAL, LATEST NEWS, Pope Leo XIV, VATICAN, WORLD
- May 9, 2025
വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയുടെ 267-ാമത് മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ സിസ്‌റ്റൈന്‍ ചാപ്പലില്‍ തന്നെ തിരഞ്ഞെടുത്ത കര്‍ദിനാള്‍മാരോടൊപ്പം മാര്‍പാപ്പയായ ശേഷമുള്ള പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. ‘രക്ഷകനായ ക്രിസ്തുവിലുള്ള സന്തോഷകരമായ വിശ്വാസത്തിന് സാക്ഷ്യം വഹിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു’ എന്ന് കര്‍ദിനാള്‍മാരെ ഓര്‍മിപ്പിച്ച പാപ്പ വിശ്വാസം ഇല്ലാത്തിടത്ത് ജീവിതത്തിന് അര്‍ത്ഥം നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കി. ക്രിസ്തുവുമായി വ്യക്തിപരമായ ബന്ധം എപ്പോഴും നന്നായി വളര്‍ത്തിയെടുക്കണമെന്ന് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. പത്രോസിന്റെ ശുശ്രൂഷയിലൂടെ കര്‍ത്താവ് നമുക്കെല്ലാവര്‍ക്കും ചൊരിയുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുവാന്‍
അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പ്പാപ്പയായി ചരിത്രം സൃഷ്ടിച്ച ലിയോ പതിനാലാമന്‍ പാപ്പ, ഇന്റര്‍നെറ്റില്‍ സജീവ സാന്നിധ്യമുള്ള ആദ്യ മാര്‍പാപ്പയാണ്. പുതു തലമുറയോടു ആശയ വിനിമയം ചെയ്യാനും തന്റെ നിലപാടുകള് വ്യക്തമായി അവതരിപ്പിക്കാനും ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ കര്‍ദിനാള്‍ ആയിരുന്ന കാലം മുതലേ അദ്ദേഹം പ്രയോജനപ്പെടുത്തുണ്ട്. പോപ്പ് ലിയോ XIV അദ്ദേഹത്തിന്റെ X (Twitter) അക്കൗണ്ടിലൂടെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ സംബന്ധിച്ചുള്ള വ്യക്തമായ അഭിപ്രായങ്ങള്‍ പങ്കിടാറുണ്ട്. @drprevost എന്ന ഹാന്‍ഡില്‍ ഉപയോഗിച്ച്, അദ്ദേഹം വിവിധ സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള തന്റെ നിലപാടുകള്
ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ്, ലിയോ പതിനാലാമന്‍ എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. 1878 മുതല്‍ 1903 വരെ സഭയുടെ തലവനായിരുന്ന ലിയോ പതിമൂന്നാമന്‍ പാപ്പയെ പിന്‍ചെന്നാണ് ഈ പേര് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് വത്തിക്കാന്‍ വക്താവ് പറയുന്നു. സാമൂഹിക നീതിക്കു വേണ്ടിയുള്ള ഉറച്ച ശബ്ദമായിരുന്നു ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയുടേത്. 1891-ല്‍ തന്റെ ചാക്രികലേഖനമായ ‘റെരും നൊവാരും’ വഴി ആധുനിക കത്തോലിക്കാ സാമൂഹിക ചിന്തകള്‍ക്ക് അടിത്തറയിട്ട പിതാവാണ് ലിയോ പതിമൂന്നാമന്‍ പാപ്പ. തൊഴിലാളികളുടെ അവകാശ
‘ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്. ഞങ്ങള്‍ക്ക്, അഗസ്തീനിയന്‍ സന്യാസ സഭാംഗങ്ങള്‍ക്ക് ഇത് ഒരു യഥാര്‍ത്ഥ സമ്മാനമാണ്, കാരണം ഇത് സഭയ്ക്കുള്ള ഒരു സമ്മാനമാണ്. അതാണ് പ്രധാന കാര്യം.’ ലിയോ 14 ാമന്‍ മാര്‍പാപ്പ അംഗമായ അഗസ്തീനിയന്‍ സന്യാസ സഭയുടെ പ്രയര്‍ ജനറലും പുതിയ പാപ്പയുടെ ദീര്‍ഘകാല സുഹൃത്തുമായ ഫാ. അലജാന്‍ഡ്രോ മോറല്‍, പുതിയ മാര്‍പാപ്പയെക്കുറിച്ച് നടത്തിയ ആദ്യ പ്രതികരണമാണിത്. പുതിയ മാര്‍പാപ്പ ആദ്യമായി സംസാരിച്ചത് നീതിയെയും സമാധാനത്തെയും എല്ലാവര്‍ക്കും ഇടയില്‍ പാലങ്ങള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചും സിനഡാലിറ്റിയെക്കുറിച്ചുമാണെന്ന് പ്രയര്‍ ജനറല്‍ പറഞ്ഞു.
കൊച്ചി : അഗസ്തീനിയന്‍ സഭയുടെ ജനറലെന്ന നിലയില്‍ രണ്ട് തവണ കേരളം സന്ദര്‍ശിച്ച ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെക്കുറിച്ചുള്ള മധുരിക്കുന്ന ഓര്‍മകളുമായി പാപ്പ അംഗമായ അഗസ്തീനിയന്‍ സന്യാസ സഭയിലെ അംഗങ്ങള്‍. ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുമായി നിരവധിതവണ വ്യക്തിപരമായ കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുള്ള ഫാ. മെട്രോ സേവ്യര്‍, ഒഎസ്എ, പുതിയ പാപ്പയെ ‘അഗാധമായ ആത്മീയതയുടെ മനുഷ്യന്‍’ എന്നാണ് വിശേഷിപ്പിച്ചത്. ‘ ദീര്‍ഘനേരം അദ്ദേഹം നിശബ്ദമായി ദിവ്യകാരുണ്യ ആരാധനയില്‍ ചെലവഴിക്കാറുണ്ട്. സഭയോട് അദ്ദേഹത്തിന് ആഴമായ സ്‌നേഹവും മജിസ്റ്റീരിയത്തോടുള്ള വലിയ ബഹുമാനവും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ
ആഗോള കത്തോലിക്കാ സഭയെ നയിക്കാനായി ലിയോ പതിനാലാമന്‍ പാപ്പ തിരഞ്ഞെടുക്കപ്പെട്ടതില്‍ അമേരിക്കന്‍ ജനത മുഴുവന്‍ ആഹ്‌ളാദത്തിമിര്‍പ്പിലാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, മുന്‍ പ്രസിഡന്റുമാരായ ജോ ബൈഡന്‍, ബരാക് ഒബാമ, ഇല്ലിനോയിസ് ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്‌സ്‌കര്‍, എന്നിവരും മറ്റ് പ്രമുഖ നേതാക്കളും പുതിയ പാപ്പയ്ക്ക് ആശംസകളറിയിച്ചു. പ്രസിഡന്റ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് പാപ്പയ്ക്ക് ആശംസ നേര്‍ന്നത്.’ഇപ്പോള്‍ പോപ്പ് ആയി നിയമിതനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിന് അഭിനന്ദനങ്ങള്‍, അദ്ദേഹം
‘നിങ്ങള്‍ക്കു സമാധാനം!’ പ്രിയ സഹോദരീ സഹോദരന്മാരേ, ഇതായിരുന്നു ദൈവത്തിന്റെ അജഗണത്തിനായി സ്വന്തം ജീവന്‍ നല്‍കിയ നല്ല ഇടയനായ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ആദ്യ അഭിവാദ്യം. സമാധാനത്തിന്റെ ഈ അഭിവാദ്യം നിങ്ങളുടെ ഹൃദയങ്ങളില്‍ പ്രവേശിക്കാനും നിങ്ങളുടെ കുടുംബങ്ങളിലും എല്ലാ ആളുകളിലും, അവര്‍ എവിടെയായിരുന്നാലും, എല്ലാ രാജ്യങ്ങളിലും, ഭൂമി മുഴുവന്‍ എത്താനും ഞാനും ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് സമാധാനം ഉണ്ടാകട്ടെ! ഇതാണ് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സമാധാനം – നിരായുധമായ, നിരായുധീകരിക്കുന്ന, താഴ്മയും സ്ഥിരോത്സാഹവുമുള്ള സമാധാനം! അത് വരുന്നത് നമ്മെയെല്ലാം നിരുപാധികമായി സ്‌നേഹിക്കുന്ന ദൈവത്തില്‍
ബംഗളൂരു: പരിശുദ്ധ പത്രോസിന്റെ 266-ാമത് പിന്‍ഗാമിയും റോമന്‍ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനുമായി ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടതില്‍ ആനന്ദവും ആഹ്ലാദവും പ്രകടിപ്പിച്ച് ഭാരതത്തിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി (CCBI). സാര്‍വത്രിക സഭയ്ക്ക് ഒരു പുതിയ ഇടയനെ സമ്മാനിച്ചതിന് സിസിബിഐ വൈസ് പ്രസിഡന്റ് ആര്‍ച്ചുബിഷപ് പീറ്റര്‍ മച്ചാഡോ, സിസിബിഐയുടെ ബിഷപ്പുമാരുടെ പേരില്‍ ദൈവത്തോട് നന്ദി പ്രകടിപ്പിച്ചു, ‘വിശ്വാസത്തോടും പുത്രസഹജമായ സ്‌നേഹത്തോടും കൂടി, ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു, അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പില്‍ സന്തോഷിക്കുകയും ദൈവത്തിന്റെ പരിപാലനക്ക്
Don’t want to skip an update or a post?