Follow Us On

26

August

2025

Tuesday

ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ജീവചരിത്രം പ്രകാശനം ചെയ്തു

ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ജീവചരിത്രം പ്രകാശനം ചെയ്തു

വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ജീവചരിത്രം വത്തിക്കാനില്‍ പ്രകാശനം ചെയ്തു. ഇഡബ്ല്യുറ്റിഎന്‍ ന്യൂസിന്റെ വൈസ് പ്രസിഡന്റും എഡിറ്റോറിയല്‍ ഡയറക്ടറുമായ മാത്യു ബണ്‍സണ്‍ എഴുതിയ ‘ലിയോ പതിനാലാമന്‍: പോര്‍ട്രെയിറ്റ് ഓഫ് ഫസ്റ്റ് അമേരിക്കന്‍ പോപ്പ്’  എന്ന പുസ്തകം പരിശുദ്ധ പിതാവായി തിരഞ്ഞെടുക്കപ്പെട്ട 69 കാരനായ കര്‍ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റിനെക്കുറിച്ചുള്ള ഒരുപക്ഷേ ആദ്യ ആധികാരിക ജീവചരിത്രമാണ്.
ലിയോ പതിനാലാമന്‍ പാപ്പയുടെ ചെറുപ്പകാലവും പൗരോഹിത്യത്തിലേക്കുള്ള യാത്രയെയും, മിഷന്‍ പ്രവര്‍ത്തനങ്ങളും വിശദമായി അവതരിപ്പിക്കുന്ന ഈ പുസ്തകം പാപ്പയെ കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കും.

റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ്  ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ ബഹുമാനാര്‍ത്ഥമാണ് ലിയോ പതിനാലാമന്‍ എന്ന പേര് തിരഞ്ഞെടുത്തത്. സാധാരണക്കാരന്റെ ജീവിതത്തോടു  സഭയുടെ ദര്‍ശനങ്ങള്‍ ചേര്‍ത്തു നിര്‍ത്തുകയും, തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്ത ലിയോ പതിമൂന്നാമന്റെ പാത പിന്തുടരുന്ന പുതിയ മാര്‍പാപ്പയുടെ ജീവിത വീക്ഷണം പുസ്തകം അനാവരണം ചെയ്യുന്നു. 21-ാം  നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവങ്ങള്‍, സഭയും ആധുനിക ലോകവും തമ്മിലുള്ള ബന്ധം, വത്തിക്കാന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ചുള്ള  ലിയോ പതിനാലാമന്‍ പാപ്പയുടെ  ദര്‍ശനങ്ങളും പുസ്തകത്തില്‍ വിശദീകരിക്കുന്നു.

വത്തിക്കാനില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച പത്രപ്രവര്‍ത്തകനും സഭാ വിദഗ്ദ്ധനുമായ മാത്യു ബണ്‍സണ്‍, 50-ലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഒരു മുന്‍നിര കത്തോലിക്ക എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ പുതിയ ജീവചരിത്രം, ലിയോ  പാപ്പയുടെ  ആത്മീകവും ബൗദ്ധികവുമായ ജീവിതത്തെ വിസ്തൃതമായി പ്രതിപാദിക്കുന്നു.
2005-ല്‍ ബെനഡിക്ട് പതിനാറാമനും 2013-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, മതേതര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പല വിവരങ്ങളും കൃത്യമല്ലായിരുന്നുവെന്നും ചില തെറ്റായ കാര്യങ്ങള്‍ മനഃപൂര്‍വം പ്രചരിപ്പിച്ചിരുന്നുവെന്നും മാത്യു ബണ്‍സണ്‍ മനസിലാക്കിയതിനെ തുടര്‍ന്നാണ് പുതിയ മാര്‍പാപ്പ അധികാരമേറ്റയുടനെ തന്നെ ഇത്തരമൊരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്. ഈ പുസ്തകത്തിലൂടെ  ലിയോ പാപ്പയുടെ ജീവിതവും, മാതൃകാപരമായ രൂപീകരണവും, അദ്ദേഹത്തിന്റെ ആത്മീയ യാത്രയും കോര്‍ത്തിണക്കിയ കൃത്യമായ ജീവചരിത്രം  ലോകത്തിനു നല്കാന്‍ കഴിയുമെന്ന് പ്രസാധകര്‍ പ്രതീക്ഷിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?