‘ഞങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിന്റെ കാരണം ഞാന്‍ നിങ്ങളോട് പറയാന്‍ പോകുന്നില്ല, പക്ഷേ പരസ്പരം സമ്മതിച്ചപ്രകാരം കര്‍ദിനാള്‍ ബെര്‍ഗോഗ്ലിയോയുമായുള്ള എന്റെ എല്ലാ കൂടിക്കാഴ്ചകളും എല്ലായ്‌പ്പോഴും അഭിപ്രായ ഐക്യത്തിലല്ല സമാപിച്ചത്. ‘ ബിഷപ്് പ്രെവോസ്റ്റ് ഒരു പുഞ്ചിരിയോടെ, ഫ്രാന്‍സിസ് മാര്‍പാപ്പയുമായി തനിക്ക് എന്ത് അഭിപ്രായവ്യത്യാസങ്ങളാണുള്ളതെന്
2023 മാര്‍ച്ച് 14-ന്, ബിഷപ്പുമാര്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് സ്ഥാനം ഏറ്റെടുക്കാന്‍ റോമിലേക്ക് പോകുന്നതിന് മുന്നോടിയായി പെറുവിലെ ബിഷപ്പുമാരോട് നടത്തിയ പ്രസംഗത്തിലാണ് ബിഷപ് റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് – നിലവിലെ പോപ്പ് ലിയോ പതിനാലാമന്‍ – അഗസ്റ്റീനിയന്‍ സന്യാസ സഭയുടെ പ്രിയര്‍ ജനറലായിരുന്നപ്പോള്‍ അന്നത്തെ കര്‍ദിനാള്‍ ജോര്‍ജ് മരിയോ ബെര്‍ഗോഗ്ലിയോയുമായുള്ള തന്റെ ബന്ധത്തിന്റെ വിശദാംശങ്ങള്‍ പങ്കുവച്ചത്.
(ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാലത്ത്) ‘ഞാന്‍ ഒരിക്കലും ബിഷപ്പാകില്ല’
ലിയോ 14 ാമന്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന്, 2023-ല്‍ ബിഷപ് പ്രെവോസ്റ്റ് നടത്തിയ ആ പ്രസംഗം പെറുവിയന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സിന്റെ യൂട്യൂബ് ചാനലില്‍ വീണ്ടും പോസ്റ്റ് ചെയ്തിട്ടുണ്ട്. ”ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ഞാന്‍ എന്റെ ചില സഹോദരന്മാരോട് : ശരി, അത് വളരെ നല്ലതാണ്, ദൈവത്തിന് നന്ദി ഞാന്‍ ഒരിക്കലും ഒരു ബിഷപ്പാകില്ല.’ എന്ന് പറഞ്ഞു,” ബിഷപ് പ്രെവോസ്റ്റ് ആ വീഡിയോയില്‍ തുടര്‍ന്ന് പറയുന്നു.
ഈ പ്രസംഗം നടത്തി രണ്ട് വര്‍ഷത്തിനുള്ളിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയായി പത്രോസിന്റെ സിംഹാസനത്തില്‍ ബിഷപ് പ്രെവോസ്റ്റ് ലിയോ 14 ാമന്‍ എന്ന നാമത്തില്‍ അവരോധിതനാകുന്നത്. 2023-ലെ ഈ പ്രസംഗത്തിന്റെ വീഡിയോയില്‍, 2013 ഓഗസ്റ്റ് 28-ന് റോമിലെ സെന്റ് അഗസ്റ്റിന്‍ ദൈവാലയത്തില്‍ നടന്ന അഗസ്തീനിയന്‍ ജനറല്‍ ചാപ്റ്ററിന്റെ ഉദ്ഘാടന ദിവ്യബലിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അധ്യക്ഷത വഹിച്ച സംഭവവും അദ്ദേഹം വിവരിക്കുന്നുണ്ട്. ”ആ ദിവ്യബലിയുടെ അവസാനം, ഫ്രാന്‍സിസ് മാര്‍പാപ്പ എന്നോട് പറഞ്ഞു: ‘ഇനി അല്‍പ്പം വിശ്രമിക്കൂ.’ അദ്ദേഹം മറുപടി നല്‍കി: ”നന്ദി, പരിശുദ്ധ പിതാവേ, ഇനി വിശ്രമിക്കാമെന്ന് പ്രതീക്ഷിക്കുന്നു.”
”പിന്നീട് കുറച്ച് മാസത്തേക്ക് പരിശുദ്ധ പിതാവുമായി സമ്പര്‍ക്കമൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് എന്നെ ചിക്ലായോയിലെ ബിഷപ്പായി നിയമിച്ചു. ഇനി വിശ്രത്തിന്റെ ബാക്കി ഭാഗം എപ്പോള്‍ വരുമെന്ന് എനിക്കറിയില്ല, ഇപ്പോഴിതാ ഇവിടെയെത്തി നില്‍ക്കുന്നു” ബിഷപ് പ്രെവോസ്റ്റ് ചിരിച്ചുകൊണ്ട് പറഞ്ഞു.
ഏതായാലും റോമിലേക്ക് വരുന്നതിനും ബിഷപ്പാകുന്നതിനും മുമ്പ് തന്നെ ഫാ. റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റും കര്‍ദിനാള്‍ ജോര്‍ജ് മരിയോ ബെര്‍ഗോഗ്ലിയോയും തമ്മില്‍ രൂപപ്പെട്ടിരുന്ന സൗഹൃദത്തിന്റെയും തുറിവിയുള്ള സംവാദത്തിന്റെയും സൂചനകളാണ് ഈ പ്രസംഗം ലിയോ 14 ാമന്‍ മാര്‍പാപ്പ സ്ഥാനമേറ്റെടുക്കുന്ന ഈ അവസരത്തില്‍ ലോകത്തിന് നല്‍കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *