വത്തിക്കാന്‍ സിറ്റി: 2024 ഡിസംബര്‍ 24-ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ തുറന്നുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ തുടക്കം കുറിച്ച 2025 ജൂബിലി വര്‍ഷത്തിന് ഇന്ന് ഔദ്യോഗിക സമാപനം. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ ലിയോ 14 -ാമന്‍ പാപ്പ അടയ്ക്കുന്നതോടെ ഒരു വര്‍ഷം നീണ്ടുനിന്ന ജൂബിലി ആഘോഷത്തിനാണ് തിരശീല വീഴുന്നത്.
ജൂബിലി വര്‍ഷത്തില്‍ 185 രാജ്യങ്ങളില്‍ നിന്നായി 3,34,75,369 (3.3 കോടിയിലധികം) ആളുകള്‍ റോമിലെത്തിയതായി വത്തിക്കാന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് ദിവസേന ശരാശരി 90,000 ത്തോളം ജനങ്ങള്‍. 35-ഓളം പ്രധാന പരിപാടികള്‍ക്ക് ജൂബിലി വര്‍ഷത്തില്‍ വത്തിക്കാന്‍ വേദിയായി. യുവജനങ്ങളുടെ ജൂബിലിയാഘോഷം നടന്ന ജൂലൈ – ഓഗസ്റ്റ് മാസങ്ങളിലായി ഒരു കോടി മുപ്പത് ലക്ഷത്തോളം ജനങ്ങളാണ് വത്തിക്കാന്‍ സന്ദര്‍ശിച്ചത്.
റോമ നഗര ഭരണകൂടവും വത്തിക്കാനും തമ്മിലുള്ള അഭൂതപൂര്‍വമായ സഹകരണമാണ് ഇത്രയും വലിയൊരു പരിപാടി കാര്യക്ഷമമായി പൂര്‍ത്തിയാക്കാന്‍ സഹായിച്ചത്. ഏകദേശം അഞ്ച് ലക്ഷത്തോളം അടിയന്തര വൈദ്യസഹായ ഇടപെടലുകളും 16 ലക്ഷത്തോളം ആശുപത്രി പ്രവേശനങ്ങളും ഈ കാലയളവില്‍ കൈകാര്യം ചെയ്തു. 5,000 സന്നദ്ധപ്രവര്‍ത്തകരും ഓര്‍ഡര്‍ ഓഫ് മാള്‍ട്ടയിലെ 2,000 അംഗങ്ങളും തീര്‍ത്ഥാടകര്‍ക്ക് സേവനവുമായി സജീവമായി രംഗത്തുണ്ടായിരുന്നു.
















Leave a Comment
Your email address will not be published. Required fields are marked with *