Follow Us On

08

January

2026

Thursday

പ്രത്യാശയുടെ ജൂബിലി സമാപിച്ചു ദൈവാലയങ്ങള്‍ സ്മാരകങ്ങളാകാതെ ജീവനുള്ള വിശ്വാസത്തിന്റെ ഇടങ്ങളാകണം: ലിയോ 14 -ാമന്‍ പാപ്പ

പ്രത്യാശയുടെ ജൂബിലി സമാപിച്ചു  ദൈവാലയങ്ങള്‍ സ്മാരകങ്ങളാകാതെ ജീവനുള്ള വിശ്വാസത്തിന്റെ ഇടങ്ങളാകണം: ലിയോ 14 -ാമന്‍ പാപ്പ
വത്തിക്കാന്‍ സിറ്റി: ചരിത്രത്തിലിടം പിടിച്ച 2025-ലെ ‘പ്രത്യാശയുടെ ജൂബിലി’ ക്ക് സമാപനം.  378 ദിവസങ്ങള്‍ ലോകത്തിന് മുന്നില്‍ കാരുണ്യത്തിന്റെ കവാടമായി തുറന്നുകിടന്ന വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ വിശുദ്ധ വാതില്‍ ദനഹാ തിരുനാള്‍ ദിനത്തില്‍ ലിയോ 14 – ാമന്‍ പാപ്പ അടച്ചതോടെയാണ് ജൂബിലിക്ക് സമാപനമായത്.
ദൈവാലയങ്ങള്‍ കേവലം സ്മാരകങ്ങളായി മാറാതെ ജീവനുള്ള വിശ്വാസത്തിന്റെയും പുതിയ പ്രത്യാശ ഉദയം ചെയ്യുകയും ചെയ്യുന്ന ഇടങ്ങളായി മാറണണമെന്ന് തുടര്‍ന്ന് അര്‍പ്പിച്ച ദിവ്യബലിയിലെ പ്രസംഗത്തില്‍ പാപ്പ പറഞ്ഞു. ദൈവാലയങ്ങളെ സ്മാരകങ്ങളായി ചുരുക്കാതിരിക്കുകയും നമ്മുടെ സമൂഹങ്ങള്‍ കുടുംബങ്ങളാവുകും അധികാരത്തിലിരിക്കുന്നവര്‍ വച്ച് നീട്ടുന്ന  പ്രലോഭനങ്ങള്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കുകയും ചെയ്താല്‍ പുതിയ സുര്യോദയത്തിന്റെ തലമുറയായി നമുക്ക് മാറാന്‍ സാധിക്കും. പ്രത്യാശയുള്ളവര്‍ക്ക് ദൈവം എപ്പോഴും പുതിയ വഴികള്‍ തുറന്നുകൊടുക്കുന്നു. സ്വന്തമായ വഴിയിലൂടെ യാത്ര ചെയ്യുന്നതിന്റെ വെല്ലുവിളികള്‍  sഏറ്റെടുക്കുന്ന ജ്ഞാനികള്‍ ഇന്നും നമ്മുടെ ഇടയിലുണ്ട്. അപകടവരും സങ്കീര്‍ണ്ണമായ  ലോകത്ത് അന്വേഷണാത്മകമായ യാത്രയ്ക്കായി അവര്‍ ഇറങ്ങിത്തിരിക്കുന്നു.
ജൂബിലി വര്‍ഷാചരണം സന്ദര്‍ശകനില്‍ ഒരു തീര്‍ത്ഥാടകനെയും, അപരിചതനില്‍ ഒരു അന്വേഷകനെയും  വിദേശികളായവരില്‍ ഒരയല്‍ക്കാരനെയും കണ്ടെത്താന്‍ നമ്മെ പ്രാപ്തരാക്കിയോ എന്ന് വിചിന്തനം ചെയ്യുവാന്‍ പാപ്പ വിശ്വാസികളെ ക്ഷണിച്ചു. അന്വേഷിക്കാനും യാത്ര ചെയ്യാനും പുതിയതായി തുടങ്ങാനുമുളള മനുഷ്യന്റെ ആഴമായ ദാഹത്തെപ്പോലും ഇന്ന്  കച്ചവടമായി മാറ്റാന്‍ ശ്രമിക്കുന്നതായി പാപ്പ നിരീക്ഷിച്ചു.സമാധാനത്തെ തേടുകയും ആഗ്രഹിക്കുകയും ചെയ്യുക എന്നാല്‍ വിശുദ്ധമായതിനെയും, കുഞ്ഞുങ്ങളെപ്പോലെ  ദുര്‍ബലവും ചെറുതമായതിനെയും സംരക്ഷിക്കുക എന്നതാണര്‍ത്ഥം എന്നും പാപ്പ വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?