ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് കേവലം ആറ് വയസ് മാത്രം പ്രായമുള്ളപ്പോള്‍ പാപ്പയുടെ അടുത്ത വീട്ടില്‍ താമസിച്ചിരുന്ന സ്ത്രീ നടത്തിയ ഒരു പ്രവചനത്തിന്റെ പൂര്‍ത്തീകരണത്തിനാണ് കഴിഞ്ഞ ദിവസങ്ങളില്‍ വത്തിക്കാന്‍ നഗരം സാക്ഷ്യം വഹിച്ചത്. വലുതാകുമ്പോള്‍ നീ യുഎസില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാകും എന്ന് ആ സ്ത്രീ പറഞ്ഞതായി ലിയോ പതിനാലാമന്‍ പാപ്പയുടെ സഹോദരന്‍ ജോണ്‍ പ്രെവോസ്റ്റാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. യുഎസിലെ ഇല്ലിനോയിസിലെ ഡോള്‍ട്ടണില്‍ രണ്ടു സഹോദരന്മാര്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പം റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് വളര്‍ന്നുവന്നത്.
ലോകം മുഴുവനുമുള്ള കത്തോലിക്കാ വിശ്വാസികളുടെ തലവനായി തന്റെ സഹോദരന്‍ തെരെഞ്ഞെടുക്കപ്പെട്ടത് ജോണ്‍ പ്രെവോസ്റ്റ് വളരെ ആശ്ചര്യത്തോടെയും ആവേശത്തോടെയുമാണ് നോക്കിക്കക്കാണുന്നത്. സെന്റ് മേരി ഓഫ് ദി അസംപ്ഷന്‍ ഇടവകാംഗങ്ങളായിരുന്നു പാപ്പയുടെ കുടുംബം. റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിന്റെ പിതാവ് ലൂയിസ് പ്രെവോസ്റ്റ് ഒരു സ്‌കൂള്‍ സൂപ്രണ്ടായിരുന്നു, അമ്മ മില്‍ഡ്രഡ് പ്രെവോസ്റ്റ് ഇടവകയില്‍ സജീവമായിരുന്ന ഒരു ലൈബ്രേറിയനും.
മാര്‍പാപ്പയാകുന്നതിന് മുമ്പ് എല്ലാ രാത്രിയിലും തന്നെ സഹോദരനുമായി ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നുവെന്നും
സഹോദരന്‍ മാര്‍പാപ്പയായ വിവരം മറ്റെല്ലാവരെയും പോലെ തന്നെ ടിവി കാണുന്നതിനിടയിലാണ് ജോണ്‍ പ്രെവോസ്റ്റ് അറിഞ്ഞത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ തന്റെ സഹോദരന്‍ കാലുകുത്തുന്നത് അദ്ദേഹം കണ്ടപ്പോള്‍ ആദ്യം അദ്ദേഹത്തിനത് വിശ്വസിക്കാനായില്ല. ഒടുവില്‍, യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ അത് ഏറ്റവും വലിയ അഭിമാനത്തിന്റെ നിമിഷമായി മാറി. ആ നിമിഷം മുതല്‍, ഫോണ്‍ റിംഗ് ചെയ്യുന്നത് നിര്‍ത്തിയിട്ടില്ലെന്നും വീട്ടില്‍ സന്ദര്‍ശകരുടെ തിരക്കാണെന്നും പ്രെവോസ്റ്റ് പറഞ്ഞു. പുതിയ മാര്‍പാപ്പയെ അഭിനന്ദിക്കാന്‍ ഒരു മിനിറ്റില്‍ താഴെ സമയം ഫോണില്‍ സംസാരിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *