Follow Us On

01

July

2025

Tuesday

  • ചിക്ലായോ ആഹ്ലാദാരവത്തില്‍; പ്രിയപ്പെട്ട ലിയോണ്‍ പാപ്പ, ചിക്ലായോ നിങ്ങളുടെ കൂടെയുണ്ട്!

    ചിക്ലായോ ആഹ്ലാദാരവത്തില്‍; പ്രിയപ്പെട്ട ലിയോണ്‍ പാപ്പ, ചിക്ലായോ നിങ്ങളുടെ കൂടെയുണ്ട്!0

    ചിക്ലായോ/പെറു: എട്ട് വര്‍ഷത്തിലേറെ ചിക്ലായോ രൂപതയുടെ ബിഷപ്പായിരുന്ന റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ്,  ലിയോ പതിനാലാമന്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പയുടെ നാട്ടിലെ ബസിലിക്കയും കത്തീഡ്രലുമായ സാന്ത മരിയയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കെടുത്തത്  10,000-ത്തിലധികം വിശ്വാസികള്‍. ‘ലിയോണ്‍, പ്രിയ സുഹൃത്തേ, ചിക്ലായോ നിങ്ങളോടൊപ്പമുണ്ട്!’, ‘ചിക്ലായോയില്‍ നിന്നുള്ള പാപ്പ!’ തുടങ്ങിയ മുദ്രാവാക്യങ്ങളാല്‍  മുഖരിതമായ ചിക്ലായോ നഗരം ആഹ്ലാദാവരവത്തിലാണ്.  അമേരിക്കയിലാണ് ജനിച്ചതെങ്കിലും കര്‍മം കൊണ്ടും പൗരത്വം സ്വീകരിച്ചതിലൂടെയും പെറുവീയനായി മാറിയ കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് മാര്‍ട്ടിനെസിനെ മാര്‍പാപ്പയായി തിരഞ്ഞെടുത്തത് അറിഞ്ഞ

  • ഉക്രെയ്‌നില്‍ സമാധാനത്തിന് ആഹ്വാനവുമായി ലിയോ പതിനാലാമന്‍ പാപ്പ;സെലെന്‍സ്‌കിയുമായി സംസാരിച്ചു

    ഉക്രെയ്‌നില്‍ സമാധാനത്തിന് ആഹ്വാനവുമായി ലിയോ പതിനാലാമന്‍ പാപ്പ;സെലെന്‍സ്‌കിയുമായി സംസാരിച്ചു0

    വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ പാപ്പയും ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലെന്‍സ്‌കിയും ഫോണില്‍ ആശയവിനിമയം നടത്തി. ഉക്രെയ്നില്‍ സമാധാനം ഉറപ്പാക്കുന്നതിനുള്ള മാര്‍പ്പാപ്പയുടെ  അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു ഈ സംഭാഷണം. ഞായറാഴ്ച ഉച്ചതിരിഞ്ഞ് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നിന്ന് ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍, പാപ്പ ഉക്രെയ്നില്‍ സമാധാനത്തിനായി ആഹ്വാനം ചെയ്തിരുന്നു. ഫോണ്‍ സംഭാഷണത്തിന് ശേഷം, പ്രസിഡന്റ് സെലന്‍സ്‌കി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ മാര്‍പാപ്പയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ഉക്രെയ്നിലെ സമാധാനത്തിനു വേണ്ടിയുള്ള മാര്‍പാപ്പയുടെ വാക്കുകള്‍ വിലമതിക്കുന്നുവെന്നും റഷ്യ

  • നല്ല ദൈവവിളികളുണ്ടാകാന്‍ പ്രാര്‍ത്ഥിക്കണം: ലിയോ 14 ാമന്‍ പാപ്പ

    നല്ല ദൈവവിളികളുണ്ടാകാന്‍ പ്രാര്‍ത്ഥിക്കണം: ലിയോ 14 ാമന്‍ പാപ്പ0

    പൗരോഹിത്യത്തിലേക്കും സമര്‍പ്പിത ജീവിതത്തിലേക്കുമുള്ള ദൈവവിളികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും, എല്ലാവരും പരസ്പരം സേവനം ചെയ്തു ജീവിക്കാനുമുള്ള ആഹ്വാനവുമായി  ലിയോ പതിനാലാമന്‍ പാപ്പ. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ത്രികാലജപ പ്രാര്‍ത്ഥനയ്ക്ക് മുമ്പ്, വത്തിക്കാന്‍ ചത്വരത്തില്‍ ഒത്തുകൂടിയ ജൂബിലി തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ആശംസകളറിയിച്ചുകൊണ്ട് നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. മെയ് 11 ഞായറാഴ്ച  തിരുസഭ നല്ല ഇടയന്റെ തിരുനാളായി ആഘോഷിച്ച ദിവസമാണ്. അന്ന്  ദൈവവിളിക്കായുള്ള പ്രാര്‍ത്ഥനാ ദിനവും റോമിലെ ബാന്‍ഡുകളുടെയും ജനപ്രിയ വിനോദങ്ങളുടെയും ജൂബിലിയുടെ സമാപനദിനവുമായിരുന്നു. മാര്‍പാപ്പ എന്ന നിലയിലുള്ള തന്റെ

  • ലിയോ 14 ാമന്‍ മാര്‍പാപ്പയും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു

    ലിയോ 14 ാമന്‍ മാര്‍പാപ്പയും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു0

    ‘ഞങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിന്റെ കാരണം ഞാന്‍ നിങ്ങളോട് പറയാന്‍ പോകുന്നില്ല, പക്ഷേ പരസ്പരം സമ്മതിച്ചപ്രകാരം കര്‍ദിനാള്‍ ബെര്‍ഗോഗ്ലിയോയുമായുള്ള എന്റെ എല്ലാ കൂടിക്കാഴ്ചകളും എല്ലായ്‌പ്പോഴും അഭിപ്രായ ഐക്യത്തിലല്ല സമാപിച്ചത്. ‘ ബിഷപ്് പ്രെവോസ്റ്റ് ഒരു പുഞ്ചിരിയോടെ, ഫ്രാന്‍സിസ് മാര്‍പാപ്പയുമായി തനിക്ക് എന്ത് അഭിപ്രായവ്യത്യാസങ്ങളാണുള്ളതെന്ന് വ്യക്തമാക്കാതെ പറഞ്ഞ വാക്കുകളാണിത്. 2023 മാര്‍ച്ച് 14-ന്, ബിഷപ്പുമാര്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് സ്ഥാനം ഏറ്റെടുക്കാന്‍ റോമിലേക്ക് പോകുന്നതിന് മുന്നോടിയായി പെറുവിലെ ബിഷപ്പുമാരോട് നടത്തിയ പ്രസംഗത്തിലാണ് ബിഷപ് റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് – നിലവിലെ പോപ്പ്

  • ആറാം വയസിലെ പ്രവചനം യാഥാര്‍ത്ഥ്യമായി! റോബര്‍ട്ട്  ഇന്ന് ആഗോളസഭയുടെ തലപ്പത്ത്

    ആറാം വയസിലെ പ്രവചനം യാഥാര്‍ത്ഥ്യമായി! റോബര്‍ട്ട് ഇന്ന് ആഗോളസഭയുടെ തലപ്പത്ത്0

    ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് കേവലം ആറ് വയസ് മാത്രം പ്രായമുള്ളപ്പോള്‍ പാപ്പയുടെ അടുത്ത വീട്ടില്‍ താമസിച്ചിരുന്ന സ്ത്രീ നടത്തിയ ഒരു പ്രവചനത്തിന്റെ പൂര്‍ത്തീകരണത്തിനാണ് കഴിഞ്ഞ ദിവസങ്ങളില്‍ വത്തിക്കാന്‍ നഗരം സാക്ഷ്യം വഹിച്ചത്. വലുതാകുമ്പോള്‍ നീ യുഎസില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാകും എന്ന് ആ സ്ത്രീ പറഞ്ഞതായി ലിയോ പതിനാലാമന്‍ പാപ്പയുടെ സഹോദരന്‍ ജോണ്‍ പ്രെവോസ്റ്റാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. യുഎസിലെ ഇല്ലിനോയിസിലെ ഡോള്‍ട്ടണില്‍ രണ്ടു സഹോദരന്മാര്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പം  റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് വളര്‍ന്നുവന്നത്. ലോകം മുഴുവനുമുള്ള കത്തോലിക്കാ വിശ്വാസികളുടെ

  • ഇന്ത്യ-പാക് വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് മാര്‍പാപ്പ

    ഇന്ത്യ-പാക് വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: ഇന്ത്യ-പാക്കിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള ആദ്യ ത്രികാലജപ പ്രാര്‍ത്ഥനയ്ക്കുശേഷം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മട്ടുപ്പാവില്‍നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു മാര്‍പാപ്പ സമാധാനശ്രമങ്ങളെ സ്വാഗതം ചെയ്തത്. സമാധാനത്തിന്റെ വിസ്മയം ലോകത്തിന് പ്രദാനം ചെയ്യാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. യുക്രെയ്‌നും ഗാസയും ഉള്‍പ്പെടെയുള്ള സംഘര്‍ഷമേഖലകളില്‍ സമാധാനം പുലര്‍ട്ടെയെന്നും മാര്‍പാപ്പ പറഞ്ഞു.

  • ലിയോ 14-ാം മാര്‍പാപ്പയുടെ മോട്ടോയും ഔദ്യോഗിക ചിഹ്നവും വത്തിക്കാന്‍ പുറത്തുവിട്ടു

    ലിയോ 14-ാം മാര്‍പാപ്പയുടെ മോട്ടോയും ഔദ്യോഗിക ചിഹ്നവും വത്തിക്കാന്‍ പുറത്തുവിട്ടു0

  • ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം 18-ന്

    ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം 18-ന്0

    വത്തിക്കാന്‍ സിറ്റി: ആഗോളസഭയുടെ  തലവനായി തിരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം  18-ന്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍  പ്രാദേശികസമയം രാവിലെ പത്തിന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30)  ആഘോഷമായ ദിവ്യബലിയോടാപ്പമാവും ചടങ്ങുകള്‍ നടക്കുന്നത്. അതേസമയം മറ്റൊരു പ്രസ്താവനയില്‍, റോമന്‍ കൂരിയയിലെ സ്ഥാപനങ്ങളുടെ തലവന്മാരും അംഗങ്ങളും, വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിനായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ സെക്രട്ടറിമാരും പ്രസിഡന്റും, അവരുടെ റോളുകളില്‍ താല്‍ക്കാലികമായി തുടരണമെന്ന’ പരിശുദ്ധ പിതാവ് ആഗ്രഹിക്കുന്നതായി വത്തിക്കാന്‍ വ്യക്തമാക്കി. കൂടുതല്‍ പ്രാര്‍ത്ഥനയ്ക്കും വിചിന്തനത്തിനും സംഭാഷണങ്ങള്‍ക്കും ശേഷമാവും  പാപ്പ നിര്‍ണായക

Latest Posts

Don’t want to skip an update or a post?