നസ്രത്തിലെ തിരുക്കുടുംബം , പ്രാര്‍ത്ഥനയുടെ ഭവനവും സ്നേഹത്തിന്റെ ആലയും വിശുദ്ധിയുടെ മാതൃകയും: ലിയോ 14 ാമന്‍ പാപ്പ
- Featured, INTERNATIONAL, LATEST NEWS, Pope Leo XIV, VATICAN
- August 26, 2025
വത്തിക്കാന്‍ സിറ്റി: ആഗോളസഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം 18-ന്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പ്രാദേശികസമയം രാവിലെ പത്തിന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30) ആഘോഷമായ ദിവ്യബലിയോടാപ്പമാവും ചടങ്ങുകള്‍ നടക്കുന്നത്. അതേസമയം മറ്റൊരു പ്രസ്താവനയില്‍, റോമന്‍ കൂരിയയിലെ സ്ഥാപനങ്ങളുടെ തലവന്മാരും അംഗങ്ങളും, വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിനായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ സെക്രട്ടറിമാരും പ്രസിഡന്റും, അവരുടെ റോളുകളില്‍ താല്‍ക്കാലികമായി തുടരണമെന്ന’ പരിശുദ്ധ പിതാവ് ആഗ്രഹിക്കുന്നതായി വത്തിക്കാന്‍ വ്യക്തമാക്കി. കൂടുതല്‍ പ്രാര്‍ത്ഥനയ്ക്കും വിചിന്തനത്തിനും സംഭാഷണങ്ങള്‍ക്കും ശേഷമാവും പാപ്പ നിര്‍ണായക
കൊച്ചി: ആഗോള കത്തോലിക്കാ സഭയുടെ 267-ാമത് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമന്‍ പാപ്പക്ക് പ്രാര്‍ത്ഥനകളും അഭിനന്ദനങ്ങളുമായി കെസിബിസി. കാലഘട്ടത്തിന്റെ വെല്ലുവിളികളെ യാഥാര്‍ത്ഥ്യ ബോധത്തോടെ ഉള്‍ക്കൊണ്ടുകൊണ്ട് സഭയെയും സമൂഹത്തെയും നയിക്കുവാന്‍ പാപ്പയ്ക്ക് കഴിയട്ടെ. പരിശുദ്ധ പിതാവ് തന്റെ അഭിസംബോധന സന്ദേശത്തില്‍ വ്യക്തമാക്കിയതുപോലെ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പാതയില്‍ ലോകത്തെ ഒന്നിച്ചു കൂട്ടുവാനും നയിക്കുവാനുമുള്ള സഭയുടെ ശ്രമങ്ങള്‍ക്ക് പ്രചോദനാത്മകമായ നേതൃത്വം നല്‍കാന്‍ പാപ്പക്ക് സാധിക്കട്ടെ എന്ന് അനുമോദനസന്ദേശത്തില്‍ ആശംസിച്ചു. തെക്കേ അമേരിക്കയില്‍ ദീര്‍ഘകാലം മിഷണറിയായി ശുശ്രൂഷ ചെയ്ത പാപ്പയുടെ അനുഭവസമ്പത്ത് സാര്‍വത്രിക
ലിയോ പതിനാലാമന്‍ പാപ്പയുടെ പഴയ പേര് റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് എന്നാണ്. അദ്ദേഹം 1955 സെപ്റ്റംബര്‍ 14 ന്, അമേരിക്കയിലെ ചിക്കാഗോയില്‍ ഫ്രഞ്ച് ഇറ്റാലിയന്‍ വംശജനായ ലൂയിസ് മാരിയസ് പ്രെവോസ്റ്റിന്റെയും സ്പാനിഷ് വംശജയായ മില്‍ഡ്രഡ് മാര്‍ട്ടിനെസിന്റെയും മകനായി ജനിച്ചു. അദ്ദേഹത്തിന് ലൂയിസ് മാര്‍ട്ടിന്‍, ജോണ്‍ ജോസഫ് എന്നീ രണ്ട് സഹോദരന്മാരുണ്ട്. · രണ്ടാം ലോകമഹായുദ്ധകാലത്ത് നാവികസേനയില്‍ സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥനും സ്‌കൂള്‍ സൂപ്രണ്ടുമായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ലൈബ്രേറിയനായിരുന്ന അദ്ദേഹത്തിന്റെ അമ്മ ഇടവക ദേവാലയത്തില്‍ ഉല്‍സാഹപൂര്‍വം ശുശ്രൂഷ ചെയ്തിരുന്നു. ·
കൊച്ചി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയിലൂടെ ആഗോള കത്തോലിക്ക സഭയിലെ വിശ്വാസി സമൂഹത്തിന് ഏറെ അഭിമാനവും ആത്മീയ ഉണര്‍വും ലോക ജനതയ്ക്ക് പ്രതീക്ഷയും നല്‍കുന്നുവെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍. 2004ല്‍ കേരളത്തിലും 2006ല്‍ തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലും അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. ഭാരത കത്തോലിക്ക സഭയുടെ സേവന ശുശ്രൂഷാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആത്മീയ തീക്ഷ്ണതയെക്കുറിച്ചും ബോധ്യങ്ങളും അറിവുകളുമുള്ള ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ഭാരതവുമായുള്ള ആഴത്തിലുള്ള ബന്ധം ഏറെ സന്തോഷവും
കൊച്ചി: കേരളം കണ്ട മാര്‍പാപ്പയ്ക്ക് പ്രാര്‍ത്ഥനാ മംഗളങ്ങള്‍ നേര്‍ന്ന് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. ലാറ്റിനമേരിക്കയിലെ അദ്ദേഹത്തിന്റെ മിഷന്‍ പ്രവര്‍ത്തനങ്ങളും സര്‍വ്വോപരി അഗസ്റ്റീനിയന്‍ സഭയുടെ തലവന്‍ എന്ന നിലയില്‍ ലിയോ പതിനാലാമന്‍ പാപ്പ കാഴ്ചവച്ച സ്‌നേഹ മനോഭാവവും പ്രത്യേകമായി വരാപ്പുഴ അതിരൂപതില്‍ അദ്ദേഹം നടത്തിയ സന്ദര്‍ശനങ്ങളും ഏറെ വിലമതിക്കപ്പെട്ടതാണ്. വരാപ്പുഴ അതിരൂപത അധ്യക്ഷന്‍ എന്ന നിലയില്‍ ലിയോ പതിനാലാമന്‍ പാപ്പയ്ക്ക്, അദ്ദേഹത്തിന്റെ സാര്‍വത്രിക ഇടയ ദൗത്യത്തിന് എല്ലാ പ്രാര്‍ത്ഥനാശംസകളും ദൈവാനുഗ്രഹങ്ങളും നേരുന്നു വെന്ന് ഡോ. കളത്തിപ്പറമ്പില്‍
മാര്‍പാപ്പയ്ക്ക് അനുമോദനങ്ങള്‍ നേര്‍ന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് മോദി ആശംസകള്‍ അറിയിച്ചത്. ‘പരിശുദ്ധ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ഇന്ത്യയിലെ ജനങ്ങളുടെ ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങളും ആശംസകളും ഞാന്‍ അറിയിക്കുന്നു. സമാധാനം, ഐക്യം, ഐക്യദാര്‍ഢ്യം, സേവനം എന്നിവയുടെ ആദര്‍ശങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വളരെയേറെ പ്രാധാന്യമുള്ള ഒരു നിമിഷത്തിലാണ് കത്തോലിക്കാ സഭയുടെ നേതൃസ്ഥാനത്തേക്ക് അദ്ദേഹം വരുന്നത്. പരിശുദ്ധ സിംഹാസനവുമായി തുടര്‍ച്ചയായ സംഭാഷണത്തിനും ഇടപെടലിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്,’ പ്രധാനമന്ത്രി മോദി എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ രേഖപ്പെടുത്തി.
വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയുടെ 267-ാമത് മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ സിസ്‌റ്റൈന്‍ ചാപ്പലില്‍ തന്നെ തിരഞ്ഞെടുത്ത കര്‍ദിനാള്‍മാരോടൊപ്പം മാര്‍പാപ്പയായ ശേഷമുള്ള പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. ‘രക്ഷകനായ ക്രിസ്തുവിലുള്ള സന്തോഷകരമായ വിശ്വാസത്തിന് സാക്ഷ്യം വഹിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു’ എന്ന് കര്‍ദിനാള്‍മാരെ ഓര്‍മിപ്പിച്ച പാപ്പ വിശ്വാസം ഇല്ലാത്തിടത്ത് ജീവിതത്തിന് അര്‍ത്ഥം നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കി. ക്രിസ്തുവുമായി വ്യക്തിപരമായ ബന്ധം എപ്പോഴും നന്നായി വളര്‍ത്തിയെടുക്കണമെന്ന് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. പത്രോസിന്റെ ശുശ്രൂഷയിലൂടെ കര്‍ത്താവ് നമുക്കെല്ലാവര്‍ക്കും ചൊരിയുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുവാന്‍
Don’t want to skip an update or a post?