Follow Us On

30

June

2025

Monday

ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം 18-ന്

ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം 18-ന്

വത്തിക്കാന്‍ സിറ്റി: ആഗോളസഭയുടെ  തലവനായി തിരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം  18-ന്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍  പ്രാദേശികസമയം രാവിലെ പത്തിന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30)  ആഘോഷമായ ദിവ്യബലിയോടാപ്പമാവും ചടങ്ങുകള്‍ നടക്കുന്നത്.
അതേസമയം

മറ്റൊരു പ്രസ്താവനയില്‍, റോമന്‍ കൂരിയയിലെ സ്ഥാപനങ്ങളുടെ തലവന്മാരും അംഗങ്ങളും, വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിനായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ സെക്രട്ടറിമാരും പ്രസിഡന്റും, അവരുടെ റോളുകളില്‍ താല്‍ക്കാലികമായി തുടരണമെന്ന’ പരിശുദ്ധ പിതാവ് ആഗ്രഹിക്കുന്നതായി വത്തിക്കാന്‍ വ്യക്തമാക്കി. കൂടുതല്‍ പ്രാര്‍ത്ഥനയ്ക്കും വിചിന്തനത്തിനും സംഭാഷണങ്ങള്‍ക്കും ശേഷമാവും  പാപ്പ നിര്‍ണായക നിയമനങ്ങളും സ്ഥിരീകരണങ്ങളും നടത്തുകയെന്നും വത്തിക്കാന്റെ കുറിപ്പില്‍ പറയുന്നു.

വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടശേഷം ലെയോ പതിനാലാമന്‍ പാപ്പ  സിസ്റ്റൈന്‍ ചാപ്പലില്‍ കര്‍ദിനാള്‍മാരോടൊപ്പം ആദ്യത്തെ പൊന്തിഫിക്കല്‍ ദിവ്യബലിയര്‍പ്പിച്ചു. വത്തിക്കാന്‍ പുറത്തുവിട്ട ഷെഡ്യൂള്‍പ്രകാരം മാര്‍പാപ്പ 16-ന് വത്തിക്കാനിലെ നയതന്ത്രപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ഈ മാസം 21 നായിരിക്കും പോള്‍ ആറാമന്‍ ഹാളില്‍ നടന്നുവരാറുള്ള ആദ്യത്തെ പ്രതിവാര പൊതുജന സമ്പര്‍ക്ക പരിപാടി. 24 ന് റോമന്‍ കൂരിയായുമായും വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?