കൊച്ചി: കേരളം കണ്ട മാര്‍പാപ്പയ്ക്ക് പ്രാര്‍ത്ഥനാ മംഗളങ്ങള്‍ നേര്‍ന്ന് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍.
ലാറ്റിനമേരിക്കയിലെ അദ്ദേഹത്തിന്റെ മിഷന്‍ പ്രവര്‍ത്തനങ്ങളും സര്‍വ്വോപരി അഗസ്റ്റീനിയന്‍ സഭയുടെ തലവന്‍ എന്ന നിലയില്‍ ലിയോ പതിനാലാമന്‍ പാപ്പ കാഴ്ചവച്ച സ്‌നേഹ മനോഭാവവും പ്രത്യേകമായി വരാപ്പുഴ അതിരൂപതില്‍ അദ്ദേഹം നടത്തിയ സന്ദര്‍ശനങ്ങളും ഏറെ വിലമതിക്കപ്പെട്ടതാണ്. വരാപ്പുഴ അതിരൂപത അധ്യക്ഷന്‍ എന്ന നിലയില്‍ ലിയോ പതിനാലാമന്‍ പാപ്പയ്ക്ക്, അദ്ദേഹത്തിന്റെ സാര്‍വത്രിക ഇടയ ദൗത്യത്തിന് എല്ലാ പ്രാര്‍ത്ഥനാശംസകളും ദൈവാനുഗ്രഹങ്ങളും നേരുന്നു വെന്ന് ഡോ. കളത്തിപ്പറമ്പില്‍ പറഞ്ഞു.
പ്രാര്‍ത്ഥനയും സ്‌നേഹവും കൊണ്ട് സമാധാനം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കണം. പലയിടങ്ങളിലും നടക്കുന്ന യുദ്ധങ്ങളുടെയും മറ്റു കെടുതികളുടെയും പശ്ചാത്തലത്തില്‍ ലോകസമാധാനത്തിന് ഫ്രാന്‍സിസ് പാപ്പ കൈകൊണ്ട നടപടികള്‍ പുതിയ പാപ്പയും പിന്തുടരുമെന്നാണ് പ്രത്യാശിക്കുന്നതെന്നും ഡോ. കളത്തിപ്പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
Leave a Comment
Your email address will not be published. Required fields are marked with *