Follow Us On

01

June

2025

Sunday

ഇന്ത്യ-പാക് വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് മാര്‍പാപ്പ

ഇന്ത്യ-പാക് വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ഇന്ത്യ-പാക്കിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള ആദ്യ ത്രികാലജപ പ്രാര്‍ത്ഥനയ്ക്കുശേഷം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മട്ടുപ്പാവില്‍നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു മാര്‍പാപ്പ സമാധാനശ്രമങ്ങളെ സ്വാഗതം ചെയ്തത്.
സമാധാനത്തിന്റെ വിസ്മയം ലോകത്തിന് പ്രദാനം ചെയ്യാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. യുക്രെയ്‌നും ഗാസയും ഉള്‍പ്പെടെയുള്ള സംഘര്‍ഷമേഖലകളില്‍ സമാധാനം പുലര്‍ട്ടെയെന്നും മാര്‍പാപ്പ പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?