Follow Us On

09

December

2024

Monday

റഷ്യയുടെ തടവിലായിരുന്ന ഉക്രേനിയന്‍ വൈദികര്‍ മോചിതരായി

റഷ്യയുടെ തടവിലായിരുന്ന ഉക്രേനിയന്‍ വൈദികര്‍  മോചിതരായി

കീവ്/ഉക്രെയ്ന്‍: 2022 നവംബറില്‍ റഷ്യന്‍ നാഷണല്‍ ഗാര്‍ഡ് തടവിലാക്കിയ രണ്ട് ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ വൈദികര്‍ മോചിതരായി. റിഡംപ്റ്ററിസ്റ്റ് സന്യാസ സമൂഹത്തിലെ അംഗങ്ങളായ ഫാ. ഇവാന്‍ ലെവിറ്റ്സ്‌കി, ഫാ. ബോഹ്ദാന്‍ ഗെലെറ്റ എന്നിവരെയാണ് മോചിപ്പിച്ചത്. ഇവരുള്‍പ്പടെ പത്ത് പേരുടെ മോചനവിവരം ഉക്രേനിയന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയാണ് ഫേസ്ബുക്ക് പേജിലൂടെ ആദ്യം അറിയിച്ചത്. ഇടവക കെട്ടിടത്തില്‍ ആയുധങ്ങളും വെടിക്കോപ്പുകളും ഉക്രേനിയന്‍ ചരിത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങളും കൈവശം വച്ചതായി ആരോപിച്ചാണ് റഷ്യന്‍ സൈന്യം വൈദികരെ തടവിലാക്കിയത്.
2022 നവംബര്‍ 16ന് റഷ്യ കൈവശപ്പെടുത്തിയ ബെര്‍ഡിയാന്‍സ്‌കില്‍ വച്ചാണ് ഈ രണ്ടു പുരോഹിതരും അറസ്റ്റ് ചെയ്യപ്പെട്ടത്. യുദ്ധം ആരംഭിച്ചെങ്കിലും ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് പ്രത്യാശ നല്‍കുന്നതിനായി യുദ്ധമേഖലയില്‍ തുടര്‍ന്നവരായിരുന്നു ഇരു വൈദികരും. തടവിലാക്കപ്പെട്ട വൈദികരെക്കുറിച്ച് വിവരമൊന്നുമില്ലാതിരുന്ന സാഹചര്യത്തില്‍ ഉക്രേനിയന്‍ ഗ്രീക്ക് കാത്തലിക്ക സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് സ്വിയാസ്ലേവ് ഷെവ്ചുക്ക് നിരവധി തവണ ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

 

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?