Follow Us On

19

February

2019

Tuesday

 • ഇത്തവണ നമുക്കും ആഘോഷിക്കാം ‘സ്റ്റുഡൻസ് സൺഡേ’; ഫെബ്രുവരി 17ആണ് ആ സുദിനം

  ഇത്തവണ നമുക്കും ആഘോഷിക്കാം ‘സ്റ്റുഡൻസ് സൺഡേ’; ഫെബ്രുവരി 17ആണ് ആ സുദിനം0

  യു.കെ: സ്റ്റുഡന്റ്‌സ് സൺഡേ എന്ന് കേട്ടിട്ടുണ്ടോ? ലോകമെങ്ങുമുള്ള ക്രൈസ്തവർക്ക് സഭാ, റീത്ത് ഭേദമില്ലാതെ ആഘോഷിക്കാൻ അപ്രകാരം ഒരു ദിനമുണ്ട്, ലോകമെങ്ങുമുള്ള വിദ്യാർത്ഥികൾക്കുവേണ്ടി പ്രാർത്ഥിക്കാനുള്ള ദിനം- ഫെബ്രുവരിയിലെ മൂന്നാം ഞായർ, ഇത്തവണ ഫെബ്രുവരി 17. പലർക്കും അജ്ഞാതമായ ഈ പ്രാർത്ഥന ദിനാചരണം ആരംഭിച്ചിട്ട് 120 വർഷം പിന്നിടുന്നു എന്നതാണ് കൗതുകരം. എല്ലാ ക്രിസ്തുമത വിശ്വാസികളും ഒരുമിച്ച് ആചരിക്കുന്ന ദിനം എന്നതുതന്നെയാണ് ഈ ആചരണത്തെ വ്യത്യസ്ഥമാക്കുന്നത്. ഒരുപക്ഷേ, 120 വർഷം എന്ന നീണ്ട കാലയളവ് പിന്നിടുന്ന ചുരുക്കം ചില എക്യുമെനിക്കൽ

 • കർഷകർക്കുവേണ്ടി ശബ്ദമുയർത്തി ‘ഐഫാഡ്’ വേദിയിൽ ഫ്രാൻസിസ് പാപ്പ

  കർഷകർക്കുവേണ്ടി ശബ്ദമുയർത്തി ‘ഐഫാഡ്’ വേദിയിൽ ഫ്രാൻസിസ് പാപ്പ0

  വത്തിക്കാൻ സിറ്റി: രാജ്യാന്തര കാർഷിക വികസന നിധിക്കായുള്ള യു.എന്നിന്റെ റോമിലെ ‘ഇന്റർനാഷണൽ ഫണ്ട് ഫോർ അഗ്രിച്ചക്കൾച്ചറൽ ഡെവലപ്പ്മെന്റി’ന്റെ (ഐഫാഡ്) വേദിയിൽ ആഗോള കർഷകർക്കുവേണ്ടി ശബ്ദമുയർത്തി ഫ്രാൻസിസ് പാപ്പ. ലോകത്ത് ദാരിദ്ര്യം അനുഭവിക്കുന്ന കോടിക്കണക്കിന് ജനങ്ങളെപ്രതി, ഗ്രാമങ്ങളിലേക്കും പുരോഗതി വ്യാപിക്കണമെന്നും ‘ഐഫാഡ്’ എന്ന സംരംഭം ആഗോളകർഷകർക്ക് താങ്ങാകണമെന്നും പാപ്പ ആവശ്യപ്പെട്ടു. രാഷ്ട്രപ്രതിനിധികൾ ഇറ്റാലിയൻ ഭരണസമിതിയുടെ പ്രസിഡന്റ്, രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്ത ‘ഐഫാഡി’ന്റെ 42^ാമത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ്, കർഷകർ ഉൾപ്പെടെയുള്ള പാവങ്ങളുടെ സങ്കടങ്ങളിൽനിന്ന് മുഖം തിരിക്കരുതെന്ന്

 • കൂടുതൽ കുട്ടികളുള്ള കുടുംബമാണോ, ഹംഗറിയാണ് ബെസ്റ്റ്!

  കൂടുതൽ കുട്ടികളുള്ള കുടുംബമാണോ, ഹംഗറിയാണ് ബെസ്റ്റ്!0

  ഹംഗറി: കുടുംബാസൂത്രണം, ദാരിദ്ര്യനിർമാർജനം എന്നിങ്ങനെയുള്ള വാദങ്ങളുയർത്തി ജനനനിരക്ക് വെട്ടിക്കുറയ്ക്കാൻ ലോകം മത്‌സരിക്കുമ്പോൾ, അടിമുടി വ്യത്യസ്ഥരാവുകയാണ് ഹംഗേറിയൻ ഭരണകൂടം. കൂടുതൽ മക്കളുള്ള കുടുംബങ്ങളെ സംരക്ഷിക്കാൻ പ്രസിഡന്റ് വിക്‌ടോർ ഒർബൻ പ്രഖ്യാപിച്ച ഏഴിന പദ്ധതികൾ കേട്ടാൽ അമ്പരക്കാത്തവരുണ്ടാകില്ല. നാല് മക്കളുള്ള അമ്മമാർക്ക് ഇൻകംടാക്‌സ് ഇളവ്, വാഹനം വാങ്ങാൻ സർക്കാർ സഹായം, കുട്ടികൾക്ക് സംരക്ഷണം നൽകുന്ന മുത്തച്ഛനും മുത്തശിക്കും ചൈൽഡ് കെയർ ഫീ അങ്ങനെ നീളുന്ന പദ്ധതികളുടെ ആത്യന്തികലക്ഷ്യം കൂടുതൽ അംഗബലമുള്ള കുടുംബങ്ങളെ പ്രോത്‌സാഹിപ്പിക്കുക എന്നതുതന്നെയാണ്. തലസ്ഥാനമായ ബുദപെസ്റ്റിൽ നടന്ന സമ്മേളനത്തിൽ

 • ഫെബ്രു.15 ഐറിഷ് സഭയിൽ പാപപരിഹാര പ്രാർത്ഥനാദിനം

  ഫെബ്രു.15 ഐറിഷ് സഭയിൽ പാപപരിഹാര പ്രാർത്ഥനാദിനം0

  അയർലൻഡ്: ലൈംഗിക ചൂഷണത്തിനിരയായവരെ അനുസ്മരിച്ച് പാപപരിഹാര പ്രാർത്ഥന നടത്താൻ ഒരുങ്ങി അയർലൻഡിലെ കത്തോലിക്കാസഭ. ലൈംഗിക അതിക്രമത്തിന് ഇരയായവർക്കുവേണ്ടി ഫെബ്രുവരി 15ന് മെഴുകുതിരി തെളിച്ച് പ്രാർത്ഥന നടത്തുമെന്ന് അയർലനൻഡിലെ മെത്രാൻ സമിതി അധ്യക്ഷനും അർമാക്ക് ആർച്ച്ബിഷപ്പുമായ ഇമോൻ മാർട്ടിൻ അറിയിച്ചു. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ദേശീയ മെത്രാൻ സമിതികളിലെ അധ്യക്ഷന്മാർ ഫ്രാൻസിസ് പാപ്പയുമായി വത്തിക്കാനിൽ നടത്തിയ ആദ്യകൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. മറ്റുള്ളവരുടെ മോശമായ പെരുമാറ്റംകൊണ്ട് അനുഭവിക്കേണ്ടിവന്ന ദുരിതങ്ങൾക്ക് സഭ ഒന്നാകെ മാപ്പ് ചോദിക്കുന്നതിന്റെ പ്രതീകമായി അന്നേദിനം കത്തീഡ്രലുകളിലും ഇടവക

 • സമയമായെന്ന് പാത്രിയാർക്കീസ്; ഇറാഖിലേക്ക് പാപ്പ ഉടൻ വരും?

  സമയമായെന്ന് പാത്രിയാർക്കീസ്; ഇറാഖിലേക്ക് പാപ്പ ഉടൻ വരും?0

  ഏർബിൽ: ഇറാഖിലെ സാഹചര്യം നിലവിൽ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഫ്രാൻസിസ് പാപ്പയുടെ സന്ദർശനത്തിന് ക്രമീകരണങ്ങൾ നടത്താമെന്നുമുള്ള ഇറാഖിലെ കൽദായ പാത്രിയാർക്കീസ് ലൂയിസ് റാഫേൽ സാക്കോയുടെ വാക്കുകളിൽ പുതിയ പ്രത്യാശ മെനയുകയാണ് അവിടത്തെ വിശ്വാസീസമൂഹം. പനാമയിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽവെച്ച് ഇറാഖ് സന്ദർശനത്തിനെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ,അതിനു പറ്റിയ സാഹചര്യമില്ലെന്ന ബിഷപ്പുമാരുടെ അഭിപ്രായമാണ് തടസമായി പാപ്പ ഉന്നയിച്ചത്. അതോടൊപ്പം ഇറാഖ് സന്ദർശിക്കാനുള്ള ആഗ്രഹവും പാപ്പ മറച്ചുവെച്ചില്ല. സന്ദർശനത്തിന് അനുകൂലസാഹചര്യം വന്നെത്തി എന്ന കൽദായ പാത്രിയാർക്കീസിന്റെ പ്രസ്താവനയിലൂടെ പ്രസ്തുത തടസങ്ങൾ അകലുമെന്നാണ് നിരീക്ഷകരുടെ കണക്കൂകൂട്ടൽ.

 • ബിഷപ്പ് റോബർട്ട് ഹെക്സ്ഹാം- ന്യൂകാസിൽ ഇടയൻ; സ്ഥാനാരോഹണം മാർച്ച് 25ന്

  ബിഷപ്പ് റോബർട്ട് ഹെക്സ്ഹാം- ന്യൂകാസിൽ ഇടയൻ; സ്ഥാനാരോഹണം മാർച്ച് 25ന്0

  വത്തിക്കാൻ സിറ്റി: ഹെക്സ്ഹാം^ ന്യൂകാസിൽ രൂപതാ ബിഷപ്പായി റോബർട്ട് ബൈറണെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. നിലവിലെ ബിഷപ്പ് ഷെയ്മസ് കണ്ണിംഗ്ഹാം വിരമിക്കുന്നതിനെ തുടർന്നാണ് പുതിയ നിയമനം. രൂപതയുടെ 14-ാമത് ഇടയനായി തിരഞ്ഞെടുക്കപ്പെട്ട റോബർട്ട് ബെറണിന്റെ സ്ഥാനാരോഹണശുശ്രൂഷകൾ ന്യൂകാസിൽ സെന്റ് മേരീസ് കത്തീഡ്രലിൽ മാർച്ച് 25ന് നടക്കും. 1956 സെപ്റ്റംബർ 22ന് മാഞ്ചസ്റ്ററിൽ ജനിച്ച റോബർട്ട് ബൈറേൺ 1985ലാണ് തിരുപ്പട്ടം സ്വീകരിച്ചു. പിന്നീട് 2014, മേയ് 13 ന് ബിർമിങ്ഹാം അതിരൂപത സഹായമെത്രാനായി അഭിഷിക്തനായി. പുതിയ ദൗത്യം ഏറ്റെടുക്കാൻ

 • കുഞ്ഞുങ്ങൾ അൾത്താരയോട് ചേർന്ന് വളരട്ടെ: മാർ സ്റ്റീഫൻ ചിറപ്പണത്ത്

  കുഞ്ഞുങ്ങൾ അൾത്താരയോട് ചേർന്ന് വളരട്ടെ: മാർ സ്റ്റീഫൻ ചിറപ്പണത്ത്0

  അയർലണ്ട്: അൾത്താരയോട് ചേർത്ത് വളർത്തുന്ന കുഞ്ഞുങ്ങളെപറ്റി മാതാപിതാക്കൾക്ക് ആശങ്കപ്പെടേണ്ടിവരില്ലെന്ന് ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്. വിശ്വാസ പരിശീലനം കുടുംബങ്ങളിൽ ആരംഭിക്കണം. ലിറ്റർജിയാണ് ഏറ്റവും വലിയ കാറ്റിക്കിസമെന്നും അദ്ദേഹം പറഞ്ഞു. ഡബ്ലിൻ സീറോ മലബാർ സഭയുടെ കുർബാന സെന്ററുകളിലെ കമ്മറ്റി അംഗങ്ങളുമായി സംസാരിക്കുകയായിരുന്നു ബിഷപ്പ്. ദൈവതിരുമുമ്പിൽ മുട്ടുകുത്തുന്ന മാതാപിതാക്കളുടെ കുട്ടികളിലാണ് ദൈവവിളി കാണപ്പെടുന്നത്. ശക്തമായ ദൈവവിശ്വാസവും സഭാ സ്‌നേഹവും ഉള്ള അയർലണ്ടിലെ സീറോ മലബാർ വിശ്വാസ സമൂഹത്തിൽനിന്ന് ധാരാളം ദൈവവിളികൾ ഉണ്ടാകുമെന്ന പ്രത്യാശയും ബിഷപ്പ് പ്രകടിപ്പിച്ചു. നമ്മുടെ വിശ്വാസത്തിലും

 • ക്രൈസ്തവരുടെ സംരക്ഷണം: ഭരണകൂടത്തെ ‘ചോദ്യംചെയ്ത്’ ബ്രിട്ടീഷ് എം.പി

  ക്രൈസ്തവരുടെ സംരക്ഷണം: ഭരണകൂടത്തെ ‘ചോദ്യംചെയ്ത്’ ബ്രിട്ടീഷ് എം.പി0

  ലണ്ടൻ: ആഗോളതലത്തിൽ നടക്കുന്ന ക്രൈസ്തവവിരുദ്ധ പീഡനങ്ങൾക്കെതിരെ ബ്രിട്ടൺ എന്ത് നടപടി സ്വീകരിച്ചു? ഇക്കാര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിക്ക് സ്‌കോട്ടിഷ് നാഷണൽ പാർട്ടി എം.പി ഡേവിഡ് ലിൻഡൻ 50 ചോദ്യങ്ങൾ കൈമാറിയ സംഭവം ചർച്ചയാകുന്നു. ഓപ്പൺഡോഴ്‌സിന്റെ വേൾഡ് വാച്ച് ലിസ്റ്റിൽ ഉൾപ്പെട്ട, ക്രിസ്ത്യാനികൾ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന 50 രാഷ്ട്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ഓരോ രാഷ്ട്രത്തിന്റേയും പേര് വെച്ച് എഴുതിയ 50 ചോദ്യങ്ങളാണ് എം.പി ഡേവിഡ് ലിൻഡൻ, സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഫോറിൻ ആൻഡ് കോമൺവെൽത്ത്

Latest Posts

Don’t want to skip an update or a post?