Follow Us On

01

December

2022

Thursday

 • ഗർഭച്ഛിദ്രത്തിൽനിന്ന് രക്ഷപ്പെടുത്തി കണ്ണിമ ചിമ്മാതെ കാത്തുപാലിച്ച കുഞ്ഞിനെ സ്വർഗത്തിലേക്ക് യാത്രയാക്കി ക്രൈസ്തവ ദമ്പതികൾ

  ഗർഭച്ഛിദ്രത്തിൽനിന്ന് രക്ഷപ്പെടുത്തി കണ്ണിമ ചിമ്മാതെ കാത്തുപാലിച്ച കുഞ്ഞിനെ സ്വർഗത്തിലേക്ക് യാത്രയാക്കി ക്രൈസ്തവ ദമ്പതികൾ0

  ഗർഭച്ഛിദ്രം ചെയ്യുന്നതാണ് ഉചിതമെന്ന ഡോക്ടർമാരുടെ ഉപദേശങ്ങൾക്ക് മാതാപിതാക്കൾ ചെവികൊടുക്കാത്തതുകൊണ്ടുമാത്രം ഈ ലോകത്തിൽ ജനിക്കാൻ ഭാഗ്യം ലഭിച്ച ഒന്നര വയസുകാരൻ ഇമ്മാനുവൽ യാത്രയായി. ആ കുഞ്ഞുമാലാഖ ഇനി ഈ ഭൂമിയിലില്ലെങ്കിലും നിത്യവും രോഗക്കിടക്കയിലായ ആ കുഞ്ഞിനെ കണ്ണിമ ചിമ്മാതെ കാത്തുപാലിച്ചുകൊണ്ട് ആ മലയാളി ദമ്പതികൾ പകർന്ന ജീവന്റെ സാക്ഷ്യം ശ്രദ്ധേയമാകുകയാണ്. ആ കുഞ്ഞിന്റെ ജനനം നിങ്ങളുടെ സന്തോഷം കൊടുത്തുമെന്ന് സകലരും പറഞ്ഞിട്ടും ദൈവം തന്ന ഉദരഫലത്തെ അതുപോലെതന്നെ സ്വീകരിച്ച ആ അമ്മയുടെ പേര് മിലി, അപ്പന്റെ പേര് സോജൻ.

 • ‘റെഡ് വെനസ്‌ഡേ’: പീഡിത ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നവം.23ന് ദൈവാലയങ്ങൾ ചുവപ്പ് അണിയും!

  ‘റെഡ് വെനസ്‌ഡേ’: പീഡിത ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നവം.23ന് ദൈവാലയങ്ങൾ ചുവപ്പ് അണിയും!0

  യു.കെ: വിശ്വാസത്തെപ്രതി ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പൊന്തിഫിക്കൽ സംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ (എ.സി.എൻ) രാജ്യാന്തര തലത്തിൽ സംഘടിപ്പിക്കുന്ന ‘റെഡ് വെനസ്ഡേ’ (ചുവപ്പ് ബുധൻ) ആചരണം നവംബർ 23ന്. രക്തസാക്ഷിത്വത്തിന്റെ പ്രതീകമായ ചുവപ്പ് നിറത്തിൽ ദൈവാലയങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ നിർമിതികൾ വർണാഭമാക്കുന്നതാണ് അന്നേ ദിനത്തിന്റെ പ്രധാന സവിശേഷത. ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവരിലേക്ക് ലോകശ്രദ്ധ ക്ഷണിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഉദ്യമത്തിൽ ഈ വർഷം നിരവധി ദൈവാലയങ്ങളും സ്മാരകങ്ങളും പൊതുമന്ദിരങ്ങളും അണിചേരുമെന്ന്

 • ബഹറൈൻ കത്തീഡ്രലിലെ മരിയൻ തിരുരൂപത്തിനു മുന്നിൽ ലോകജനതയെ സമർപ്പിച്ച് ഫ്രാൻസിസ് പാപ്പ

  ബഹറൈൻ കത്തീഡ്രലിലെ മരിയൻ തിരുരൂപത്തിനു മുന്നിൽ ലോകജനതയെ സമർപ്പിച്ച് ഫ്രാൻസിസ് പാപ്പ0

  മനാമ: പേർഷ്യൻ ഗൾഫിന്റെ സ്വർഗീയ മധ്യസ്ഥയായ ‘ഔർ ലേഡി ഓഫ് അറേബ്യ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പരിശുദ്ധ ദൈവമാതാവിന്റെ തിരുരൂപത്തിനു മുന്നിൽ ലോകജനതയെ സമർപ്പിച്ച് ഫ്രാൻസിസ് പാപ്പ. ലോകസമാധാനം എന്ന നിയോഗവുമായി ബഹറൈനിലെ ‘ഔർ ലേഡി ഓഫ് അറേബ്യ’ കത്തീഡ്രലിൽ സംഘടിപ്പിച്ച സഭൈക്യ പ്രാർത്ഥനയ്ക്ക് എത്തിയപ്പോഴാണ് ദൈവമാതാവിന്റെ സന്നിധിയിൽ പാപ്പ പ്രാർത്ഥനാ നിരതനായത്. നോർത്ത് അറേബ്യൻ വികാരിയത്തിന്റെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് പോൾ ഹിൻഡറിന്റെ നേതൃത്വതിൽ ഊഷ്മള സ്വീകരണമാണ് പാപ്പയ്ക്ക് ഒരുക്കിയത്. ദൈവാലയത്തിൽ പ്രവേശിച്ച പാപ്പ മാതാവിന്റെ തിരുരൂപം

 • ബഹറൈൻ പേപ്പൽ പര്യടനത്തിന്റെ ലോഗോ ഒരുക്കിയത് മലയാളി; അഭിമാന നിമിഷത്തിൽ കോട്ടയം സ്വദേശി പ്രവീൺ

  ബഹറൈൻ പേപ്പൽ പര്യടനത്തിന്റെ ലോഗോ ഒരുക്കിയത് മലയാളി; അഭിമാന നിമിഷത്തിൽ കോട്ടയം സ്വദേശി പ്രവീൺ0

  ബഹറൈൻ പേപ്പൽ പര്യടനത്തിന്റെ ലോഗോ തയാറാക്കിയത് മലയാളിയുടെ കരങ്ങൾ. കോട്ടയം സ്വദേശിയായ ഫ്രീലാൻഡ്‌സ് ഡിസൈനർ പ്രവീൺ ഐസക്കാണ് ആ അനുഗൃഹീത കലാകാരൻ. ബഹറൈന്റെ ചരിത്രത്തിൽ ആദ്യമായി നടക്കുന്ന പേപ്പൽ പര്യടനത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിനെ കുറിച്ച് ചോദിക്കുമ്പോൾ ‘എല്ലാം ദൈവകരുണയാണ്,’ എന്ന് പറഞ്ഞുകൊണ്ട് വിനയാന്വിതനാകുകയാണ് പ്രവീൺ. 2019ൽ നടന്ന യു.എ.ഇയിലെ പേപ്പൽ പര്യടനത്തിന്റെ ലോഗോ തയാറാക്കിയതിനു പിന്നിലും പ്രവീണിന്റെ കരങ്ങളായിരുന്നു. അതുകൊണ്ടുതന്ന, പ്രവീണിനെ സംബന്ധിച്ചിടത്തോളം ഇരട്ടിമധുരത്തിന്റെ നിമിഷങ്ങളാണിത്. അദ്ദേഹത്തെ കുറിച്ച് അടുത്തറിയുമ്പോൾ, ഭാഗ്യത്തിനപ്പുറം ദൈവം നൽകിയ അസുലഭ

 • ബഹറൈനിൽ ഫ്രാൻസിസ് പാപ്പയ്ക്ക് ആവേശോജ്വല വരവേൽപ്പ്

  ബഹറൈനിൽ ഫ്രാൻസിസ് പാപ്പയ്ക്ക് ആവേശോജ്വല വരവേൽപ്പ്0

  മനാമ: ‘സന്മനസുള്ളവർക്ക് സമാധാനം,’ എന്ന ആപ്തവാക്യവുമായി ബഹറൈനിൽ നാലുദിന പര്യടനത്തിനെത്തിയ ഫ്രാൻസിസ് പാപ്പയ്ക്ക് ആവേശോജ്വല സ്വീകരണവുമായി ബഹറൈൻ ജനത. രാജ്യത്ത് ആദ്യമായി വന്നെത്തിയ വിശുദ്ധ പത്രോസിന്റെ പിൻഗാമിയെ ബഹറൈൻ ഹൃദയംകൊണ്ട് വരവേറ്റൽക്കുന്ന കാഴ്ചകൾക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. മുന്നിലും പിന്നിലും അണിനിരന്ന കുതിരപ്പടയാളികളുടെ അകമ്പടിയോടെ രാജകീയമായിരുന്നു പാപ്പയ്ക്ക് നൽകിയ സ്‌നേഹോഷ്മള വരവേൽപ്പ്! പ്രാദേശികസമയം വൈകിട്ട് 4.45ന് അവാലിയിലെ സഖിർ എയർബേസിൽ വിമാനമിറങ്ങിയ പാപ്പയെ ബഹറൈൻ ഭരണാധികാരി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയും ഉന്നത കാബിനറ്റ്

 • പീഡിത ക്രൈസ്തവരെ സംരക്ഷിക്കുന്ന ഹംഗേറിയൻ  പ്രധാനമന്ത്രി അർമേനിയൻ കത്തോലിക്കാ സഭയുടെ  ബഹുമതി; വിക്ടർ ഓർബന് ‘സെന്റ് ക്രോസ് മെഡൽ’

  പീഡിത ക്രൈസ്തവരെ സംരക്ഷിക്കുന്ന ഹംഗേറിയൻ  പ്രധാനമന്ത്രി അർമേനിയൻ കത്തോലിക്കാ സഭയുടെ  ബഹുമതി; വിക്ടർ ഓർബന് ‘സെന്റ് ക്രോസ് മെഡൽ’0

  ബുഡാപെസ്റ്റ്: ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവരെ സംരക്ഷിക്കുന്നതിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തുന്ന ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബന് അർമേനിയൻ കത്തോലിക്കാ സഭയുടെ ബഹുമതി. അർമേനിയൻ കാത്തലിക് പാത്രിയാർക്കീസ് റാഫേൽ ബെഡ്‌റോസ് മിനാസിയൻ 21-ാമൻ ഹംഗേറിയൻ പ്രധാനമന്ത്രിയുടെ കാര്യാലയമായ ‘കർമ്മേലിറ്റ’യിൽ നേരിട്ടെത്തിയാണ് ‘സെന്റ് ക്രോസ് മെഡൽ’ വിക്ടർ ഓർബന് സമ്മാനിച്ചത്. ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ കുറിച്ച് ശബ്ദം ഉയർത്തുന്നതിൽ മാത്രമല്ല പീഡിത ക്രൈസ്തവർക്ക് അവശ്യവസ്തുക്കൾ ലഭ്യമാക്കുന്നതിലും ആരാധനാ സൗകര്യങ്ങൾ ഒരുക്കുന്നതിലുംവരെ ശ്രദ്ധേയമായ ഇടപെടലുകളാണ് വിക്ടർ ഓർബന്റെ നേതൃത്വത്തിലുള്ള ഹംഗേറിയൻ ഭരണകൂടം

 • ബഹറൈൻ ജനതയുടെ മനസ് കീഴടക്കാൻ പാപ്പ ഇന്ന് വന്നണയും! ചരിത്രനിമിഷങ്ങൾ ശാലോം വേൾഡിൽ തത്‌സമയം 

  ബഹറൈൻ ജനതയുടെ മനസ് കീഴടക്കാൻ പാപ്പ ഇന്ന് വന്നണയും! ചരിത്രനിമിഷങ്ങൾ ശാലോം വേൾഡിൽ തത്‌സമയം 0

  മനാമ: ലോകമെമ്പാടുമുള്ള 135 കോടിയിൽപ്പരംവരുന്ന കത്തോലിക്കാ വിശ്വാസികളുടെ പരമാചാര്യന്റെ പ്രഥമ സന്ദർശനം അവിസ്മരണീയമാക്കാനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കി ബഹറൈൻ. നവംബർ മൂന്നു മുതൽ ആറുവരെയാണ് വിശുദ്ധ പത്രോസിന്റെ 266-ാം പിൻഗാമിയായ ഫ്രാൻസിസ് പാപ്പ ബഹറൈനിൽ പര്യടനത്തിന് എത്തുന്നത്. ‘ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം,’ എന്ന ആപ്തവാക്യവുമായി ബഹറൈനിൽ പാപ്പ വിമാനമിറങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ, ചരിത്രത്തിൽ ഇടംപിടിക്കുന്ന ഈ പേപ്പൽ പര്യടനം ലോകമെങ്ങും എത്തിക്കാൻ ശാലോം വേൾഡും ഒരുങ്ങിക്കഴിഞ്ഞു. ബഹറൈൻ ഭരണാധികാരി ഹമാദ് ബിൻ ഇസ അൽ ഖലീഫ രാജാവിന്റെ

 • പരിശുദ്ധ ദൈവമാതാവിന്റെ 40 പ്രത്യക്ഷീകരണങ്ങൾ ഒരൊറ്റ വേദിയിൽ; അണിചേർന്നത് തൃശൂരിലെ 40 വനിതകൾ

  പരിശുദ്ധ ദൈവമാതാവിന്റെ 40 പ്രത്യക്ഷീകരണങ്ങൾ ഒരൊറ്റ വേദിയിൽ; അണിചേർന്നത് തൃശൂരിലെ 40 വനിതകൾ0

  തൃശൂർ: വേളാങ്കണ്ണി മാതാവ്, കെട്ടുകൾ അഴിക്കുന്ന മാതാവ്, ഗ്വാഡലൂപ്പെ മാതാവ്, ലാസലൈറ്റ് മാതാവ്, ഫാത്തിമാ മാതാവ്, കർമല മാതാവ്, അമലോത്ഭവ മാതാവ്… ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന 40 മരിയൻ പ്രത്യക്ഷീകരണങ്ങൾ ഒരൊറ്റ വേദിയിൽ! ജപമാലമാസ സമാപനത്തോട് അനുബന്ധിച്ച് തൃശൂരിലെ മുക്കാട്ടുകര സെന്റ് ജോർജ് ദൈവാലയത്തിൽ സംഘടിപ്പിച്ച മരിയൻ പ്രത്യക്ഷീകരണങ്ങളുടെ പ്രദർശനം വിശ്വാസികൾക്ക് സമ്മാനിച്ചത് അവിസ്മരണീയമായ അനുഭവമാണ്. വികാരി ഫാ. പോൾ തേയ്ക്കാനത്ത് മുന്നോട്ടുവെച്ച ആശയത്തോട് ഇടവക ജനം ഒന്നടങ്കം ചേർന്നുനിന്നതിന്റെ ഫലമായിരുന്നു ‘അമ്മയ്ക്കരികെ’ എന്ന പേരിൽ

Latest Posts

Don’t want to skip an update or a post?