റോം: ‘ഇന്റർനാഷ്ണൽ ഡേ ഫോർ ദ എലിമിനേഷൻ ഓഫ് വയലൻസ് എഗൈൻസ്റ്റ് വുമൺ’ ദിനാചരണത്തോടനുബന്ധിച്ചു നടന്ന റാലിക്കിടെ റോമിലെ പ്രോലൈഫ് സംഘടന ‘പ്രോവിറ്റ ആൻഡ് ഫാമിഗ്ലിയ’യുടെ ഓഫിസിന് നേരെ നടന്ന അക്രമത്തെ ഇറ്റലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി അപലപിച്ചു. റാലിയിൽ പങ്കെടുത്തവർ ഓഫീസിന്റെ ജനാലകൾ തകർക്കുകയും, ഭ്രൂണഹത്യ അനുകൂല മുദ്രാവാക്യങ്ങൾ ഭിത്തിയിൽ എഴുതുകയും ചെയ്തു. കലാപത്തിലൂടെയും, ഭയപ്പെടുത്തലിലൂടെയും സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണത്തിനെതിരെ എങ്ങനെയാണ് പോരാടാൻ സാധിക്കുന്നതെന്ന് ‘എക്സി’ൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ മെലോണി ചോദിച്ചു.
ഇറ്റലിയിൽ എല്ലാ വർഷവും നടക്കുന്ന പ്രോലൈഫ് റാലിക്ക് ചുക്കാൻ പിടിക്കുന്ന സംഘടനയാണ് പ്രോവിറ്റ ആൻഡ് ഫാമിഗ്ലിയ. കഴിഞ്ഞ വർഷം റോമിൽ നടന്ന എൽ. ജി. ബി. റ്റി റാലിക്കിടയിലും ഇവരുടെ ഓഫീസിന് നേരെ അക്രമണം നടത്തിയിരുന്നു. ഓഫീസിനുള്ളിൽ പൊട്ടിത്തെറിച്ച ജനാലകൾക്കടുത്തു ആയുധവും കണ്ടെത്തിയതായി പ്രോലൈഫ് അസോസിയേഷൻ വെളിപ്പെടുത്തി. ഫെമിനിസ്റ്റ്, ട്രാൻസ് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ കാപട്യത്തെ അക്ഷരാർത്ഥത്തിൽ പ്രകടമാക്കുന്നതാണ് ആക്രമണമെന്ന് സംഘടന വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *