Follow Us On

12

May

2025

Monday

  • ‘ഞാന്‍ പാപിയാണെന്ന് നിങ്ങള്‍ക്ക് പറയാം, പക്ഷേ ഒരിക്കലും …’ ഫ്രാന്‍സിസ് മാര്‍പാപ്പ  പറഞ്ഞത്

    ‘ഞാന്‍ പാപിയാണെന്ന് നിങ്ങള്‍ക്ക് പറയാം, പക്ഷേ ഒരിക്കലും …’ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത്0

    ‘ഞാന്‍ ഒരു പാപിയാണെന്ന് നിങ്ങള്‍ക്ക് പറയാം. പക്ഷേ ഞാന്‍ ഉക്രെയ്നെ സ്‌നേഹിക്കുന്നില്ലെന്ന് പറയാന്‍ നിങ്ങള്‍ക്ക് അവകാശമില്ല.’  ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞ ഈ വാക്കുകള്‍ ഡെനിസ് കോലിയാഡ ഒരിക്കലും  മറക്കില്ല. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചില പ്രസ്താവനകളുടെ പേരില്‍ ഉക്രെയ്‌നിലെ പലരും അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ച സമയമായിരുന്നു അത്. അതിന് മറുപടിയായി ഡെനീസ് ഇപ്രകാരം പറഞ്ഞു,’പരിശുദ്ധ പിതാവേ, വേദന കൊണ്ട് നിലവിളിക്കുന്ന ഒരാള്‍ക്ക് വിശദീകരിച്ചു കൊടുത്തില്ലെങ്കില്‍ ഒരു നല്ല വാക്ക് പോലും മുറിവായി മാറും. യുദ്ധത്തിന്റെ കാര്യത്തില്‍ ഏറ്റവും നല്ല

  • മറക്കാന്‍ കഴിയാത്ത  ആശീര്‍വാദം

    മറക്കാന്‍ കഴിയാത്ത ആശീര്‍വാദം0

    വത്തിക്കാനില്‍നിന്നും സിസ്റ്റര്‍ ജാസ്മിന്‍ എസ്‌ഐസി വത്തിക്കാന്‍ കൊട്ടാരത്തിന്റെ പുണ്യഭൂമിയില്‍, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സമീപത്ത് നില്ക്കാന്‍ കഴിഞ്ഞ നിമിഷങ്ങള്‍ ജീവിതത്തിലൊരിക്കലും മറക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ കണ്ണുകളില്‍ കണ്ട ദയയും സ്‌നേഹവും ഇന്നും എന്റെ ഹൃദയത്തില്‍ തെളിഞ്ഞുനില്‍ക്കുന്നു. കേരളത്തില്‍നിന്ന് റോമിലേക്ക് പഠനത്തിനായി വന്നതുമുതല്‍ ഒരു പ്രാര്‍ത്ഥനപോലെ മനസില്‍ കൊണ്ടുനടന്നിരുന്ന ആഗ്രഹമായിരുന്നു മാര്‍പാപ്പയെ തൊട്ടടുത്ത് കാണമെന്നത്. പറ്റിയാല്‍ വിശുദ്ധമായ ആ കരങ്ങളില്‍ ഒന്നു ചുംബിക്കണമെന്ന്. അതുകൊണ്ടുതന്നെ ക്രിസ്മസ്, ഈസ്റ്റര്‍ തുടങ്ങിയ പ്രധാന തിരുനാളുകളില്‍ മാര്‍പാപ്പ അര്‍പ്പിക്കുന്ന പരിശുദ്ധ കുര്‍ബാനകളില്‍ പങ്കുകൊള്ളാന്‍ ശ്രമിച്ചിരുന്നു.

  • ഉക്രെയ്‌നെ ഹൃദയത്തില്‍ സൂക്ഷിച്ച പാപ്പ

    ഉക്രെയ്‌നെ ഹൃദയത്തില്‍ സൂക്ഷിച്ച പാപ്പ0

    സിസ്റ്റര്‍ ലിജി പയ്യപ്പിള്ളി ഏറെ നന്ദിയോടെയാണ് ഉക്രെയ്ന്‍ ജനത പോപ്പ് ഫ്രാന്‍സിസിനെ ഓര്‍ക്കുന്നത്. ഇത്രയധികം വേദനയോടെ ഉക്രെയിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടലുകള്‍ നടത്തുകയും ചെയ്ത് മറ്റൊരു ലോകനേതാവ് ഇല്ല. റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മാര്‍പാപ്പ പലവിധത്തില്‍ ശ്രമിച്ചിട്ടുണ്ട്. റഷ്യ ഉക്രെയ്‌നില്‍നിന്നും പിടിച്ചുകൊണ്ടുപോയ തടവുകാരില്‍ പലരെയും തിരിച്ചുവിട്ടതിന് കാരണം മാര്‍പാപ്പയുടെ ഇടപെടലാണ്. അതുപോലെ റഷ്യ തട്ടിക്കൊണ്ടുപോയി മുറിവേറ്റ കുറെ കുട്ടികള്‍ക്ക് മാര്‍പാപ്പ വത്തിക്കാന്‍ ഹോസ്പിറ്റലില്‍ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തിരുന്നു. മുറിവേറ്റ സ്ത്രീകളെയും അനേകം ഉക്രെയ്ന്‍ പട്ടാളക്കാരെയും അടക്കം

  • മൈതാനംപോലെ  മനസുള്ളൊരു പാപ്പ

    മൈതാനംപോലെ മനസുള്ളൊരു പാപ്പ0

    ഫാ. മാത്യു ആശാരിപറമ്പില്‍ എന്റെ അടുത്ത സുഹൃത്തായ ഒരു മുന്‍ എംഎല്‍എ ഉണ്ട്. വിശ്വാസപൈതൃകമുള്ള കത്തോലിക്ക കുടുംബത്തില്‍ ജനിച്ച്, പത്താം ക്ലാസുവരെ അള്‍ത്താര ബാലനായി ശുശ്രൂഷ ചെയ്ത അദ്ദേഹം ഇന്ന് വിശ്വാസ അനുഷ്ഠാനങ്ങളില്‍നിന്നും തെല്ല് അകലെയാണ്. കുറച്ചു നാളുകള്‍ക്കുമുമ്പ് അദ്ദേഹം സംഭാഷണമധ്യേ ഇങ്ങനെ പങ്കുവച്ചു. ‘സഭാപ്രവര്‍ത്തനങ്ങളില്‍നിന്ന് ഞാന്‍ ഏറെ ദൂരെയാണെങ്കിലും ഈ ദിവസങ്ങളില്‍ ക്രിസ്തീയ വിശ്വാസത്തോടും സഭയോടും ഇത്തിരി അടുപ്പവും ആകര്‍ഷണവും എനിക്ക് തോന്നുന്നുണ്ട്. സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പ എന്നെ അത്ഭുതപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ചിന്തകളും പഠനങ്ങളും

  • അത്ഭുതങ്ങളുടെ  പാപ്പ

    അത്ഭുതങ്ങളുടെ പാപ്പ0

    ഫാ. തോമസ് തറയില്‍ (കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍) പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ നമ്മോട് വിടപറഞ്ഞ് തന്റെ പ്രത്യാശയുടെ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി സ്വര്‍ഗപിതാവിന്റെ ഭവനത്തിലേക്ക് യാത്രയായിരിക്കുന്നു. ആകസ്മികതകളുടെ അതിലുപരി അത്ഭുതങ്ങളുടെ ഒരു പാപ്പ എന്ന് വേണമെങ്കില്‍ ഫ്രാന്‍സിസ് പാപ്പയെ നമുക്ക് വിളിക്കാം. തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹം സ്വീകരിച്ച പേരു മുതല്‍ വളരെ വ്യത്യസ്തനായിരുന്നു ഫ്രാന്‍സിസ് പാപ്പ. ചരിത്രത്തില്‍ ഒരു പാപ്പയും സ്വീകരിച്ചിട്ടില്ലാത്ത ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ചുകൊണ്ട് തന്റെ ശ്രേഷ്ഠാചാര്യ ശുശ്രൂഷ അവിടുന്ന് ആരംഭിച്ചു. 12 വര്‍ഷങ്ങള്‍

  • വിവാ ഇല്‍ പാപ്പ

    വിവാ ഇല്‍ പാപ്പ0

    കെ. ജെ. മാത്യു, മാനേജിംഗ് എഡിറ്റര്‍ ജാതി, മത വര്‍ണ വര്‍ഗ ഭേദമെന്യേ ലോകമെമ്പാടും അനസ്യൂതം പ്രകാശം ചൊരിഞ്ഞുകൊണ്ടിരുന്ന കരുണയുടെ സൂര്യന്‍ അസ്തമിച്ചു. തികച്ചും അപ്രതീക്ഷിതമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഇറ്റലിയിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പരിശുദ്ധ പിതാവ് മരണത്തിന്റെ വക്കോളമെത്തിയിരുന്നു. അദ്ദേഹത്തിന്റെ മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുവാന്‍ ആശുപത്രി പരിസരത്ത് തമ്പടിച്ചിരുന്ന മാധ്യമപ്രവര്‍ത്തകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്നു. വിശുദ്ധവാര തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത പിതാവ് തന്റെ അവസാന ഈസ്റ്റര്‍ സന്ദേശം നല്‍കുകയും നഗരത്തിനും

  • അമ്മമടിത്തട്ട് തിരഞ്ഞെടുക്കാന്‍ കാരണമുണ്ട്!

    അമ്മമടിത്തട്ട് തിരഞ്ഞെടുക്കാന്‍ കാരണമുണ്ട്!0

    സഭയുടെ പരമ്പര്യങ്ങളില്‍നിന്ന് വ്യത്യസ്തമായി തന്റെ കല്ലറ മരിയ മജോരെ ദൈവാലയത്തില്‍ മതിയെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞത് പരിശുദ്ധ ദൈവമാതാവിലൂടെ അക്കാര്യം വെളിപ്പെടുത്തിക്കിട്ടിയതിനാലാണ്. റോമിലെ സെന്റ് മേരീസ് ബസിലിക്ക സഹാദ്ധ്യക്ഷനായ കര്‍ദിനാള്‍ റൊളണ്ടാസ് മക്രിക്കാസ് ആണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ”2022 ല്‍  സെന്റ് മേരി മേജര്‍  ദേവാലയത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പാപ്പയുമായി ഞാന്‍  ചര്‍ച്ച ചെയ്യുകയായിരുന്നു.’അദ്ദേഹത്തിന് ഈ ദൈവാലയത്തോട് വളരെ അടുപ്പമുണ്ടായിരുന്നു. ഈ ദേവാലയത്തില്‍ സ്ഥാപിതമായ  മരിയന്‍ ഐക്കണില്‍ അദ്ദേഹത്തിന് വലിയ വിശ്വാസമായിരുന്നു. സമയം കിട്ടുമ്പോഴെല്ലാം

  • ബോറടിക്കുമ്പോള്‍ എന്ത് ചെയ്യും? പാപ്പാ പറഞ്ഞ മറുപടി നമ്മെ അതിശയിപ്പിക്കും!

    ബോറടിക്കുമ്പോള്‍ എന്ത് ചെയ്യും? പാപ്പാ പറഞ്ഞ മറുപടി നമ്മെ അതിശയിപ്പിക്കും!0

    കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫ്രാന്‍സിസ് പാപ്പാ  വത്തിക്കാനില്‍ സെമിനാരിക്കാരുടെ ഒരു മീറ്റിങ്ങില്‍ പങ്കെടുക്കുകയായിരുന്നു. അന്ന്  ഒരു ഡീക്കന്‍ വളരെ ആകാംക്ഷപൂര്‍വ്വം പാപ്പയോടു ചോദിച്ചു; ‘പാപ്പയുടെ ഒരു ദിവസത്തെ പ്രാര്‍ത്ഥന സമയം എത്രയാണ്?’ അപ്പോള്‍ മാര്‍പാപ്പ പറഞ്ഞു; ‘ഞാന്‍ പരിശുദ്ധ കുര്‍ബാനയ്ക്കു മുന്‍പില്‍ ആരാധനയ്ക്കായി ഒത്തിരി സമയം  ഇരിക്കും, അങ്ങനെ ഇരിക്കുന്നത് വളരെ നല്ലതാണ്.’ അപ്പോള്‍ ഡീക്കന്‍ രസകരമായി ഒരു ചോദ്യം കൂടി ചോദിച്ചു; ‘അങ്ങനെ ഇരിക്കുമ്പോള്‍ ബോറടിക്കില്ലേ?’ മാര്‍പാപ്പ ചിരിച്ചു കൊണ്ട് പറഞ്ഞു, തീര്‍ച്ചയായും ബോറടിക്കും. ‘അപ്പോള്‍

Latest Posts

Don’t want to skip an update or a post?