കാക്കനാട്: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സീറോമലബാര്‍ സഭയിലെ എല്ലാ ആഘോഷപരിപാടികളും റദ്ദാക്കിയതായി സീറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ സര്‍ക്കുലര്‍. ഇടവകതിരുനാളുകള്‍ ഉള്‍പ്പടെ സഭയിലെ ദൈവാലയങ്ങളും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങള്‍ക്കും ഇത് ബാധകമാണെന്നും ഒഴിവാക്കാനാവാത്ത ചടങ്ങുകള്‍ ആഘോഷങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിക്കൊണ്ട് നടത്തണമെന്നും മേജര്‍ ആര്‍ച്ചുബിഷപ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. കൂടാതെ സീറോ മലബാര്‍ സഭയിലെ എല്ലാ ദൈവാലയങ്ങളിലും സ്ഥാപനങ്ങളിലും മാര്‍പാപ്പയുടെ മരണവാര്‍ത്ത അറിയിച്ചുകൊണ്ടുള്ള മണിമുഴക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. പരിശുദ്ധ പിതാവിന്റെ ആത്മാവിനെ ദൈവത്തിന്റെ കരുണയ്ക്ക് ഭരമേല്‍പ്പിച്ച് പ്രാര്‍ത്ഥിക്കാനും മാര്‍ തട്ടില്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *