Follow Us On

01

June

2025

Sunday

ആ കണ്ണുകള്‍ തുറന്നിരിക്കുകയായിരുന്നു…

ആ കണ്ണുകള്‍ തുറന്നിരിക്കുകയായിരുന്നു…

”ഞാന്‍ ഫ്രാന്‍സിസ് പാപ്പയുടെ മുറിയിലേക്ക് പ്രവേശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ തുറന്നിരിക്കുകയായിരുന്നു. അദ്ദേഹത്തിന് ശ്വാസപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഞാന്‍ ഉറപ്പുവരുത്തി. എന്നിട്ട് അദ്ദേഹത്തെ പേരുചൊല്ലി വിളിച്ചു, പക്ഷേ അദ്ദേഹം പ്രതികരിച്ചില്ല.
ഞാന്‍ അദ്ദേഹത്തിന് ചില ഉദ്ദീപനങ്ങള്‍ നല്കിനോക്കി, പക്ഷേ വേദനാജനകമായ ഉദ്ദീപനങ്ങളോടുപോലും പ്രതികരിച്ചില്ല. അദ്ദേഹം അബോധാവസ്ഥയിലേക്ക് വീണിരുന്നു.

ഇപ്പോള്‍ അദ്ദേഹം മൃതപേടകത്തില്‍ കിടക്കുകയാണ്, ശനിയാഴ്ച നടക്കുന്ന സംസ്‌കാരകര്‍മ്മങ്ങള്‍ക്കുമുമ്പ്‌ ആ ശരീരം ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍ വരിനില്ക്കുന്നു.”
ഡോ. അല്‍ഫിയേരിയുടെ വാക്കുകളാണിത്. ”ചിലര്‍ പാപ്പയെ ആശുപത്രിയിലെത്തിക്കാമെന്ന് അഭിപ്രായപ്പെട്ടു. പക്ഷേ അദ്ദേഹം വഴിയില്‍വച്ച് മരിച്ചേക്കുമായിരുന്നു,” ഡോക്ടര്‍ പറഞ്ഞു. ”സി.ടി സ്‌കാന്‍ ചെയ്യുന്നത് വ്യക്തമായ ചിത്രം ലഭിക്കാന്‍ കാരണമാക്കുമെങ്കിലും മറ്റ് ഉപകാരമൊന്നുമില്ല. ഒരു മണിക്കൂറിനകമെങ്കിലും ജീവന്‍ നഷ്ടമാകുന്ന വിധത്തിലുള്ള സട്രോക്ക് ആയിരുന്നു പാപ്പയ്ക്കുണ്ടായത്,” ഡോക്ടര്‍ വിശദീകരിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?