Follow Us On

17

January

2025

Friday

ഹംഗറി ക്രിസ്ത്യൻ രാഷ്ട്രം തന്നെയെന്ന് ലോക ജനതയെ വീണ്ടും ഓർമിപ്പിച്ച് പ്രസിഡന്റ് കാറ്റലിൻ നൊവാക്

ഹംഗറി ക്രിസ്ത്യൻ രാഷ്ട്രം തന്നെയെന്ന് ലോക ജനതയെ വീണ്ടും ഓർമിപ്പിച്ച് പ്രസിഡന്റ്  കാറ്റലിൻ നൊവാക്

ബുഡാപെസ്റ്റ്: നിർവചനം കൊണ്ടും പ്രവൃത്തികൊണ്ടും ഹംഗറി ഒരു ക്രിസ്ത്യൻ രാഷ്ട്രമാണെന്ന് വീണ്ടും ലോകജനതയെ ഓർമിപ്പിച്ച് ഹംഗേറിയൻ പ്രസിഡൻറ് കാറ്റലിൻ നൊവാക്. ഹംഗറിയുടെ ക്രിസ്ത്യൻ വേരുകളെ സംബന്ധിച്ച് കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ സമ്മേളിച്ച സിംപോസിയത്തിലാണ് അവർ ധീരവും ശക്തവുമായ ഈ പ്രസ്താവന നടത്തിയത്. ‘ബോണം കമ്മ്യൂൺ ഫൗണ്ടേഷ’ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സിംപോസിയത്തിൽ ലോകത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പണ്ഡിതർ സന്നിഹിതരായിരുന്നു.

ഹംഗറിയൻ സമൂഹത്തിലും രാഷ്ട്രീയത്തിലും ക്രിസ്ത്യൻ മൂല്യങ്ങൾ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നതിനെക്കുറിച്ച് വിശദീകരിച്ച കറ്റാലിൻ, ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവർക്കുവേണ്ടി സഹായമെത്തിക്കാൻ പ്രധാനമന്ത്രി വിക്ടർ ഓർബന്റെ നേതൃത്വത്തിലുള്ള ഭരണകൂടം നടത്തുന്ന ശ്രമങ്ങൾ ലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനം ചെയ്യുന്നുണ്ടെന്നും വെളിപ്പെടുത്തി.

‘എന്റെ രാജ്യത്തിന്റെ രാഷ്ട്രീയസ്വഭാവം തൊഴിലിനോടും മാനുഷിക അന്തസ്സിനോടും മാത്രമല്ല, കുടുംബത്തിന്റെയും കുട്ടികളുടെയും സംരക്ഷണത്തോടും അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു.’ തങ്ങളുടെ കുടുംബ നയം ക്രിസ്ത്യൻ മൂല്യങ്ങളിലും പാരമ്പര്യങ്ങളിലും അധിഷ്ഠിതമാണെന്ന വിക്ടർ ഒർബന്റെ വാക്കുകൾ കാറ്റലിൻ നൊവാക് ഊട്ടിയുറപ്പിക്കുകയും ചെയ്തു. ‘എങ്ങനെ ജീവിക്കണമെന്ന് ആരോടും പറയാൻ സർക്കാർ ശ്രമിക്കുന്നില്ല. എന്നാൽ, കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുന്ന കുടുംബങ്ങൾക്ക് പ്രോത്‌സാഹനം നൽകുന്നു. കുടുംബത്തിന്റെ പരമ്പരാഗത നിർവചനവും മൂല്യങ്ങളും സംരക്ഷിക്കാൻ യുവദമ്പതികളെ പിന്തുണയ്ക്കുന്നു, കാറ്റലിൻ കൂട്ടിച്ചേർത്തു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?