”ബാലനായ യേശുവിനെ മൂന്നാം ദിവസമാണ് മാതാപിതാക്കൾ ദൈവാലയത്തിൽ കണ്ടെത്തുന്നത്. കുരിശുമരണത്തിനും ഉത്ഥാനത്തിനുമിടയിലെ മൂന്നു ദിവസത്തിലേക്ക് മൗനമായ ഒരു സൂചന ഇത് നൽകുന്നുണ്ട്. യേശുവിന്റെ അസാന്നിധ്യം സൃഷ്ടിച്ച വേദനയിലൂടെ കടന്നുപോയ ദിനങ്ങളാണിത്. അന്ധകാരത്തിന്റെ ദിനങ്ങളാണിത്, ആ ദിനങ്ങളുടെ ഭാരം അമ്മയുടെ വാക്കുകളിൽനിന്ന് മനസിലാക്കാം: ‘കുഞ്ഞേ, നീ എന്തുകൊണ്ടാണ് ഞങ്ങളോട് ഇങ്ങനെ ചെയ്തത്. നോക്കൂ നിന്റെ പിതാവും ഞാനും ഇത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു,’ (ലൂക്കാ 2:48). അങ്ങനെ യേശുവിന്റെ ഈ ആദ്യ പെസഹായിൽനിന്ന് കുരിശിലെ അവസാന പെസഹായിലേക്ക് ഒരു പാലം
”വിശുദ്ധ യൗസേപ്പിനെയാണ് തിരുസഭയുടെ സംരക്ഷകനായി നാം ഭരമേൽപ്പിച്ചിരിക്കുന്നത്. കുടുംബത്തെയും യേശുവിന്റെ ബാല്യകാല ജീവിതത്തെയും സംരക്ഷിച്ച ജോസഫിന്റെ സഹായം തിരുസഭയെന്ന കുടുംബത്തെ പരിപാലിക്കാനും തേടുന്നു. ഏറ്റം അമ്പരമ്പിക്കുന്ന വാർത്തകൾ അറിയുമ്പോഴും ജോസഫ് ദൈവത്തിൽ പൂർണമായി ശരണപ്പെട്ടു. ദൈവശക്തിയില്ലാതെ ധൈര്യപൂർവം ദൈവം പറയുന്ന നിർദേശങ്ങൾ അനുസരിക്കാൻ ജോസഫിന് കഴിയുമായിരുന്നില്ല. വിഷാദം നിങ്ങളെ ഭരിക്കുന്നുണ്ടെങ്കിൽ ജോസഫിന്റെ വിശ്വാസത്തെ ധ്യാനിക്കുക. ഉത്കണ്ഠ നിങ്ങളെ ഗ്രസിക്കുന്നെങ്കിൽ, ജോസഫിന്റെ പ്രത്യാശയെ ധ്യാനിക്കുക. ഉഗ്രകോപവും വെറുപ്പും നിങ്ങളെ പിടികൂടിയിട്ടുണ്ടെങ്കിൽ ജോസഫിന്റെ സ്‌നേഹത്തെ ധ്യാനിക്കുക.” ബെനഡിക്ട് പതിനാറാമൻ പാപ്പ
”ഒരിക്കൽകൂടി യൗസേപ്പ് പ്രധാന കഥാപാത്രമായി അരങ്ങിൽ നിറഞ്ഞാടുകയാണ്. അദ്ദേഹം സ്വപ്‌നങ്ങളിലൂടെ നിർദേശങ്ങൾ സ്വീകരിക്കുന്നു. അതിലൂടെ ദൈവത്തെ ശ്രവിക്കുന്നവനും തീരുമാനങ്ങൾ എടുക്കാൻ വകതിരിവുള്ളവനുമായി അവനെ അവതരിപ്പിക്കുന്നു. വളരെ നിർണായകമായ തീരുമാനങ്ങളെടുക്കുന്നവനും ജ്ഞാനിയുമായ അദ്ദേഹം ദൈവത്തിന് പൂർണമായും വിധേയപ്പെടുന്നവനും അവിടുത്തെ അനുസരിക്കുന്നവനുമാണ്.” ബെനഡിക്ട് പതിനാറാമൻ പാപ്പ, നസ്രത്തിലെ യേശു, മൂന്നാം വാല്യം അഞ്ചാം സന്താപം: ഈജിപ്തിലേക്കുള്ള പലായനം (മത്തായി 2:14) അഞ്ചാം സന്തോഷം: ഈജിപ്തിലെ വിഗ്രഹങ്ങൾ ഉടയുന്നു (ഏശയ്യ 19:1) പിശാചിന്റെ കണ്ണുകൾ ജെറുസലേമിലെ കന്യകകളിലായിരുന്നു. കാരണം, കന്യകയിൽനിന്നാണ് രക്ഷകൻ
”ഇസ്രായേലിൽ പലരുടെയും വീഴ്ചയ്ക്കും ഉയർച്ചയ്ക്കും കാരണമാകും. നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചുകയറും. മഹിമയും കുരിശും ഒന്നുചേർന്നതാണ് രക്ഷകന്റെ ജീവിതം. ദൈവം പലർക്കും ഇടർച്ചയായിട്ടുണ്ട്, അന്നും ഇന്നും. ദൈവമാകുന്ന ശിലയിൽ തട്ടി മനുഷ്യർ വീഴുകയും അവനിൽ ഇടറുകയും ചെയ്യുന്നു. ചരിത്രത്തിലുടനീളം ദൈവം തർക്കത്തിന്റെ വിഷയമാണ്. ചിലരെങ്കിലും ദൈവത്തെ മനുഷ്യന്റെ സ്വാതന്ത്ര്യത്തിനുമേൽ അടിച്ചേൽപ്പിക്കുന്ന പരിമിതിയായി സങ്കൽപ്പിക്കുന്നു. അതിനാൽ മനുഷ്യൻ മനുഷ്യനായിരിക്കണമെങ്കിൽ ദൈവത്തെ തീർത്തും ഒഴിച്ചുനിറുത്തേണ്ടത് ആവശ്യമായി കരുതുന്നു. എന്നാൽ, മനുഷ്യൻ ഉയർത്തുന്ന എല്ലാ നുണകൾക്കും വ്യാജങ്ങൾക്കും എതിരായി ദൈവവും
‘മനുഷ്യൻ ആരെന്ന ചോദ്യത്തിനുള്ള സമ്പൂർണ ഉത്തരം ലഭിക്കുന്നത് യേശുവിൽ മാത്രമാണ്. സകല സൃഷ്ടികളും ലക്ഷ്യം വയ്ക്കുന്നത് അവിടുന്നിലേക്കാണ്. മനുഷ്യരെ അവരുടെ കഴിഞ്ഞകാല ചരിത്രത്തിന്റെ കണ്ണുകളിലൂടെ മാത്രം കാണാനാകില്ല. അവർക്ക് നിർണായകമായൊരു ഭാവിയുണ്ട്. ഭാവിയെ ലക്ഷ്യം വച്ചുള്ള അവരുടെ യാത്രയിലാണ് അത് പൂർണമായി വെളിവാകുന്നത്. ദൈവത്തിന്റെ ആനന്ദത്തിൽ പങ്കുചേരാൻ വിളിക്കപ്പെട്ടവരാണ് നമ്മുടെ സഹജരായ സകലരും എന്ന വിധത്തിലാകണം നാം എല്ലാവരെയും കാണേണ്ടത്.’ (ബെനഡിക്ട് പതിനാറാമൻ പാപ്പ, ദൈവം സ്നേഹമാകുന്നു, 2005) മൂന്നാം സന്താപം: കുഞ്ഞിന്റെ പരിഛേദനം (ലൂക്കാ 2:21)
”പുൽത്തൊട്ടിയെ ചിത്രീകരിക്കുന്നത് ബലിത്തറയായിട്ടാണ്. വളർത്തുമൃഗങ്ങൾ ആഹാരം കണ്ടെത്തുന്ന ഇടമാണല്ലോ പുൽത്തൊട്ടി. എന്നാൽ ഇപ്പോൾ പുൽതൊട്ടിയിൽ കിടക്കുന്നത് സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം താനാണ് എന്ന് പറഞ്ഞവനാണ്. നാം യഥാർത്ഥത്തിൽ നമ്മളായിരിക്കാൻ ആവശ്യകമായിരിക്കുന്ന പോഷകാഹാരമാണ് ഇപ്പോൾ പുൽത്തൊട്ടിയിൽ കിടക്കുന്നത്. അപ്പോൾ ദൈവത്തിന്റെ തീൻമേശയിലേക്കാണ് പുൽത്തൊട്ടി സൂചന നൽകുന്നത്. ദൈവത്തിന്റെ അപ്പം സ്വീകരിക്കാൻ നാം ക്ഷണിക്കപ്പെട്ടിരിക്കുന്നത് ദിവ്യമായ ഈ തീൻമേശയിലേക്കാണ്.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, നസ്രത്തിലെ യേശു, മൂന്നാം വാല്യം) രണ്ടാം സന്താപം: ദാരിദ്ര്യത്തിന്റെ പുൽകൂട് ഒരുക്കേണ്ടിവന്ന യൗസേപ്പ് (ലൂക്കാ 2:7).
”നീതിമാന്റെ ലക്ഷണമായി ഒന്നാം സങ്കീർത്തനം കാണുന്നത് അവൻ ദൈവത്തിന്റെ വചനമായ ന്യായപ്രമാണം പാലിക്കുന്നതിൽ സന്തോഷവാനാണ് എന്നാണ്. നീതിമാൻ തന്റെ വേരുകൾ ആഴ്ത്തിയിരിക്കുന്നത് വളക്കൂറുള്ളതും നനവുള്ളതുമായ മണ്ണിലേക്കാണ്- അത് ദൈവവചനമാണ്. ദൈവത്തിൽനിന്ന് വരുന്ന വാർത്ത തുറന്ന മനസോടെയാണ് അവിടുന്ന് സ്വീകരിക്കുന്നത്. നിയമത്തെ സുവിശേഷമായി ജീവിക്കുന്നനാണ് ജോസഫ്.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, നസ്രത്തിലെ യേശു, മൂന്നാം വാല്യം) സന്താപമല്ലേ സന്തോഷത്തിന്റെ മാതാവ്! ക്രിസ്തുവിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരെ താൻ നടന്ന വഴികളിലൂടെ കൂട്ടിക്കൊണ്ടുപോകാൻ അവിടുത്തേക്ക് ഇഷ്ടമാണ്. കനൽ നിറഞ്ഞ വഴിയിലൂടെ നടത്തിക്കൊണ്ട്
‘ദൈവത്തിനെതിരായ ഇന്നത്തെ കുറ്റപത്രം എല്ലാറ്റിനുമുപരിയായി അവിടുത്തെ സഭയെ സമ്പൂർണമായി അപകീർത്തിപ്പെടുത്തുന്നതിലും അങ്ങനെ സഭയിൽനിന്ന് നമ്മെ അകറ്റുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മനുഷ്യൻ നിർമിച്ചതല്ല സഭ. അത് ദൈവത്തിന്റെതാണ്. സഭയിൽ ഇന്നും ചീത്ത മത്സ്യങ്ങളും കളകളുമുണ്ട്. പക്ഷേ, ഇതിനിടയിലും ഇന്നും നശിപ്പിക്കപ്പെടാത്ത പരിശുദ്ധ സഭയുണ്ട്. മുമ്പെങ്ങുമില്ലാത്തവിധം രക്തസാക്ഷികളുടെ സഭയാണ് ഇന്നത്തേത്. ജീവിക്കുന്ന ദൈവത്തെ സാക്ഷിക്കുന്ന സഭ. പിശാച് ആക്ഷേപകനാണ്. അവൻ രാവും പകലും നമ്മുടെ സഹോദരങ്ങളെ കുറ്റപ്പെടുത്തുന്നു (വെളി.12:10). സഭയെ അപകീർത്തിപ്പെടുത്തിക്കൊണ്ട് ദൈവം തന്നെയും നല്ലവനല്ലെന്ന് സ്ഥാപിക്കാൻ അവൻ തിടുക്കം
Don’t want to skip an update or a post?