Follow Us On

29

May

2024

Wednesday

 • ദിവ്യകാരുണ്യമാകണം നാം!

  ദിവ്യകാരുണ്യമാകണം നാം!0

  ”അല്ലയോ പുരോഹിതരേ, നിങ്ങൾ കേൾക്കുക: ക്രിസ്തു നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത് നിങ്ങളുടെ ജീവിതം ലോകരക്ഷയ്ക്കായുള്ള സ്തുതിയുടെ ബലിയായി ജീവിക്കാൻ വേണ്ടിയാണ്. ഈശോയുമായുള്ള നിരന്തര ഐക്യത്തിൽ മാത്രമേ ആത്മീയ ഫലം ഉളവാക്കുന്നതും പ്രത്യാശ പകരുന്നതുമായ ഒരു അജപാലന ശുശ്രൂഷ നിങ്ങൾക്കു ചെയ്യാനാകൂ. മഹാനായ വിശുദ്ധ ലിയോ ഓർമിപ്പിക്കുന്നതുപോലെ, ക്രിസ്തുവിന്റെ ശരീരരക്തങ്ങളിലുള്ള നമ്മുടെ പങ്കാളിത്തം നാം സ്വീകരിക്കുന്നത് നാം ആയിത്തീരുക എന്നതല്ലാതെ മറ്റൊന്നും ആശിക്കുന്നില്ല. എല്ലാ ക്രിസ്ത്യാനികളെക്കുറിച്ചും ഇത് സത്യമാണ്. പുരോഹിതരെക്കുറിച്ച് ഈ കൂടുതൽ വാസ്തവമാകണം. ദിവ്യകാരുണ്യമായി മാറുക! നമ്മുടെ നിരന്തമായ

 • സഭയ്ക്കുംവേണം അനുതാപ സങ്കീർത്തനം

  സഭയ്ക്കുംവേണം അനുതാപ സങ്കീർത്തനം0

  ”സത്യസന്ധതയാണ് ഏറ്റവും സത്താപരമായ പുണ്യവും മൂല്യവും. സഭ എന്താണ്, എന്തല്ല എന്നൊക്കെ തിരിച്ചറിയുമ്പോൾ അതു തീർച്ചയായും സത്യസന്ധതയുമായി ബന്ധപ്പെട്ടതാകണം. ഈയർത്ഥത്തിൽ, ഒരു തിരിഞ്ഞുനോട്ടം, ഒരാത്മശോധന നല്ലതാണ്. സഭാചരിത്രത്തിൽ നിലാവിനു പകരം നിഴലുകൾ വീണു കിടന്ന വശങ്ങളെ ഒളിപ്പിക്കാതെ ഏറ്റുപറയുന്നത് സത്യസന്ധതയ്ക്കും സന്മാർഗത്തിനും ഒഴിച്ചുകൂടാനാവാത്തതാണ്. ക്രിസ്ത്യാനിയായിരിക്കുക എന്ന ജീവിതാവസ്ഥയുടെ സത്തയോട് ഒട്ടിക്കിടക്കുന്നതാണ് ഏറ്റുപറച്ചിൽ, വിലയിരുത്തൽ, സ്വന്തം തെറ്റുകുറ്റങ്ങൾ അംഗീകരിച്ച് കുമ്പസാരിക്കൽ എന്നിവ. അതു സഭയ്ക്കും ബാധകമാണ്. ദൈവത്തിന്റെ മുമ്പിലും മനുഷ്യരുടെ മുമ്പിലും സത്യസന്ധതയോടെ നിൽക്കാൻ സഭ ‘ഒരനുതാപ സങ്കീർത്തനം’

 • ദൈവത്തിന്റെ ചുംബനം

  ദൈവത്തിന്റെ ചുംബനം0

  ”എടുത്തു ഭക്ഷിക്കുക, എടുത്തു പാനം ചെയ്യുക: ഉയിർത്തെഴുന്നേറ്റവൻ ഒരു അപ്പത്തിന്റെ രൂപത്തിൽ വരുന്നു. ഇത് വെറുമൊരു അപ്പക്കഷ്ണമല്ല. മറിച്ച്, അവൻ നമ്മിൽ ഒന്നാകുന്ന, കർത്താവിന്റെ സജീവ സാന്നിധ്യമാണ്. ഈ ഭോജനത്തിൽ രണ്ടുപേർ ഒന്നിക്കുന്നു. സ്രഷ്ടാവും രക്ഷകനുമായവൻ നമ്മുടെ ശരീരത്തിന്റെ ഭാഗമാകുന്ന കർത്താവാകുന്നു. സജീവ സ്നേഹമായ ക്രിസ്തുവിനോട് പരിപൂർണമായി ഐക്യപ്പെടാനാണ് ഇത്.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, ക്രിസ്തുവിലേക്കുള്ള വഴി, 2005). യഹൂദനായ ഒരു കുഞ്ഞുണ്ടായിരുന്നു, മൊർദാക്കായ്. ആറു വയസുള്ള അവന് സ്‌കൂളിൽ പോകാൻ മടിയായിരുന്നു. എല്ലാ മാതാപിതാക്കളും എക്കാലത്തും

 • ആകുലതകളുടെ ചെങ്കടൽ

  ആകുലതകളുടെ ചെങ്കടൽ0

  ”കർത്താവിങ്കലേക്ക് വെള്ളത്തിനു മുകളിലൂടെ നടക്കുമ്പോൾ വെള്ളം തന്നെ താങ്ങുന്നില്ലെന്നും താൻ മുങ്ങാൻ പോകുകയാണെന്നും മനസിലാക്കിയ പത്രോസിന്റെ അനുഭവത്തിന് സമാനമായവ ഒന്നിലധികം പ്രാവശ്യം നാം ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ടാകും. പത്രോസിനെപ്പോലെ നാമും നിലവിളിച്ചു, ‘കർത്താവേ എന്നെ രക്ഷിക്കണമെ’ (മത്താ 14: 30). കഴിഞ്ഞ നൂറ്റാണ്ടിലെ ക്രോധാവേശം പൂണ്ട സകല കാര്യങ്ങളും കാണുമ്പോൾ, എങ്ങനെ നാം ആ രൗദ്ര പെരുവെള്ളത്തെ മറികടന്നു എന്ന് ചിന്തിക്കും എന്നാൽ നാം അവിടുന്നിലേക്ക് നോക്കി. അവിടുന്ന് നമ്മെ കൈപിടിച്ച് നടത്തി. വിശ്വാസത്തിൽനിന്ന് ഉരുത്തിരിയുന്നതും ഉന്നതത്തിലേക്ക് നയിക്കുന്നതുമായ

 • യൂദാസിന്റെ പാദം കഴുകുമ്പോൾ

  യൂദാസിന്റെ പാദം കഴുകുമ്പോൾ0

  ”കുരിശിന്റെ വഴിയിലൂടെ വേദന നിറഞ്ഞ പാതയിലൂടെ സഞ്ചരിക്കുമ്പോൾ എക്കാലത്തും ജീവിക്കുന്ന സത്രീപുരുഷന്മാർ ക്രിസ്തുവിന്റെ രക്തത്തിലൂടെയുള്ള രക്ഷയിലേക്കും അനുരഞ്ജനത്തിലേക്കും കടന്നുവരും. അങ്ങനെ ദൈവപിതാവിന്റെ മകനും മകളുമാകും. നിങ്ങളെ ഞാൻ ദാസരെന്നു വിളിക്കുകയില്ല. സ്‌നേഹിതരെന്നേ വിളിക്കൂ (യോഹ. 15:15) എന്നാണ് ക്രിസ്തു പറഞ്ഞത്. അവസാനമായി ഒരിക്കൽകൂടി മാനസാന്തരത്തിനായി ക്ഷണിച്ചുകൊണ്ട് ഈശോ അവനെ സ്‌നേഹിതാ എന്നു വിളിച്ചു. അവിടുന്നു നമ്മെ ഓരോരുത്തരെയും വിളിക്കുന്നത് സ്‌നേഹിതൻ എന്നു തന്നെയാണ്. കാരണം, സകലർക്കുമുള്ള യഥാർത്ഥ സ്‌നേഹിതൻ അവിടുന്നാണ്. നിർഭാഗ്യമെന്നു പറയട്ടെ, ദൈവത്തിന്റെ നമ്മോടുള്ള ഈ

 • പിശാചിനോട് ചർച്ച വേണ്ട

  പിശാചിനോട് ചർച്ച വേണ്ട0

  ”പ്രലോഭനം ആരംഭിക്കുന്നത് ദൈവനിഷേധത്തിലോ നേരിട്ട് അവിശ്വാസത്തിലേക്ക് വീഴ്ത്തിയോ അല്ല. സർപ്പം ദൈവത്തെ നിഷേധിക്കുന്നില്ല. തീർത്തും കാര്യപ്രസക്തി തോന്നുന്ന ഒരു ഇൻഫോർമേഷൻ തേടാനുള്ള ആവശ്യത്തോടെയാണ് പ്രലോഭനത്തിന്റെ ആരംഭം. അതാകട്ടെ, ആദിമാതാപിതാക്കളിൽ ദൈവത്തെ അവിശ്വസിക്കാനുള്ള കാര്യങ്ങൾ നിരത്തിക്കൊണ്ടുമായിരുന്നു. ‘തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെയും ഫലം തിന്നരുതെന്നു ദൈവം കൽപ്പിച്ചിട്ടുണ്ടോ?’ (ഉൽപ്പത്തി 3:1). ദൈവത്തെ നിഷേധിക്കുകയല്ല, മറിച്ച് ദൈവവുമായുള്ള ഉടമ്പടിയെ സംശയിക്കുക. കൽപ്പനകൾ, പ്രാർത്ഥന, വിശ്വാസീസമൂഹം ഇവയെല്ലാം ദൈവിക ഉടമ്പടിയുടെ ഭാഗമാണ്. മനുഷ്യന്റെ സ്വാതന്ത്ര്യത്തിനുമേലുള്ള ദൈവത്തിന്റെ കയ്യേറ്റമാണ് ദൈവിക ഉടമ്പടി എന്ന് സ്ഥാപിക്കാനാണ്

 • സ്ലീവാപ്പാതയിലെ റോളുകൾ

  സ്ലീവാപ്പാതയിലെ റോളുകൾ0

  ”വിശ്വാസത്തിലും പ്രത്യാശയിലും സ്‌നേഹത്തിലും ചേർത്തുവച്ച ഒരു സമൂഹമായാണ് സഭയെ ദൈവം പണിതുയർത്തിയത്. അപ്പസ്‌തോലരുടെ വിശ്വാസത്തിലൂടെ നാം ഈശോയിൽ വന്നുചേർന്നു. അപ്പസ്‌തോലരുടെ പ്രവർത്തനങ്ങൾ ഒറ്റപ്പെട്ടവയായിരുന്നില്ല. മറിച്ച്, കൂട്ടായ്മയുടെ ഐക്യത്തിൽ ദൈവജനവുമായി ചേർന്നുനിന്ന് ചെയ്തു തീർക്കുന്നവയായിരുന്നു. അവതരിച്ച വചനമായ മിശിഹായുടെ മുഴുവൻ മിഷനും ദൈവജനം ഒന്നുചേർന്നു ലക്ഷ്യത്തിലേക്ക് യാത്രചെയ്യാൻ ഒരുക്കുന്നതാണ്.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, പ്രഭാഷണം, 15 മാർച്ച്, 2006). ഓരോ മനുഷ്യനും സുവിശേഷത്തിന്റെ ഓരോ വ്യാഖ്യാനമാണ്. ഒരേ വചനത്തിലേക്കും ദൈവത്തിലേക്കും വിരൽചൂണ്ടുന്നവർ. രക്ഷാകര ചരിത്രത്തിൽ വ്യത്യസ്ത റോളുകളാണ് ദൈവം

 • നിയോഗം കണ്ടെത്തുക

  നിയോഗം കണ്ടെത്തുക0

  ”മനുഷ്യന്റെ നിർമിതിയല്ല ജീവിതത്തിന്റെ അർത്ഥമെന്നത്. തീർച്ചയായും, ഒരു പ്രത്യേക സാഹചര്യത്തിൽ അർത്ഥപൂർണമായ കാര്യങ്ങളിൽ ഏർപ്പെടുമ്പോൾ ജീവിതത്തിന്റെ അർത്ഥം കുറച്ചൊക്കെ ഗ്രഹിക്കാനാകും. എങ്കിലും, ജീവിതത്തിന്റെ ഒന്നാകെയുള്ള അർത്ഥം പിടികിട്ടാൻ ഇതുകൊണ്ടുമാത്രമാവില്ല. കാരണം, മനുഷ്യന് സൃഷ്ടിച്ചെടുക്കാവുന്നതല്ല ഇത്. നാം സൃഷ്ടിക്കുന്നതെല്ലാം നൈമിഷികസന്തോഷങ്ങളിൽ അവസാനിക്കുന്നതാകും. ജീവിതത്തിനർത്ഥം ദൈവം നൽകുന്നതാണ്. നമ്മുടെ ചിന്തകൾക്കും ഭാവനകൾക്കുമപ്പുറം ജീവിതത്തിന്റെ അർത്ഥം നമ്മെ വഹിക്കാൻ തുടങ്ങും. അതു നമുക്കു മുമ്പേയും നമുക്കപ്പുറവും യാത്ര ചെയ്യുന്നതാണ്.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, ദൈവവും ലോകവും, അഭിമുഖം 2002). ഒരാളുടെ ജീവിതകാണ്ഡത്തിൽ

Latest Posts

Don’t want to skip an update or a post?