Follow Us On

23

January

2025

Thursday

ആകുലതകളുടെ ചെങ്കടൽ

ആകുലതകളുടെ ചെങ്കടൽ

”കർത്താവിങ്കലേക്ക് വെള്ളത്തിനു മുകളിലൂടെ നടക്കുമ്പോൾ വെള്ളം തന്നെ താങ്ങുന്നില്ലെന്നും താൻ മുങ്ങാൻ പോകുകയാണെന്നും മനസിലാക്കിയ പത്രോസിന്റെ അനുഭവത്തിന് സമാനമായവ ഒന്നിലധികം പ്രാവശ്യം നാം ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ടാകും. പത്രോസിനെപ്പോലെ നാമും നിലവിളിച്ചു, ‘കർത്താവേ എന്നെ രക്ഷിക്കണമെ’ (മത്താ 14: 30). കഴിഞ്ഞ നൂറ്റാണ്ടിലെ ക്രോധാവേശം പൂണ്ട സകല കാര്യങ്ങളും കാണുമ്പോൾ, എങ്ങനെ നാം ആ രൗദ്ര പെരുവെള്ളത്തെ മറികടന്നു എന്ന് ചിന്തിക്കും എന്നാൽ നാം അവിടുന്നിലേക്ക് നോക്കി. അവിടുന്ന് നമ്മെ കൈപിടിച്ച് നടത്തി. വിശ്വാസത്തിൽനിന്ന് ഉരുത്തിരിയുന്നതും ഉന്നതത്തിലേക്ക് നയിക്കുന്നതുമായ ഒരു മൃദുലത അവിടുന്ന് തന്നു. എന്നിട്ട് അവിടുന്ന് നമ്മെ താങ്ങുന്നു, വഹിക്കുന്നു. പിന്നെ നാം മുങ്ങുകയില്ല.”

ബെനഡിക്ട് പതിനാറാമൻ പാപ്പ, ഹോമിലി, പെഹസാ വ്യാഴം, 13 ഏപ്രിൽ 2006)

ആകുലതകളുടെ ചെങ്കടൽ കുറുകെ കടക്കാനുള്ള വഴിയേതാണ്? ചങ്കുറപ്പുള്ളവന്റെ കരം പിടിക്കുക. നയാഗ്രാ വെള്ളച്ചാട്ടം കുറുകെ കടക്കുകയായിരുന്നു അയാളും കുഞ്ഞും. മറ്റേ അറ്റത്ത് ജനം ശ്വാസം പിടിച്ച് നോക്കിനിൽക്കുകയാണ്. എന്തും സംഭവിക്കാം. എന്തായാലും ഏതാനും സമയം കഴിഞ്ഞപ്പോൾ ആ അപ്പനും തോളിലിരുന്ന കുഞ്ഞും നയാഗ്രാ കുറുകെ കടന്നു. ജനം ആർത്തുല്ലസിച്ചു.

ഇതിനിടെ ഒരാൾ കുഞ്ഞിനോട് ചോദിച്ചു: ‘കുഞ്ഞേ, കയറിൽ കാൽ ചവിട്ടുംമുമ്പ് നിന്റെ പപ്പാ എന്തോ കാതിൽ പറയുന്നതു കണ്ടു. എന്തായിരുന്നു അത്?’ എന്നെ ചേർത്തുപിടിച്ച് പപ്പാ പറഞ്ഞു: ‘മോനേ നമ്മുടെ ശ്വാസോച്ഛാസം ഒരുപോലെ ആയിരിക്കണം. ദൃഷ്ടിയും ഒരേ ദിശയിലേക്കുതന്നെയായിരിക്കണം. ഇവ തെറ്റിയാൽ നാം അടി പതറും. അല്ലെങ്കിൽ തീർച്ചയായും നാം വിജയിക്കും.’ പപ്പയുടെ തോളിൽ ചാരി കുഞ്ഞ് ആ ചെങ്കടൽ കടന്നു.

ഞാൻ ദൈവത്തിന്റേതാണെന്നും അവിടുത്തെ കരവലയത്തിൽ ഞാൻ സുരക്ഷിതനാണെന്നും സ്വയം പറഞ്ഞു നോക്കു. ഉത്കണ്ഠ പടികടക്കും, ആകുലത ആവേശത്തിന് വഴി മാറും, സംശയത്തിന്റെ നിഴലുകൾ അകലും. യഥാർത്ഥ വിശ്വാസം മനുഷ്യനെ ഭാരം കുറഞ്ഞവനാക്കുന്നു. ആദിമ പിതാക്കളെയും മാതാക്കളെയും ധ്യാനിക്കുക. എത്രമാത്രം ലഘുത്വം അനുഭവിച്ചവരായിരുന്നു അവർ.

വിശ്വസിക്കുക എന്നു പറഞ്ഞാൽ നാം ദൈവദൂതരെപ്പോലെ ആകുന്നു എന്നർത്ഥം. നമുക്ക് പറക്കാം, പാറിപ്പറക്കാം. കാരണം ഭാരമില്ല. നമ്മെ കീഴ്‌പ്പോട്ട് വലിക്കുന്ന നമ്മുടെതന്നെ ഗുരുത്വാകർഷണത്തിൽനിന്ന് രക്ഷപ്പെട്ട് വിശ്വാസത്തിന്റെ ഭാരമില്ലായ്മ എന്ന ഭ്രമണപഥത്തിലെത്തുന്നവരാണ് യഥാർത്ഥ വിശ്വാസികൾ. നീയോ?

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?