Follow Us On

23

December

2024

Monday

ദൈവത്തിന്റെ ചുംബനം

ദൈവത്തിന്റെ ചുംബനം

”എടുത്തു ഭക്ഷിക്കുക, എടുത്തു പാനം ചെയ്യുക: ഉയിർത്തെഴുന്നേറ്റവൻ ഒരു അപ്പത്തിന്റെ രൂപത്തിൽ വരുന്നു. ഇത് വെറുമൊരു അപ്പക്കഷ്ണമല്ല. മറിച്ച്, അവൻ നമ്മിൽ ഒന്നാകുന്ന, കർത്താവിന്റെ സജീവ സാന്നിധ്യമാണ്. ഈ ഭോജനത്തിൽ രണ്ടുപേർ ഒന്നിക്കുന്നു. സ്രഷ്ടാവും രക്ഷകനുമായവൻ നമ്മുടെ ശരീരത്തിന്റെ ഭാഗമാകുന്ന കർത്താവാകുന്നു. സജീവ സ്നേഹമായ ക്രിസ്തുവിനോട് പരിപൂർണമായി ഐക്യപ്പെടാനാണ് ഇത്.”

(ബെനഡിക്ട് പതിനാറാമൻ പാപ്പ, ക്രിസ്തുവിലേക്കുള്ള വഴി, 2005).

യഹൂദനായ ഒരു കുഞ്ഞുണ്ടായിരുന്നു, മൊർദാക്കായ്. ആറു വയസുള്ള അവന് സ്‌കൂളിൽ പോകാൻ മടിയായിരുന്നു. എല്ലാ മാതാപിതാക്കളും എക്കാലത്തും ഉപയോഗിക്കുന്ന പല വഴികളും, വലിയ വാഗ്ദാനങ്ങൾ മുതൽ ഭീഷണിവരെ അവനുനേരെ പ്രയോഗിച്ചു, ഒന്നും ഫലിച്ചില്ല. ഒടുക്കം ഒരു റബ്ബിയെ സമീപിച്ചു കാര്യം പറഞ്ഞു. അയാൾ ആ കുഞ്ഞിനെ എടുത്തു മാറോടു ചേർത്തു കുറച്ചു സമയം പിടിച്ചു. വാക്കുകൾകൊണ്ട് ഫലിക്കാത്തത്, ശുദ്ധമായ ആ നിശബ്ദതയ്ക്ക് കൈമാറാൻ കഴിഞ്ഞു. കുഞ്ഞ് മടങ്ങിപ്പോയി, പഠനം തുടർന്നു. കൂടുതൽ പഠിച്ചു. ഒരു റബ്ബിയായി മാറി.

വിശുദ്ധ കുർബാനയിൽ ദൈവം മൂർത്തമായി നമ്മെ ആലിംഗനം ചെയ്യുന്നു. വാക്കിന് ശക്തിയുണ്ട് എന്നത് ശരിതന്നെ. വചനം അയച്ച് ക്രിസ്തു ഏറെക്കാര്യങ്ങൾ ചെയ്തു. എന്നാൽ, മടങ്ങാൻ സമയമായപ്പോൾ ആ മഹാചുംബനം അവിടുന്നു നൽകി, അതാണ് വിശുദ്ധ കുർബാന. എല്ലാ ബന്ധങ്ങളുടെയും ഒടുക്കത്തിലേ ശ്രേഷ്ഠമായത് കൈമാറാവൂ. ശരീരം ഏറ്റം ഒടുക്കം കൈമാറേണ്ടതാണ്. വാക്കിനു ചെയ്യാനാകാത്തത് ദിവ്യകാരുണ്യത്തിന്റെ ചുംബനത്തിന് ചെയ്യാനാകും. പാദം ചുംബിക്കുമ്പോൾ ശിഷ്യരോട് വാക്കിൽ പങ്കിടുന്നതിലധികം അവിടുന്ന് പങ്കുവെച്ചു. ശരീര രക്തങ്ങൾ നൽകിയപ്പോഴും ഇതുതന്നെ. ചുംബനത്തിന് വാക്കിന്റെ അകമ്പടി വേണ്ട. ആ നിശബ്ദതയിൽ എല്ലാം അവൻ പറയുന്നുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?