Follow Us On

23

January

2025

Thursday

യൂദാസിന്റെ പാദം കഴുകുമ്പോൾ

യൂദാസിന്റെ പാദം കഴുകുമ്പോൾ

”കുരിശിന്റെ വഴിയിലൂടെ വേദന നിറഞ്ഞ പാതയിലൂടെ സഞ്ചരിക്കുമ്പോൾ എക്കാലത്തും ജീവിക്കുന്ന സത്രീപുരുഷന്മാർ ക്രിസ്തുവിന്റെ രക്തത്തിലൂടെയുള്ള രക്ഷയിലേക്കും അനുരഞ്ജനത്തിലേക്കും കടന്നുവരും. അങ്ങനെ ദൈവപിതാവിന്റെ മകനും മകളുമാകും. നിങ്ങളെ ഞാൻ ദാസരെന്നു വിളിക്കുകയില്ല. സ്‌നേഹിതരെന്നേ വിളിക്കൂ (യോഹ. 15:15) എന്നാണ് ക്രിസ്തു പറഞ്ഞത്. അവസാനമായി ഒരിക്കൽകൂടി മാനസാന്തരത്തിനായി ക്ഷണിച്ചുകൊണ്ട് ഈശോ അവനെ സ്‌നേഹിതാ എന്നു വിളിച്ചു. അവിടുന്നു നമ്മെ ഓരോരുത്തരെയും വിളിക്കുന്നത് സ്‌നേഹിതൻ എന്നു തന്നെയാണ്. കാരണം, സകലർക്കുമുള്ള യഥാർത്ഥ സ്‌നേഹിതൻ അവിടുന്നാണ്. നിർഭാഗ്യമെന്നു പറയട്ടെ, ദൈവത്തിന്റെ നമ്മോടുള്ള ഈ സ്‌നേഹത്തിന്റെ ആഴം ഗ്രഹിക്കാൻ നമുക്കു കഴിയാതെ പോകുന്നു.”

(ബെനഡിക്ട് പതിനാറാമൻ പാപ്പ, ദുഃഖവെള്ളി സന്ദേശം, 21 മാർച്ച് 2008)

പെസഹായ്ക്കും കാലുകഴുകലിലും മറ്റു ശിഷ്യരുടെ കൂട്ടത്തിൽ യൂദാസുമുണ്ടായിരുന്നു. അവനും ഭക്ഷിച്ചു, പഠനം ചെയ്തു. അവന്റെയും കാലുകൾ ഗുരു കഴുകി. എന്നിട്ടും അവനിൽ ആത്മാവുണർന്നില്ല. ഒരേ മേശയിൽനിന്നും ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നു എന്നതുകൊണ്ട് നാം ഒന്നാകണമെന്നില്ല, സ്‌നേഹം നമ്മിൽ ഉണരണമെന്നുമില്ല. ഒരേ പാത്രത്തിലും ജലത്തിലും സ്‌നാനപ്പെട്ടു എന്നതുകൊണ്ട് നാം യഥാർത്ഥ ശിഷ്യരാകണമെന്നില്ല. അതിന്, നാം മഹാഗുരുവിന്റെ ഹൃദയത്തിനിണങ്ങിയവരാകണം.

ഒരപ്പത്തിൽനിന്നും ഭക്ഷിച്ച ഒരുവൻ അരുമശിഷ്യനും മറ്റൊരുവൻ വൃത്തികെട്ട ഒറ്റുകാരനുമാകാൻ കാരണമെന്ത്? ഒരേ ജലത്തിൽ സ്‌നാനപ്പെട്ട ഒരുവൻ രക്ഷകന്റെ പ്രഘോഷകനായതും മറ്റൊരുവൻ രക്ഷകന്റെ ഘാതകനായതും എന്തുകൊണ്ടാണ്? കൃപാവരം സ്വീകരിക്കുന്ന നിലം പ്രധാനപ്പെട്ടതാണ്. പെസഹായുടെ സന്ധ്യയിൽ ക്രിസ്തു പാദം കഴുകുമ്പോൾ പത്രാസ് തടസം പറയുന്നുണ്ട്; അങ്ങ് എന്റെ പാദം കഴുകരുത് (യോഹന്നാൻ 13:8). അവിടുന്ന് അവനെ തിരുത്തി. ഞാൻ നിന്റെ പാദം കഴുകുന്നില്ലെങ്കിൽ നിനക്കു എന്നിൽ പങ്കില്ല. അതെ, ശിഷ്യർ പരസ്പരം പാദം കഴുകണം എക്കാലത്തും.

എന്നാൽ, നമ്മെ വിസ്മയിപ്പിക്കുന്നത് യൂദാസിന്റെ പന്തിയിലുള്ള ഇരുപ്പാണ്. അവന്റെ പാദം ഗുരു കഴുകി, ചുംബിച്ചു. പരസ്പരം മുഖത്തുനോക്കി. എന്നിട്ടും, അവനിൽ മാറ്റമില്ലായിരുന്നു. പുരോഹിത പ്രമാണികളുമായി അവൻ ചർച്ച ഇതിനുമുമ്പേ നടത്തിയിരുന്നു. മനസുമരവിച്ചാൽ ഒരാൾക്കും നമ്മെ മാറ്റാനാകില്ല. യൂദാസിന്റെ തണുത്ത പാദങ്ങളെക്കാൾ തണുപ്പായിരുന്നു അവന്റെ ഹൃദയത്തിന്. പല മുന്നറിയിപ്പുകൾ ഗുരു നൽകുന്നുണ്ട്. (യോഹ. 13). നിങ്ങളിൽ ഒരുവൻ ഒറ്റിക്കൊടുക്കും. അവൻ എല്ലാം തീരുമാനിച്ചുറപ്പിച്ചിരുന്നു. വേട്ടക്കാരന്റെ പാദം എത്ര കഴുകിയാലും ശുദ്ധരാകില്ല. കാരണം, നിന്നെ സൃഷ്ടിച്ച നിന്റെ ദൈവത്തിന് നിന്നെക്കൂടാതെ രക്ഷിക്കുക സാധ്യമല്ല (വിശുദ്ധ അഗസ്റ്റിൻ)

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?