ലിസ്ബൺ: അടുത്ത ലോക യുവജന സംഗമം 2027ൽ, ആതിഥേയർ ഏഷ്യൻ രാജ്യമായ സൗത്ത് കൊറിയയിലെ സിയൂൾ നഗരം! ലിസ്ബണിൽ നടക്കുന്ന യുവജന സംഗമത്തിന്റെ സമാപന ദിവ്യബലിക്കുശേഷമുള്ള ആഞ്ചലൂസ് പ്രാർത്ഥനാമധ്യേയാണ് ഫ്രാൻസിസ് പാപ്പ അടുത്ത ലോക യുവജന സംഗമത്തിന്റെ വർഷവും വേദിയും പ്രഖ്യാപിച്ചത്. സഭയുടെ സാർവത്രികത പ്രകടമാക്കിക്കൊണ്ട് യൂറോപ്പിന്റെ പടിഞ്ഞാറൻ ചുറ്റളവിൽനിന്ന് വിദൂരമായ കിഴക്ക് ഭാഗത്തേക്ക് ലോക യുവജന സംഗമം നീങ്ങുമെന്ന വാക്കുകളോടെയാണ്, ഏഷ്യൻ യുവത കാത്തുകാത്തിരുന്ന പ്രഖ്യാപനം പാപ്പയിൽനിന്ന് ഉണ്ടായത്. ഹർഷാരവത്തോടെയും ആർപ്പുവിളികളോടെയും ലോക യുവത പ്രഖ്യാപനത്തെ
ലിസ്ബൺ: ലോക യുവജന സംഗമം അനേകം ഹൃദയങ്ങൾ ക്രിസ്തുവിലേക്ക് പരിവർത്തനപ്പെടാനുള്ള അവസരമായി മാറുമെന്ന പ്രത്യാശ പങ്കുവെച്ച് പോർച്ചുഗലിലെ കാത്തലിക്ക് പാർലമെന്റംഗം പെഡ്രോ ഡോസ് സാന്റോസ് ഫ്രാസോ. പോർച്ചുഗലിലെ പ്രതിപക്ഷ കക്ഷിയായ ‘ചെഗാ’ പാർട്ടി അംഗമായ പെഡ്രോ ഡോസ്, ശാലോം വേൾഡിന്റെ വാർത്താ വിഭാഗമായ SW NEWSന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ലോക യുവജനസംഗമത്തെ കുറിച്ചുള്ള തന്റെ പ്രതീക്ഷ പങ്കുവെച്ചത്. ‘മറ്റ് നൂറ്റാണ്ടുകളിലേതുപോലെ, എല്ലാ ഭൂഖണ്ഡങ്ങളിലേക്ക് ക്രിസ്തുവിന്റെ വെളിച്ചവും സ്നാനവും കൊണ്ടുവരുന്ന മഹത്തായ സുവിശേഷകർക്ക് ലിസ്ബൺ ലോക യുവജന
ലിസ്ബൺ: ഫാത്തിമാ മാതാവിന്റെ തിരുസന്നിധിയിൽ യുവജനങ്ങൾക്കൊപ്പം ജപമാല ചൊല്ലി ലോകത്തിനും ദുരിതമനുഭവിക്കുന്നവർക്കും വേണ്ടി വികാരനിർഭരനായി പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. യുക്രൈൻ ഉൾപ്പെടെ യുദ്ധക്കെടുതിയിലായ സകല രാജ്യങ്ങൾക്കുംവേണ്ടി ദൈവമാതാവിന്റെ മാധ്യസ്ഥം തേടാൻ വേണ്ടിക്കൂടിയായിരുന്നു പാപ്പയുടെ ഫാത്തിമാ സന്ദർശനം. ലോക യുവജന സംഗമത്തിന്റെ അഞ്ചാം ദിനമായ ഇന്നാണ് (ഓഗസ്റ്റ് 05) പാപ്പ ഫാത്തിമാ ബസിലിക്കയിൽ എത്തിയത്. ദൈവമാതാവിന് സമ്മാനിക്കാൻ സ്വർണത്തിൽ നിർമിച്ച കൊന്തയും പാപ്പ കൊണ്ടുവന്നിരുന്നു. രണ്ട് ലക്ഷത്തിൽപ്പരം പേർ സന്നിഹിതരായിരുന്ന ഫാത്തിമയിലെ ജപമാല അർപ്പണത്തിനായി രോഗികളും ജയിൽപുള്ളികളും ഉൾപ്പെടുന്ന
ലിസ്ബൺ: കുരിശിന്റെ വഴികളിൽ ക്രിസ്തുവിനൊപ്പം ചരിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ലോക യുവജന സംഗമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശുശ്രൂഷകളിൽ ഒന്നായ കുരിശിന്റെ വഴി പ്രാർത്ഥനയ്ക്ക് മുന്നോടിയായുള്ള സന്ദേശത്തിലാണ്, അവിടെ വന്നുചേർന്ന എട്ട് ലക്ഷത്തിൽപ്പരം യുവജനങ്ങളെ സാക്ഷിയാക്കിക്കൊണ്ട് തങ്ങളുടെ കുരിശിന്റെ വഴികളിൽ യേശുവിനൊപ്പം നടക്കാൻ ലോകയുവതയ്ക്ക് പാപ്പ ആഹ്വാനം നൽകിയത്. എഡ്വേർഡ് ഏഴാമൻ പാർക്കിൽ പ്രത്യേകം ക്രമീകരിച്ച വേദിയിൽനിന്ന് പാപ്പ പറഞ്ഞു: ‘യേശുവിനെ നോക്കുക അവിടുന്ന് നമുക്കൊപ്പം നടക്കുന്നുണ്ട്, അവിടുത്തോട് ചേർന്ന് നമുക്കും നടക്കാം. മാംസമായ വചനം
സഭയിൽ എല്ലാവർക്കും ഇടമുണ്ടെന്ന ഫ്രാൻസിസ് പാപ്പയുടെ പ്രഖ്യാപനം ലോക യുവജന സംഗമത്തിനെത്തിയ അഞ്ചു ലക്ഷത്തിലേറെ വരുന്ന യുവജനങ്ങളിലുണ്ടാക്കിയ പ്രതികരണം അത്ഭുതാവഹമായിരുന്നു. ഏറെക്കാലമായി തങ്ങൾ കേൾക്കാൻ ആഗ്രഹിച്ച ഒരു കാര്യം അപ്രതീക്ഷിതമായി കേട്ട തങ്ങളുടെ കാതുകളെ അവർക്ക് കുറച്ചു സമയത്തേക്കെങ്കിലും വിശ്വസിക്കാൻ കഴിഞ്ഞില്ല എന്നത് അവരുടെ പ്രതീകരണങ്ങളിൽ പ്രകടമായിരുന്നു. 2014 മാർച്ച് 19ന് ആഗോള സഭയുടെ അമരക്കാരനായത് മുതൽ ഫ്രാൻസിസ് പാപ്പ പിന്തുടരുന്ന കാഴ്ചപ്പാടുകൾ പരിശോധിച്ചാൽ ഇത്തരം എതെങ്കിലും ഒരു അപ്രതീക്ഷിത ഇടപെടലോ പ്രഖ്യാപനമോ ലിസ്ബണിൽ പ്രതീക്ഷിച്ചിരുന്നവരും കുറവല്ലായിരുന്നു. വേറിട്ട ചിന്തകളും കാഴ്ചപ്പാടുകളുമായിരുന്നു
ലിസ്ബൺ: ലോക യുവജന സംഗമ വേദിയിലെ കാരുണ്യോദ്യാനത്തിൽ നേരിട്ടെത്തി മൂന്ന് യുവജനങ്ങളുടെ കുമ്പസാര ശുശ്രൂഷയ്ക്ക് കാർമികത്വം വഹിച്ച് ഫ്രാൻസിസ് പാപ്പ. യുവജന സംഗമത്തിന്റെ നിരവധി സവിശേഷതകളിൽ ഒന്നാണ് ‘കാരുണ്യോദ്യാനം’ (പാർക്ക് ഡോ പെർഡോ) എന്ന പേരിൽ സജ്ജീകരിക്കുന്ന കുമ്പസാര വേദി. പ്രാക്കോ ഡോ ഇംപേരിയോ ചത്വരത്തിന് സമീപത്തെ ജാർഡിം വാസ്‌കോ ഡി ഗാമ ഗാർഡനിൽ ക്രമീകരിച്ച കാരുണ്യോദ്യാനത്തിൽ ഇന്ന് രാവിലെയാണ് പാപ്പ ആഗതനായത്, മൂന്ന് യുവജനങ്ങൾക്ക് പാപ മോചനം നൽകിയത്. തീർത്തും സ്വകാര്യമായിരുന്നു തിരുക്കർമം. ഇതിനായി പാപ്പ
ലിസ്ബൺ: ദൈവം നിങ്ങളെ ഓരോരുത്തരെയും പേരുചൊല്ലി വിളിക്കുന്ന സ്‌നേഹമാണെന്ന ഓർമപ്പെടുത്തലോടെ ലോകയുവജനതയെ ഒന്നടങ്കം ആവേശഭരിതരാക്കി ഫ്രാൻസിസ് പാപ്പ. ലോക യുവജന സംഗമത്തിന്റെ മുഖ്യ വേദികളിലൊന്നായ എഡ്വേർഡോ ഏഴാമൻ പാർക്ക് നിറഞ്ഞുകവിഞ്ഞ ലക്ഷക്കണക്കിന് വരുന്ന യുവജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. ആരോഗ്യപരമായ ക്ലേശങ്ങളുണ്ടെങ്കിലും തങ്ങളെ കാണാനും തങ്ങളോട് സംവദിക്കാനുമെത്തിയ പാപ്പയ്ക്ക് അതിഗംഭീര സ്വീകരണമാണ് ലോകയുവത ഒരുക്കിയത്. ദൈവത്തിന് ഓരോ വ്യക്തിയിലും വിശ്വാസമുണ്ട്. കാരണം ദൈവത്തിന് ഓരോ വ്യക്തിയും പ്രധാനപ്പെട്ടതാണ്. നാം ദൈവത്താൽ വിളിക്കപ്പെട്ടവരാണ്. ദൈവം നമ്മുടെ യഥാർത്ഥ സുഹൃത്താണ്. അവിടുന്ന്
ലിസ്ബൺ: ജനലക്ഷങ്ങളുടെ പങ്കാളിത്തത്താൽ അനുഗൃഹീതമായ ലോക യുവജന സംഗമത്തിന്റെ നിരവധി സവിശേഷതകളിൽ ഒന്നാണ് കാരുണ്യോദ്യാനം (പാർക്ക് ഡോ പെർഡോ) എന്ന പേരിൽ സജ്ജീകരിക്കുന്ന കുമ്പസാര വേദി. ഒന്നു രണ്ടുമല്ല 150 കുമ്പസാരക്കൂടുകളാണ് അനുരജ്ഞന കൂദാശയിലൂടെ വീണ്ടെടുപ്പിന്റെ അനുഭവം പകരാൻ ഇത്തവണ സജ്ജീകരിച്ചിരിക്കുന്നത്. ഒരുപക്ഷേ, ഇത്രയേറെപ്പേർക്ക് ഒരുമിച്ച് കുമ്പസാരിക്കാൻ സൗകര്യമുള്ള വേദി വേറെയുണ്ടാവില്ല മറ്റൊരിടത്തും! പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ആതിഥേയത്വം വഹിക്കുന്ന ലോക യുവജന സംഗമം 2023ന്റെ വേദിയിൽ സ്ഥാപിക്കാനുള്ള കുമ്പസാര കൂടുകൾ ഒരുക്കിയവർക്കുമുണ്ട് സവിശേഷത. ജയിൽ ശിക്ഷയനുഭവിക്കുന്ന
Don’t want to skip an update or a post?