കാക്കനാട്: ലോക യുവജന സമ്മേളനത്തിന് ആദ്യമായി സീറോമലബാര്‍ സഭാപ്രതിനിധികളും. ഓഗസ്റ്റ് ഒന്നു മുതല്‍ ആറു വരെ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടക്കുന്ന ലോക യുവജന സമ്മേളനത്തില്‍ സീറോമലബാര്‍സഭയുടെ യുവജ നപ്രസ്ഥാനമായ എസ്എംവൈഎമ്മില്‍ നിന്നും ഔദ്യോഗിക പ്രതിനിധികള്‍ പങ്കെടുക്കുന്നു. ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്റെ ആത്മീയ നേതൃത്വത്തില്‍ ഇന്ത്യയിലെ വിവിധ രൂപതകളില്‍ നിന്നുമായി 16 പേര്‍ ഡല്‍ഹിയില്‍ നിന്നും ലിസ്ബണിലേക്ക് യാത്ര തിരിച്ചു.
മാര്‍പാപ്പ വിളിച്ചുചേര്‍ത്ത ആഗോള യുവജന സമ്മേളനത്തിന് മുന്നോടിയായി പോര്‍ച്ചുഗലിലെ ഗ്രാമ പ്രദേശമായ ബേജാ രൂപതയില്‍ നടക്കുന്ന യുവജനങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക വിനിമയ പരിപാടിയായ ‘ഡേയ്സ് ഇന്‍ ഡയോസിസ്’ പരിപാടിയിലും സംഘം സംബന്ധിക്കുന്നുണ്ട്. ആറു ദിവസം നീണ്ടുനില്‍ക്കുന്ന ഈ പരിപാടിക്ക് ശേഷം പരിശുദ്ധ അമ്മയുടെ തീര്‍ത്ഥാടന കേന്ദ്രമായ ഫാത്തിമയും സന്ദര്‍ശിച്ചായിരിക്കും സംഘം ആഗോള യുവജന സമ്മേളനത്തിനായി ലിസ്ബണില്‍ എത്തുക. എസ്എംവൈഎമ്മിന്റെ ആഗോള യുവജനസംഗമവും ഈ പരിപാടി യോടൊപ്പം ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയിലെ വിവിധ രൂപതകളില്‍ നിന്നുമായി പങ്കെടുക്കുന്ന വൈദീകരും യുവജനങ്ങളുമടങ്ങുന്ന സംഘത്തിന് എസ്എംവൈഎം ഗ്ലോബല്‍ ഡയറ ക്ടര്‍ ഫാ. ജേക്കബ് ചക്കാത്തറ, പ്രഥമ പ്രസിഡന്റ് സിജോ അമ്പാട്ട് എന്നിവരാണ് നേതൃത്വം നല്‍കുന്നത്. ലക്ഷക്കണക്കിന് യുവജനങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കും.
Leave a Comment
Your email address will not be published. Required fields are marked with *