Follow Us On

03

May

2024

Friday

കുരിശിന്റെ വഴികളിൽ ക്രിസ്തുവിനൊപ്പം ചരിക്കണം;  ലോകയുവതയ്ക്ക് ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം

കുരിശിന്റെ വഴികളിൽ ക്രിസ്തുവിനൊപ്പം ചരിക്കണം;  ലോകയുവതയ്ക്ക് ഫ്രാൻസിസ്  പാപ്പയുടെ ആഹ്വാനം

ലിസ്ബൺ: കുരിശിന്റെ വഴികളിൽ ക്രിസ്തുവിനൊപ്പം ചരിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ലോക യുവജന സംഗമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശുശ്രൂഷകളിൽ ഒന്നായ കുരിശിന്റെ വഴി പ്രാർത്ഥനയ്ക്ക് മുന്നോടിയായുള്ള സന്ദേശത്തിലാണ്, അവിടെ വന്നുചേർന്ന എട്ട് ലക്ഷത്തിൽപ്പരം യുവജനങ്ങളെ സാക്ഷിയാക്കിക്കൊണ്ട് തങ്ങളുടെ കുരിശിന്റെ വഴികളിൽ യേശുവിനൊപ്പം നടക്കാൻ ലോകയുവതയ്ക്ക് പാപ്പ ആഹ്വാനം നൽകിയത്.

May be an image of one or more people, crowd and text

എഡ്വേർഡ് ഏഴാമൻ പാർക്കിൽ പ്രത്യേകം ക്രമീകരിച്ച വേദിയിൽനിന്ന് പാപ്പ പറഞ്ഞു: ‘യേശുവിനെ നോക്കുക അവിടുന്ന് നമുക്കൊപ്പം നടക്കുന്നുണ്ട്, അവിടുത്തോട് ചേർന്ന് നമുക്കും നടക്കാം. മാംസമായ വചനം നമുക്കൊപ്പം യാത്ര ചെയ്യുന്നതാണ് കുരിശിന്റെ വഴി. നമ്മുടെ ഏകാന്തതകളിലും വേദനകളിലും നമ്മോടൊപ്പമായിരുന്ന് നമുക്കൊപ്പം കണ്ണീർ പൊഴിക്കുന്നവനാണ് ക്രിസ്തു. മറ്റാരും കാണാത്ത നമ്മുടെ കണ്ണീർ തുടക്കാനും ഏകാന്തതകളിൽ ആശ്വസിപ്പിക്കാനും ഭയത്തിൽനിന്ന് വിടുവിക്കാനും അവിടുന്ന് നമുക്കൊപ്പമുണ്ടായിരിക്കും.’

ലോകജനത നേരിടുന്ന പ്രശ്നങ്ങളും അതിൽനിന്ന് മുക്തരാകാനുള്ള നിയോഗങ്ങളും കോർത്തിണക്കി ഒരുക്കിയ കുരിശിന്റെ വഴി വികാരനിർഭരമായ നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. കുരിശിന്റെ വഴിയുടെ ഒരോ സ്ഥലവും നാടകീയമായി ദൃശ്യവത്ക്കരിച്ചതും സവിശേഷതയായി. കുരിശിന്റെ വഴിയിലെ ഓരോ സ്റ്റേഷനുകളുടെ ആരംഭത്തിലും അവസാനത്തിലും പ്രത്യേക ഗാനശുശ്രൂഷയും ഉൾപ്പെടുത്തിയിരുന്നു.

ഭാവിയെ കുറിച്ചുള്ള യുവജനങ്ങളുടെ ആശങ്കകളും ജീവിതം കരുപ്പിടിപ്പിക്കുന്നതിലുള്ള അവരുടെ ബുദ്ധിമുട്ടുകളെയും സമർപ്പിച്ചുകൊണ്ടാണ് ഒന്നാം സ്ഥലത്തെ പ്രാർത്ഥനകൾ ആരംഭിച്ചത്. രണ്ടാം സ്ഥലത്ത് യുദ്ധങ്ങളെയും കലാപങ്ങളെയും സമർപ്പിച്ച് പ്രാർത്ഥിച്ചപ്പോൾ, മൂന്നാം സ്ഥലത്ത് ഏകാന്തതയിലും നിരാശയിലും കഴിയുന്നവരെയാണ് സമർപ്പിച്ചത്. യുവജനത തങ്ങളുടെ യഥാർത്ഥ ദൈവവിളി തിരിച്ചറിയുന്നതിന് പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥം തേടിക്കൊണ്ടായിരുന്നു നാലാം സ്ഥലത്തെ പ്രാർത്ഥന.

May be an image of one or more people and crowd

പാപ്പ ഏറെ പ്രധാനപ്പെട്ടതായി കരുതുന്ന പ്രകൃതി സംരക്ഷണത്തിനായും കാലാവസ്ഥ വ്യത്യങ്ങളുടെ ദുരന്തങ്ങൾ അനുഭവിക്കുന്നവർക്കും വേണ്ടിയുള്ള പ്രാർത്ഥനകളാണ് അടുത്ത സ്ഥലത്ത് ഉയർന്നത്. അശ്ലീല വീഡിയോകൾക്കും മയക്കുമരുന്നിനും അടിമകളായവർ, വിശ്വാസത്തിൽനിന്ന് വ്യതിചലിച്ചവർ, മനുഷ്യത്വ രഹിതമായ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവർ, വയോജനങ്ങൾ, കുടിയേറ്റക്കാർ, അംഗവൈകല്യം അനുഭവിക്കുന്നവർ എന്നിവരെയും കുരിശിന്റെ വഴിയുടെ വിവിധ സ്ഥലങ്ങളിൽ പ്രത്യേകം ഭരമേൽപ്പിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?