ദൈവമേ, ഇവരോട് ക്ഷമിക്കണമേ... സ്വവർഗാനുരാഗികളെ പ്രതി ദൈവതിരുമുന്നിൽ മാപ്പിരന്ന് സിഡ്നിയിലെ വിശ്വാസീസമൂഹം
- AUSTRALIA, Australia National, WORLD
- February 26, 2021
റോം: വെല്ലുവിളികൾ നിറഞ്ഞ ഈ സാഹചര്യത്തിലും ഫ്രാൻസിസ് പാപ്പ നടത്തുന്ന ഇറാഖ് പര്യടനം സുപ്രധാനമാണെന്നും പാപ്പയുടെ പര്യടനത്തെ താൻ പ്രാർത്ഥനയിൽ അനുഗമിക്കുമെന്നും പാപ്പാ എമരിത്തൂസ് ബെനഡിക്ട് 16-ാമൻ. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷ പദവിയിൽനിന്ന് സ്ഥാനത്യാഗം ചെയ്തതിന്റെ എട്ടാം വർഷത്തിൽ ഇറ്റാലിയൻ മാധ്യമമായ ‘കൊറിയേരെ ഡെല്ലെ സേറ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇറാഖിലെ പേപ്പൽ പര്യടനത്തിന്റെ പ്രസക്തിയെകുറിച്ച് ബെനഡിക്ട് 16-ാമൻ പങ്കുവെച്ചത്. ‘ഈ പര്യടനം വളരെയേറെ പ്രധാന്യം അർഹിക്കുന്നുണ്ട്. നിർഭാഗ്യവശാൽ, സുരക്ഷാ പ്രശ്നങ്ങളും കൊറോണാ വ്യാപനവുംമൂലം പ്രയാസമേറിയ സമയമാണിത്.
സിഡ്നി: ഓസ്ട്രേലിയയിലെ വിഖ്യാതമായ സിഡ്നി സെന്റ് മേരീസ് കത്തീഡ്രലിന്റെ പടവുകളിൽ മുട്ടുകുത്തി പ്രാർത്ഥിക്കുമ്പോൾ അവരിൽ പലരുടെയും കണ്ണുകൾ ഈറനണിഞ്ഞു, ചിലരുടെ കണ്ഠങ്ങൾ ഇടറി… പരിപാവനമായ കത്തീഡ്രലിന് മുന്നിലെ ചത്വരത്തിൽ സ്വവർഗാനുരാഗികൾ സ്റ്റേജ് ഷോ സംഘടിപ്പിച്ചതിന്റെ സങ്കടമായിരുന്നു അവരുടെ മനസു നിറയെ. എങ്കിലും ശത്രുതാമനോഭാവം മാറ്റിവെച്ച് അവരെ ഒന്നടങ്കം വിശ്വാസീസമൂഹം ദൈവസന്നിധിയിൽ സമർപ്പിച്ചു, അവരുടെ തെറ്റുകൾ ക്ഷമിക്കണേ, അവരെ മാനസാന്തരത്തിലേക്ക് നയിക്കണേ എന്ന പ്രാർത്ഥനയോടെ. കൗൺസിലിന്റെ (നഗരസഭ) ഉടമസ്ഥതയിൽ കത്തീഡ്രലിന് മുന്നിലുള്ള ചത്വരത്തിൽ ‘ഗേ’ സ്റ്റേജ് ഷോ സംഘടിപ്പിക്കപ്പെട്ട
വാഷിംഗ്ടൺ ഡി.സി: വലിയ നോമ്പ് ദിനങ്ങൾ പതിവുപോലെ ജീവന്റെ ഉത്സവമാക്കി മാറ്റി ടീം ’40 ഡേയ്സ്’. അനേകം ഗർഭസ്ഥ ശിശുക്കൾക്ക് ജനിക്കാൻ അവസരമൊരുക്കുകയും അനേകരെ പ്രോ ലൈഫ് പടയാളികളാക്കി മാറ്റുകയും ചെയ്ത ’40 ഡേയ്സ് ഫോർ ലൈഫ്’ ഇത്തവണ ലെന്റൻ കാംപെയിൻ സംഘടിപ്പിക്കുന്നത് 567 നഗരങ്ങളിലാണ്. ഗർഭച്ഛിദ്ര ക്ലിനിക്കുകളുടെ മുന്നിലും പരിസരങ്ങളിലുമായി 40 ദിവസം പ്രാർത്ഥനകൾ നടത്തുകയും കൗൺസിലിംഗുകൾ ക്രമീകരിക്കുകയും ചെയ്യുന്ന പ്രോ ലൈഫ് ക്യാംപെയിനാണ് ’40 ഡേയ്സ് ഫോർ ലൈഫ്’. വിഭൂതി തിരുനാൾ ദിനമായ ഫെബ്രുവരി
വാഷിംഗ്ടൺ ഡി.സി: ക്രിസ്തുവിന്റെ ഉത്ഥാന മഹത്വം പ്രഘോഷിക്കുന്ന സിനിമ ‘റിസറക്ഷൻ’ മാർച്ച് 27ന് പ്രേക്ഷകരിലേക്ക്. അനേകായിരങ്ങളെ സ്വാധീനിച്ച ‘ദ ബൈബിൾ’ എന്ന മിനി സ്ക്രീൻ പരമ്പരയുടെയും ‘എ.ഡി: ദ ബൈബിൾ കണ്ടിന്യൂസ്’ എന്ന സിനിമയുടെയും നിർമാതാക്കളായ എം.ജി.എം ആൻഡ് ലൈറ്റ് വർക്കേഴ്സ് പ്രൊഡക്ഷൻസ് ഒരുക്കുന്ന സിനിമ പ്രമുഖ ഓൺലൈൻ വീഡിയോ സ്ട്രീമിംഗായ ‘ഡിസ്കവറി+’ ആണ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുക. ക്രിസ്തുവിന്റെ കുരിശുമരണത്തെ തുടർന്നുള്ള സംഭവങ്ങളിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. കർത്താവിന്റെ അസാന്നിധ്യത്തിൽ നിരാശരായി അലയുകയും വേട്ടയാടപ്പെടുകയും ചെയ്ത ക്രിസ്തുശിഷ്യർ, ക്രിസ്തുവിന്റെ
വൈദിക, സന്യസ്ത സമർപ്പിത വിളികൾ തിരിച്ചറിയുന്നതിനും സ്വീകരിക്കുന്നതിനും നിരവധി യുവജനങ്ങൾക്ക് പ്രചോദനമായ ജീസസ് യൂത്തിന് മറ്റൊരു അഭിമാന നിമിഷം- അമേരിക്കയിൽനിന്ന് ആദ്യമായി ഒരു ഇന്ത്യൻ വനിത ‘ഓർഡർ ഓഫ് വിർജിൻ’ ജീവിതാന്തസിലേക്ക് പ്രവേശിതയാകുന്നു. ഒരുപക്ഷേ, മലയാളികൾക്ക് അത്രയൊന്നും പരിചിതമല്ലാത്ത ‘ഓർഡർ ഓഫ് വിർജിൻ’ (കോൺസക്രേറ്റഡ് വിർജിൻസ്) എന്ന സമർപ്പിത ജീവിതാന്തസ് സ്വീകരിക്കുന്ന സിമി സാഹുവിന്റെ വിശ്വാസവളർച്ചയിൽ നിർണായകമായത് ജീസസ് യൂത്തിന്റെ സ്വാധീനമാണ്. ഇന്ത്യയിലെ ‘ചാർട്ടേഡ് അക്കൗണ്ടന്റി’ന് തുല്യമായ അമേരിക്കയിലെ ‘സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റു’കൂടിയാണ് (സി.പി.എ) സിമി എന്നുകൂടി അറിയണം. ജീസസ്
ഓസ്ട്രേലിയ: ഗർഭസ്ഥശിശുവിന്റെ ജനനംവരെ ഗർഭഛിദ്രം നിയമവിധേയമാക്കി സൗത്ത് ഓസ്ട്രേലിയൻ അപ്പർ ഹൗസ് പാസാക്കിയ ബില്ലിനെതിരെ പ്രതിഷേധിച്ച് ആയിരങ്ങളെ അണിനിരത്തി അഡ്ലെയ്ഡ് വാക്ക് ഫോർ ലൈഫ് 2021. കൊവിഡ് പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും ജീവൻ സംരക്ഷണത്തിന് വേണ്ടി തെരുവിലിറങ്ങി ജീവൻ സംരക്ഷണത്തിന്റെ നേർക്കാഴ്ചയായി മാറുകയായിരുന്നു അഡ്ലെയ്ഡിലെ പ്രോ ലൈഫ് ജനത. ഓസ്ട്രേലിയയിലെ അഡ്ലെയ്ഡ് ഓവലിൽ നിന്നും പാർലമെന്റ് മന്ദിരത്തിലേയ്ക്ക് നടത്തിയ വാക്ക് ഫോർ ലൈഫ് മാർച്ചിൽ പങ്കെടുക്കാൻ 4000 ഓളം പ്രതിഷേധപ്രവർത്തകരാണ് ഒത്തുകൂടിയത്. ലൗ അഡ്ലെയ്ഡ എന്ന പ്രോ ലൈഫ്
ജീവിതം സുവിശേഷമാക്കി മാറ്റി ഒരു രാജ്യത്തിനു മുഴുവൻ ക്ഷമയുടെ പാഠം പകർന്ന ദമ്പതികളെ ആദരപൂർവം ഉയർത്തിക്കാട്ടി ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. മൂന്നു മക്കളുടെ ഘാതകനോട് നിരുപാധികം ക്ഷമിച്ച് ലോകത്തെ അമ്പരപ്പിച്ച കത്തോലിക്കാ വിശ്വാസികളായ ഡാനി അബ്ദളള- ലേയ്ല അബ്ദളള ദമ്പതികളെ ഓർമയില്ലേ. ക്രിസ്തുവിശ്വാസത്തെപ്രതി അവർ പകർന്ന ക്ഷമയുടെ സുവിശേഷത്തെയാണ് പ്രധാനമന്ത്രി വാനോളം പുകഴ്ത്തിയത്. കുട്ടികളുടെ അനുസ്മരണാ ദിനമായ ഫെബ്രുവരി ഒന്നിന് ദമ്പതികൾ ക്രമീകരിച്ച ‘ഐ ഫോർഗീവ് ഡേ’ ആചരണത്തിൽ ഭാര്യാ സമേതം പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞ വാക്കുകൾ
വത്തിക്കാൻ സിറ്റി: ദൈവവചനം കൂടുതൽ പഠിക്കാനും വിചിന്തനം ചെയ്യാനും പങ്കുവെക്കാനുമായി ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച ദൈവ വചന ഞായർ ആചരണം ജനുവരി 24ന്. ബൈബിൾ ലത്തീൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത വിശുദ്ധ ജെറോമിന്റെ 2019ലെ തിരുനാൾ ദിനത്തിലാണ് (സെപ്തംബർ 30) പാപ്പ ‘തിരുവചന ഞായർ’ പ്രഖ്യാപിച്ചത്. അതുപ്രകാരമുള്ള രണ്ടാമത്തെ തിരുവചന ഞായർ ആചരണമാണ് ഇത്തവണത്തേത്. ദൈവവചന ഞായറിന്റെ ഭാഗമായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വിശേഷാൽ തിരുക്കർമങ്ങൾ അർപ്പിക്കപ്പെടും. മഹാമാരിയുടെ പശ്ചാത്തലത്തിൽ, വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ പാലിച്ചുകൊണ്ടാവും
Don’t want to skip an update or a post?