Follow Us On

03

December

2024

Tuesday

20 ദിവസം, മരണത്തിൽ നിന്ന് രക്ഷിച്ചത് 156 കുഞ്ഞുങ്ങളെ! ’40 ഡേയ്സ്’ കാംപെയിൻ വീണ്ടും വാർത്തയാകുന്നു

20 ദിവസം, മരണത്തിൽ നിന്ന് രക്ഷിച്ചത് 156 കുഞ്ഞുങ്ങളെ! ’40 ഡേയ്സ്’ കാംപെയിൻ  വീണ്ടും വാർത്തയാകുന്നു

ന്യൂയോർക്ക്: ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്കു മുന്നിലെ പ്രാർത്ഥനപോലും കുറ്റകരമാക്കി മാറ്റുന്ന നിയമ നിർമാണങ്ങൾ വ്യാപകമാകുമ്പോൾതന്നെ, വെറും 20 ദിനംകൊണ്ട് വിവിധ രാജ്യങ്ങളിലെ ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്കു മുന്നിൽനിന്ന് ’40 ഡേയ്സ് ഫോർ ലൈഫ്’ പ്രവർത്തകർ രക്ഷിച്ചത് 156 ജീവനുകൾ! അതായത് ദിനംപ്രതി ഏഴ് ജീവനുകൾ! വലിയ നോമ്പിനോട് അനുബന്ധിച്ച് പ്രോ ലൈഫ് സംഘടനയായ ’40 ഡേയ്സ് ഫോർ ലൈഫ്’ സംഘടിപ്പിച്ച 40 ദിവസത്തെ കാംപെയിൻ പാതിവഴി പിന്നിടുമ്പോൾ കൈവരിച്ച നേട്ടമാണിത്.

ഉപവാസം അനുഷ്ഠിച്ച് ഗർഭച്ഛിദ്ര ക്ലിനിക്കുകളുടെ മുന്നിലും പരിസരങ്ങളിലുമായി 40 ദിവസം പ്രാർത്ഥനകൾ നടത്തുകയും കൗൺസിലിംഗുകൾ ക്രമീകരിക്കുകയും ചെയ്യുന്ന പ്രോ ലൈഫ് ക്യാംപെയിനാണ് ’40 ഡേയ്സ് ഫോർ ലൈഫ്’. വിഭൂതി തിരുനാൾ ദിനമായ ഫെബ്രുവരി മാർച്ച് 22 ആരംഭിച്ച പുതിയ കാംപെയിൻ ഓശാനാ ഞായറാഴ്ചയായ ഏപ്രിൽ രണ്ടിനാണ് സമാപിക്കുക. നോർത്ത് അമേരിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങൾക്കു പുറമെ ബെൽജിയം, ജർമനി, യു.കെ, അയർലൻഡ്, സ്‌പെയിൻ, പോർച്ചുഗൽ എന്നിങ്ങനെ നിരവധി രാജ്യങ്ങളിലാണ് ഇത്തവണ ’40 ഡേയ്‌സ് ഫോർ ലൈഫ്’ നടക്കുന്നത്.

ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്കു മുന്നിൽ ഓരോ ദിവസവും 12 മണിക്കൂർ നേരമാണ് പ്രാർത്ഥനകൾ ക്രമീകരിച്ചിരിക്കുന്നത്. ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്കു സമീപം ക്രമീകരിച്ച താൽക്കാലിക ബലിവേദികളിൽ ബിഷപ്പുമാരും വൈദികരും ദിവ്യബലിയും ദിവ്യകാരുണ്യ ആരാധനയും അർപ്പിക്കുന്നതും കാംപെയിന്റെ സവിശേഷതയാണ്. 2004ൽ സ്ഥാപിതമായ ’40 ഡേയ്സ് ഫോർ ലൈഫ്’ 2007ലാണ് ആദ്യത്തെ ദേശീയ കാംപെയിൻ സംഘടിപ്പിച്ചത്. അന്ന് 33 വേദികളേ ഉണ്ടായിരുന്നുള്ളൂ എങ്കിൽ ഇന്ന് 63 രാജ്യങ്ങളിലെ 1000ൽപ്പരം നഗരങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമാണ് ’40 ഡേയ്സ് ഫോർ ലൈഫ്.’

2007 മുതൽ ആരംഭിച്ച കാംപെയിനിലൂടെ ഇതുവരെ സംരക്ഷിക്കപ്പെട്ടത് 22,855 കുരുന്നു ജീവനുകളാണ്. അതുപോലെ, 136 ഗർഭച്ഛിദ്ര കേന്ദ്രങ്ങൾ അടച്ചുപൂട്ടിക്കാനായി, ഗർഭച്ഛിദ്ര ക്ലിനിക്കിലെ തൊഴിലിൽനിന്ന് 247 പേർക്ക് പിൻവാങ്ങാനും പ്രചോദനമായി. അവിടങ്ങളിലെ ജോലി ഉപേക്ഷിച്ചവരെല്ലാം ഇന്ന് ’40 ഡേയ്സ് ഫോർ ലൈഫി’ന്റെ വക്താക്കളാണെന്നതും ശ്രദ്ധേയം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?