കാലിഫോർണിയ: ലോകമെമ്പാടുമുള്ള ഐ ഫോൺ പ്രേമികൾ, ഐ ഫോൺ 15 നു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ ആപ്പിൾ കമ്പനിയുടെ സഹസ്ഥാപകനും മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്ന സ്റ്റീവ് ജോബ്‌സിന്റെ ജനനവുമായി ബന്ധപ്പെട്ടു പുറത്തുവന്ന ചില വിവരങ്ങൾ ശ്രദ്ധിക്കപ്പെടുന്നു.
1955 ഫെബ്രുവരി 24 നായിരുന്നു സിറിയൻ വംശജനായ അബ്ദുൾഫത്താഹ് ജൻഡാലിയുടെയും അമേരിക്കൻ പൗരയായ ജോവാൻ ഷീബിളിന്റെയും മകനായി സ്റ്റീവൻ പോൾ ജോബ്‌സ് ജനിച്ചത്. ഇരുവരുടെയും വിവാഹത്തിന് മുൻപ് അവർക്കുണ്ടായ തിനാൽ സ്റ്റീവിനെ ജനനത്തെ തുടർന്ന് അവർ ഉപേക്ഷിക്കുകയായിരുന്നു. അവരുടെ പക്കൽ നിന്നും അമേരിക്കൻ ദമ്പതിമാരായ പോളും ക്ലാര ജോബ്‌സും കുഞ്ഞിനെ ദത്തെടുക്കുകയാണുണ്ടായത്.
പ്രായപൂർത്തിയായപ്പോൾ, ജോബ്സ് തന്റെ യഥാർത്ഥ അമ്മയെ കാണാൻ ആഗ്രഹിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ വാൾട്ടർ ഐസക്‌സൻ പറഞ്ഞു. അമ്മക്ക് സുഖമാണോയെന്നു ചോദിക്കണമെന്നും ഗർഭച്ഛിദ്രത്തിലൂടെ തന്നെ ഇല്ലാതാക്കാതിരുന്നതിന് തനിക്കവരോടെ നന്ദി പറയണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. സ്റ്റീവ് ജനിക്കുമ്പോൾ മാതാവിന് ഇരുപത്തിമൂന്ന് വയസുമാത്രമായിരുന്നു പ്രായം. ഗർഭപാത്രത്തിൽ വച്ച് താൻ കൊല്ലപ്പെടാതിരിക്കാൻ അവർ ഒരുപാടു സഹിച്ചിട്ടുണ്ട്, സ്റ്റീവ് ജോബ്സ് തന്നോട് പറഞ്ഞിരുന്നതായി വാൾട്ടർ ഐസാക്സൺ പറഞ്ഞു.ദത്തെടുക്കപ്പെട്ടിരുന്നില്ലെങ്കിൽ ആധുനിക ലോകത്തിന്റെ ചരിത്രത്തിലും സാങ്കേതിക വികാസത്തിലും മുമ്പും ശേഷവും അടയാളപ്പെടുത്തിയ വ്യക്തിയായി ജോബ്‌സ് മാറുമായിരുന്നില്ല.
വാൾട്ടർ ഐസക്സൺ എഴുതിയ തന്റെ ഔദ്യോഗിക ജീവചരിത്രത്തിൽ ജോബ്സ് തന്നെ, “താനൊരു ഗർഭച്ഛിദ്രമായി അവസാനിച്ചില്ല” എന്നതിന്റെ സന്തോഷവും നന്ദിയും പ്രകടിപ്പിച്ചിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *