Follow Us On

29

May

2020

Friday

 • ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും ക്രിസ്തു വ്യാപിക്കണം: കാരണം വെളിപ്പെടുത്തി പാപ്പ

  ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും ക്രിസ്തു വ്യാപിക്കണം: കാരണം വെളിപ്പെടുത്തി പാപ്പ0

  വത്തിക്കാൻ സിറ്റി: നമ്മുടെ കരങ്ങളിലൂടെ ഈ ലോകം കെട്ടിപ്പടുക്കാനാണ് ദൈവം ആഗ്രഹിക്കുന്നതെന്നും അതിനാൽ, നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും ക്രിസ്തു വ്യാപികണമെന്നും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ.വിശുദ്ധ ജോൺപോൾ രണ്ടാമന്റെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് പോളണ്ടിലെ യുവജനങ്ങളെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘നിങ്ങളുടെയും എന്റെയും കൈകൾ അനുരഞ്ജനത്തിന്റെ, കൂട്ടായ്മയുടെ, പുതുസൃഷ്ടിയുടെ അടയാളങ്ങളായി മാറാനാണ് ഈശോ ആഗ്രഹിക്കുന്നത്. പ്രിയപ്പെട്ട ആൺകുട്ടികളെ, പെൺകുട്ടികളെ നിങ്ങളുടെ കരങ്ങളിലൂടെ ഈ ലോകത്തെ കെട്ടിപ്പടുത്താൻ അവിടുന്ന് ആഗ്രഹിക്കുന്നു. അതിനാൽ, നമ്മുടെ ജീവിതത്തിന്റെ സമസ്ത

 • ഐസിസ് തകർത്ത ഇറാഖിലെ ദൈവാലയം പുനർനിർമിക്കും; യുനസ്‌ക്കോയ്‌ക്കൊപ്പം കൈകോർത്ത് യു.എ.ഇ

  ഐസിസ് തകർത്ത ഇറാഖിലെ ദൈവാലയം പുനർനിർമിക്കും; യുനസ്‌ക്കോയ്‌ക്കൊപ്പം കൈകോർത്ത് യു.എ.ഇ0

  ഇറാഖ്: ഐസിസ് തീവ്രവാദികൾ തകർത്ത മൊസൂളിലെ ‘ഔർ ലേഡി ഓഫ് ദ ഹൗവർ’ ദൈവാലയം ഉൾപ്പെടെ രണ്ട് ദൈവാലയങ്ങൾ പുനർനിർമിക്കാൻ മുസ്ലീം രാഷ്ട്രമായ യു.എ.ഇ ‘യുനസ്‌ക്കോയ്’ക്കൊപ്പം കൈകോർക്കുന്നു. വടക്കൻ ഇറാഖ്, കുർദിസ്ഥാൻ എന്നിവിടങ്ങളിലെ കത്തോലിക്കാ സഭയുടെ ആസ്ഥാന ദൈവാലയമാണ് ‘ഔർ ലേഡി ഓഫ് ദ ഹൗവർ’. പത്തൊമ്പതാം നൂറ്റാണ്ടിൽ നിർമിച്ച ദൈവാലയം ‘അൽ സാ’ ദൈവാലയം എന്നാണ് പൊതുവേ അറിയപ്പെടുന്നത്. ‘മൊസൂളിന്റെ ആത്മാവിന്റെ വീണ്ടെടുക്കൽ’ എന്ന പദ്ധതിയുടെ ഭാഗമായി യുനെസ്‌കോ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഡൊമിനിക്കൻ സന്യസ്ത

 • ജോൺ പോൾ ദ ഗ്രേറ്റ്!

  ജോൺ പോൾ ദ ഗ്രേറ്റ്!0

  ഒരു ജന്മംകൊണ്ട് ചെയ്യാവുന്നതിന്റെ എത്രയോ ഇരട്ടിയാണ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ സമ്മാനിച്ചത്! ലോകമെമ്പാടുമുള്ള വിശ്വാസികളുടെ ഹൃദയവികാരമായി അദ്ദേഹം ഇന്നും നിലനിൽക്കാനുള്ള കാരണവും മറ്റൊന്നല്ല. റോയി അഗസ്റ്റിൻ, മസ്‌കറ്റ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ കത്തിച്ചുവെച്ച മെഴുകു തിരികളുമായി ഉറക്കമൊഴിഞ്ഞ പതിനായിരങ്ങൾ വിളിച്ചുപറഞ്ഞത് കേൾക്കാതെ അദ്ദേഹം യാത്രയായി, ഒന്നിനുവേണ്ടിയും കാത്തു നിൽക്കാതെ. കർമകാണ്ഡത്തിന്റെ അന്ത്യംവരെ നല്ല ഓട്ടം ഓടി വിജയശ്രീലാളിതനായി അദ്ദേഹം സ്വർഗം പൂകി. ആരെയും വശീകരിക്കുന്നൊരു പുഞ്ചിരിയുടെ നറുനിലാത്തുണ്ടുപോലെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ ഓർമയുടെ തീരമണഞ്ഞിട്ട്

 • ദൈവം നമ്മെ സ്‌നേഹിക്കുന്നു എന്നതിന്റെ അടയാളമാണ് വിശുദ്ധ ജോൺപോൾ II: ഫ്രാൻസിസ് പാപ്പ

  ദൈവം നമ്മെ സ്‌നേഹിക്കുന്നു എന്നതിന്റെ അടയാളമാണ് വിശുദ്ധ ജോൺപോൾ II: ഫ്രാൻസിസ് പാപ്പ0

  വത്തിക്കാൻ സിറ്റി: വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ജീവിതം ദൈവം നമ്മെ സ്‌നേഹിക്കുന്നു എന്നതിന്റെ അടയാളമാണെന്ന് ഫ്രാൻസിസ് പാപ്പ. സവിശേഷമായ മൂന്ന് വ്യക്തിഗുണങ്ങളാണ് അദ്ദേഹത്തെ കൂടുതൽ മഹനീയനാകുന്നതെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു. ജന്മശതാബ്ദി ദിനത്തിൽ വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ കബറിടം സ്ഥിതിചെയ്യുന്ന അൾത്താരയിൽ അനുസ്മരണാ ബലി അർപ്പിക്കവേ, ആ മൂന്ന് സവിശേഷഗുണങ്ങൾ അക്കമിട്ട് നിരത്തുകയും ചെയ്തു പാപ്പ. ദൈവം തന്റെ ജനത്തെ അവരുടെ ദുരിതസമയത്ത് അധികമായി സ്‌നേഹിക്കുമെന്നും പ്രവാചകന്മാർ വഴിയോ വിശുദ്ധരായ വ്യക്തിത്വങ്ങൾ വഴിയോ സന്ദർശനം

 • ‘അസാധാരണ’ വിശുദ്ധന് ജന്മശതാബ്ദി: കാണാം 10 അമൂല്യചിത്രങ്ങൾ; വായിക്കാം 10 പേപ്പൽ കമന്റുകൾ

  ‘അസാധാരണ’ വിശുദ്ധന് ജന്മശതാബ്ദി: കാണാം 10 അമൂല്യചിത്രങ്ങൾ; വായിക്കാം 10 പേപ്പൽ കമന്റുകൾ0

  വീയെക്‌സ് അസാധാരണ വിശുദ്ധൻ! വിശുദ്ധ ജോൺ പോൾ രണ്ടാമന് ലോകം നൽകിയിരിക്കുന്ന അസംഖ്യം വിശേഷണങ്ങളിലൊന്നാണിത്. അതിവേഗമായിരുന്നല്ലോ അദ്ദേഹത്തിന്റെ വിശുദ്ധ പദവി പ്രഖ്യാപനം- ഇഹലോകവാസം വെടിഞ്ഞതിന്റെ ഒൻപതാം വർഷത്തിൽ വിശുദ്ധാരാമത്തിലെത്തി. അസാധാരണമായ ആ അതിവേഗയാത്രതന്നെ ഈ വിശേഷണത്തിന് കാരണം. സത്യത്തിൽ വിശുദ്ധപദവിയിലേക്കുള്ള യാത്രയിൽ മാത്രമല്ല, അദ്ദേഹത്തിന്റെ പൗരോഹിത്യ ജീവിതത്തിലും ഒരൽപ്പം അസാധാരാണത്വം കാണാനാകും. ഫുട്‌ബോൾ കളിക്കാൻ ഇഷ്ടപ്പെട്ടിരുന്ന, അവധിക്കാലത്ത് മഞ്ഞുമലയിൽ സ്‌കീയിംഗ് നടത്തിയിരുന്ന, കയാക്കിംഗ് ഇഷ്ടമായിരുന്ന പാപ്പമാർ വേറെയുണ്ടാകുമോ? ജന്മശതാബ്ദി ആഘോഷിക്കുന്ന ഈ ദിനത്തിൽ, വിശുദ്ധ ജോൺപോൾ രണ്ടാമന്റെ യുവത്വം തുളുമ്പുന്ന

 • മലയാളി നഴ്‌സുമാർക്ക് നന്ദി അർപ്പിച്ച് ഐറിഷ് സഭ; ക്‌നോക്ക് തീർത്ഥാടനം അവിസ്മരണീയം

  മലയാളി നഴ്‌സുമാർക്ക് നന്ദി അർപ്പിച്ച് ഐറിഷ് സഭ; ക്‌നോക്ക് തീർത്ഥാടനം അവിസ്മരണീയം0

  ക്‌നോക്ക്: അയർലൻഡിൽ ശുശ്രൂഷ ചെയ്യുന്ന കേരളീയരായ നഴ്‌സുമാരോടുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തി ഐറിഷ് കത്തോലിക്കാ സഭയുടെ അധ്യക്ഷനും അർമാഗ് ആർച്ച്ബിഷപ്പുമായ എയ്മൻ മാർട്ടിൻ. പ്രമുഖ മരിയൻ തീർത്ഥാടനകേന്ദ്രമായ ക്‌നോക്ക് ബസിലിക്കയിലേക്ക് സീറോ മലബാർ സമൂഹം സംഘടിപ്പിച്ച വിർച്വൽ തീർത്ഥാടനത്തോട് അനുബന്ധിച്ച് പുറപ്പെടുവിച്ച വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം നന്ദി അറിയിച്ചത്. ‘കേരളത്തിൽനിന്ന് ഇവിടെ ശുശ്രൂഷ ചെയ്യുന്ന സീറോ മലബാർ സഭയിലെ ഓരോരുത്തരോടുമുള്ള പ്രത്യേക നന്ദി അയർലൻഡിലെ വിശ്വാസീസമൂഹത്തിന്റെ പേരിൽ അറിക്കുകയാണ്. എന്തെന്നാൽ നിങ്ങളിൽ 90% പേരും ഇവിടത്തെ ആരോഗ്യമേഖലയിലാണ്

 • പ്രതിസന്ധികളിൽ കരുത്തായത് കത്തോലിക്കാ വിശ്വാസം; തരംഗമാകുന്നു ‘ജെയിംസ് ബോണ്ടി’ന്റെ വിശ്വാസസാക്ഷ്യം

  പ്രതിസന്ധികളിൽ കരുത്തായത് കത്തോലിക്കാ വിശ്വാസം; തരംഗമാകുന്നു ‘ജെയിംസ് ബോണ്ടി’ന്റെ വിശ്വാസസാക്ഷ്യം0

  ലോസ് ആഞ്ചലസ്: കത്തോലിക്കാ വിശ്വാസം ജീവിതത്തിൽ ചെലുത്തിയ സ്വാധീനം വീണ്ടും പ്രഘോഷിച്ച്, ‘ജെയിംസ് ബോണ്ട്’ നായകനും ഹോളിവുഡ് താരവുമായ പിയേഴ്‌സ് ബ്രോസൻ. പ്രതിസന്ധി ഘട്ടങ്ങളിൽ തകരാതെ പിടിച്ചുനിൽക്കാൻ തനിക്ക് ശക്തിപകർന്നത് കത്തോലിക്കാ വിശ്വാസമാണെന്ന്, ഇക്കഴിഞ്ഞ ദിവസം ഒരു ടെലിവിഷൻ ഷോയിലാണ് അദ്ദേഹം ആവർത്തിച്ച് സാക്ഷ്യപ്പെടുത്തിയത്. ‘ജീവിതത്തിലെ പ്രയാസകരമായ സമയങ്ങളിൽ എന്നെ സംരക്ഷിച്ചതും ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ എന്നെ സഹായിച്ചതും എന്റെ കത്തോലിക്കാ വിശ്വാസമാണ്. ഞാനൊരു ഐറിഷ് കത്തോലിക്കാനായി വളർന്നു. ആ അനുഭവമാണ് പല പ്രതിസന്ധികളിലും എനിക്ക് സഹായമായി

 • കരിങ്കൽ ക്വാറിയിൽനിന്ന് പേപ്പൽ സിംഹാസനംവരെ; സംഭവബഹുലം ‘ലോല’ക്കിന്റെ നിയോഗവഴികൾ

  കരിങ്കൽ ക്വാറിയിൽനിന്ന് പേപ്പൽ സിംഹാസനംവരെ; സംഭവബഹുലം ‘ലോല’ക്കിന്റെ നിയോഗവഴികൾ0

  ഇരുപത്തൊന്നാം വയസിൽ പൂർണ അനാഥൻ, പഠനകാലം മുതൽ നാടകപ്രേമി, രണ്ടാം ലോക മഹായുദ്ധകാലത്ത് പട്ടാളക്കാരൻ, പിന്നെ പാറമടത്തൊഴിലാളി, ശേഷം ക്രിസ്തുവിന്റെ പുരോഹിതൻ, കത്തോലിക്കാ സഭയുടെ വലിയ ഇടയൻ, ഇന്ന് ആഗോള സഭ വണങ്ങുന്ന വിശുദ്ധൻ- ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ജീവിതയാത്രയെ വിശേഷിപ്പിക്കാൻ ഒറ്റവാക്കേയുള്ളൂ, സംഭവബഹുലം! പോളണ്ടിലെ വഡോവിസ് എന്ന കൊച്ചു പട്ടണത്തിൽ, പട്ടാളക്കാരനായിരുന്ന കരോൾ വോയ്റ്റീവയുടെയും എമിലിയ കക്‌സ്‌റോവിസ്‌കയുടെയും മകനായി 1920 മെയ് 18നാണ് കാരൾ ജോസഫ് വോയ്റ്റീവ ജനിച്ചത്. തീക്ഷ്ണമതികളായ കത്തോലിക്കരായിരുന്നു മാതാപിതാക്കൾ. ലോലക്ക്

Latest Posts

Don’t want to skip an update or a post?